വണ്ടി ചേരംപാടി ക്രോസ് ചെയ്തു ചൂളാടി ചെക് പോസ്റ്റ് കടന്നു. ഇനി അങ്ങോട്ട് കേരളസംസ്ഥാനം ആണ് വയനാട് ജില്ല. പല്ല് തേക്കാതെ അമ്പലത്തിൽ കയറാൻ പറ്റാത്തതിനാൽ തേക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. തമിഴ്നാട്ടിൽ മാത്രേ പ്ലാസ്റ്റിക് അലർജിയുള്ളു കേരളത്തിൽ അങ്ങനെ ഒന്നുമില്ല പ്ലാസ്റ്റിക്കിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. വടുവൻചാലിൽ നിന്ന് ഞാൻ ഒരു ബോട്ടില് വാങ്ങി പല്ല് വെളക്കി. ക്ഷേത്രത്തിലേക്കായതോണ്ട് ഒരു കട്ടൻ പോലും കുടിക്കാൻ കട്ട തെണ്ടി സമ്മതിക്കില്ല. പിന്നെ എവിടെയും നിർത്തേണ്ട എന്നതായിരുന്നു തീരുമാനം. സാധനങ്ങളൊക്കെ എടുത്തുവച്ച് യാത്ര തിരിച്ചു. മൈൽകുറ്റികളേയും തേയില തോട്ടങ്ങളേയും പിന്നിലാക്കി വണ്ടി കുതിച്ചു. ഒരു ഇന്റികേറ്റർ പോട്ടിയ വണ്ടി മറ്റേ കണ്ണടച്ച് വയനാട്ടിലെ മൊഞ്ചത്തിമാരെ ഒക്കെ സ്കാൻ ചെയ്യുന്നുണ്ടായിരുന്നു. വടുവൻചാൽ കഴിഞ്ഞ് മുപ്പൈനാട് DM WIMS ഹോസ്പിറ്റലിൽ ഓരോ തവണ കാണുമ്പഴും എന്നെ ഒരുപാട് തവണ പശ്ചാതാപത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുമായിരുന്നു. മറ്റൊന്നു മായിരുന്നില്ല എന്റെ മിന്നു പടിച്ച കോളേജാണത്. ഒരിക്കലും അടയാത്ത ഒരു അധ്യായമായിരുന്നു അവൾ നിങ്ങൾക്ക് കേക്കാൻ താൽപര്യമുണ്ടെങ്കിൽ പറയാം ഇനിയും ഒന്നൊന്നര മണിക്കുർ സമയമുണ്ടല്ലോ തിരുന്നെല്ലിക്ക് നിങ്ങൾക്ക് കേക്കണോ.
അനിരുദ്ധൻ: ഓ വേണ്ട .
ഞാൻ: പോടാ കോപ്പെ നീ ചെവി പൊത്തിക്കോ.
ഒരു പാട് വർഷം മുൻപ് അത്രക്ക് ഒന്നും ഇല്ലങ്കിലും ഒരു എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത്. പഠിക്കാൻ വളരെ മോശമായിരുന്ന എന്നെ അച്ഛൻ സ്കൂളിൽ ഇടക്കിടയ്ക്ക് വന്ന് നോക്കുമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ ഞാനൊരു ടിപ്പിക്കൽ പാൽക്കുപ്പിയുടെ റേഞ്ചിലെത്തി. എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പലരും പത്രം എറിഞ്ഞും വർക്ഷോപ്പിൽ നിന്നും മറ്റും പൈസ ഉണ്ടാക്കി പഠിക്കാൻ വന്ന് കൊണ്ടിരുന്ന കാലം എന്നെ പക്ഷെ അച്ഛൻ അങ്ങിനെ ഒന്നിനും വിട്ടിരുന്നില്ല. ശ്രദ്ധകുറച്ച് കൂടിയും പോയി. സ്കൂൾ വിട്ടാൽ സൈക്കിളും ചവിട്ടി വീട്ടിലേക്ക് പിന്നെ ഗ്രൗണ്ടിലേക്ക്. ഫുട്‌ബോൾ പ്രാന്തെടുത്ത് നടക്കുന്ന സമയം ശരീരമോ മറ്റോ നോക്കാതെ പരകളികൾ കൊണ്ട് നടന്ന സമയം വെയിലോ മഴയോ പ്രശ്നമല്ല മഴയത്ത് ചേറിലും മറ്റും ഉരുണ്ട് കളിച്ചിട്ടാവും സന്ധ്യക്ക് വീട് കായുക വല്ലാത്ത പിരാന്ത് തന്നെ. സന്ധ്യക്ക് വിളക്ക് വെക്കേണ്ട ഞാൻ രാവന്തിയോളം പന്തു കളിച്ച് നടക്കുന്നത് അമ്മയ്ക്കത്ര പിടിച്ചില്ല. പിറ്റേ ദിവസം കളി കഴിഞ്ഞ് വന്ന എന്നെ കാത്തിരുന്നത് ബാത്രൂമിന് സൈഡിലെ ചക്കര പുളിയുടെ ഒരു