ഒരു ബൈക്ക് യാത്രികൻ [Sajith] 1358

ഞാൻ: ഇത് നോക്കിയേടാ കൈയ്യ്

അനിക്ക് ഞാൻ വിറങ്ങലിച്ച കൈ കാട്ടി കൊടുത്തു.

അനിരുദ്ധൻ: ഇത് ഇന്റെ ഒരു സൈക്കൊളജിക്കൽ മൂവായിരുന്നു. ആക്സിലേറ്റർ കൊടുത്താൽ കൈയ്യ് ഈ കോലത്തിലാവുംന്ന് ഇനിക്കറിയാ അതല്ലെ വണ്ടി അനക്ക് തന്നത്.

ഞാൻ: കള്ള പന്നി സാമ ദ്രോഹീ നീ വെള്ളം കിട്ടാതെ….

അനിരുദ്ധൻ: ആആ…. തുഫൂ…..

ബൈക്ക് ഏകദേശം ചേരംപാടി എത്തിചേർന്നു. തേയില തോട്ടത്തിൽ ജോലി ചെയ്യുന്നവരുടെ പാടികൾ കോളനി പോലെ കാണപ്പെട്ടു. പ്രഭാതത്തിൽ തേയില നുള്ളുന്നവരെ അങ്ങിങ്ങായി കാണാം തലയിലൂടെ തുണികൊണ്ട് തെരിക വെച്ച് പുറത്തെ കുട്ടയുടെ ഞാൺ നെറ്റിമേൽ വലിച്ച് കെട്ടി ഒന്നിൽ നിന്ന് അടുത്ത തേയില കുറ്റിയിലേക്ക് അവർ പൊയ്കൊണ്ടിരുന്നു. വയനാട്ടിൽ പടർന്നു കിടക്കുന്ന ഹാരിസൺ സായിപ്പിന്റെ ടീ പ്ലാന