തണ്ടാണ്. തലങ്ങും വിലങ്ങും കിട്ടി ഏഴാം ക്ലാസിലെ മോശം പഠന നിലവാരം അതിന് ഒന്നുകൂടി ആക്കം കൂട്ടി. അതോടെ എന്റെ കളി അവസാനിച്ചു ഞാൻ വീട്ടിൽ കുത്തിയിരിപ്പായി കളിക്കാനായി എന്നെ വിളിക്കാൻ വന്ന കൂട്ടുക്കാർക്കും കിട്ടി അമ്മേടെ കൈയ്യിൽ നിന്ന് വയറ് നിറച്ച് അതോടെ അവരും വരിതായി അമ്മക്ക് അച്ഛൻ സപ്പോർട്ടും ഉണ്ടായതോടെ അമ്മേടെ ആവേശം വർദ്ധിച്ചു എന്നെ നന്നാക്കാൻ തന്നെ അവര് തീരുമാനിച്ചു. അങ്ങിനെ ഒരു റൂമിന്റെ ഉള്ളിലേക്ക് ഞാൻ ഒതുങ്ങി കൂടി. ചിത്രങ്ങൾ വരക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ റൂമിലെ ഒരോ പീസ് പേപ്പറുകളിലും എന്റെ കഴിവ് തെളിയിച്ചു. വളരെ ആവേശത്തോടെയെ ഞാൻ ഓരോ ചിത്രത്തേയും സമീപിക്കാറുള്ളു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം വരച്ചോണ്ടിരിക്കുമ്പൊ പെട്ടന്ന് മുറി അടിച്ച് വരാനായിട്ട് അമ്മ കയറി വന്നു. പെൻസിൽ പിടിച്ച് വൈറ്റ് പേപ്പറിൽ എന്റെ പുതിയ ഒരു ചിത്രം വരച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ട അമ്മയ്ക്ക് ദേഷ്യം ഇരച്ചു കയറി. പഠിക്കാൻ വേണ്ടിയാണ് കളി നിർത്തി മുറിയിലിട്ട് പൂട്ടിയത് ദാ ഇപ്പോ പടവും വരച്ചോണ്ടിരിക്കുന്നു. വരച്ചോണ്ടിരുന്ന ബുക്കും റൂമിൽ ഭാക്കി വരച്ചു വെച്ചതുമടക്കമെടുത്ത് അമ്മ അടുക്കളയിൽ കഞ്ഞി വെച്ചു. അമ്മയുടെ വലത്തേ കൈടെ ചൂട് ഞാനന്നറിഞ്ഞു. എന്തോ പിന്നീടതൊക്കെ ഒരു തെറ്റായിട്ടാണ് എനിക്ക് തൊന്നിയത് അതിന് ശേഷം ഞാൻ അങ്ങിനത്തെ സാഹസത്തിനൊന്നും മുതിർന്നില്ല. പിന്നീട് നാല് ചുവരുകൾ മാത്രമായി എന്റെ ലോകം പുറത്തേക്കിറങ്ങുന്നതും ആൾക്കൂട്ടങ്ങളെ അഭിമുഖീകരിക്കുന്നതും ഒരു അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമായി എന്റെ ഉള്ളിൽ വളർന്നു. ഞാൻ പുറത്തേക്കൊന്നുംപോയില്ല മുറിയിൽ തന്നെയായി എപ്പഴും എന്റെ പഴയ സുഹൃത്തുക്കളെല്ലാം പതുക്കെ അകലാൻ തുടങ്ങി. ഇപ്പൊ അതൊന്നും എന്നെ ബാധിക്കാത്ത ഒരു വിഷയമായി കഴിഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും എന്റെ പഠനത്തിന്റെ പ്രോഗ്രസ്സ് മാത്രം വ്യത്യാസമാല്ലാതെ തുടർന്നു ശോകം. ചെറിയ തോൽവികളിൽ നിന്ന് വലിയ തോൽവികളിലേക്ക് കൂപ്പ് കുത്തികൊണ്ടേ ഇരുന്നു. ആ വർഷത്തെ ഏഴാം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പൊ ഞാൻ പാസായിരുന്നു. അന്ന് ഏതായാലും അമ്മയ്ക്ക് പുളിവടി വെട്ടെണ്ടി വന്നില്ല. അങ്ങിനെ എട്ടാം ക്ലാസിലേക്ക് ഞാൻ അറിയാൻ കിടക്കുന്ന ഇന്ന് അർദ്ധശൂന്യമായി പോയ എന്റെ മിന്നുവിനെ കണാനിടയായ മൂന്നു വർഷങ്ങൾ. മണിമൂളി സ്കൂളിൽ ആയിരുന്നു എൻ്റെ ഹൈസ്‌കൂൾ പഠനം അതുകൊണ്ട് തന്നെ അച്ഛൻ പാലാടേക്ക് സ്ഥലം മാറി വന്നു.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue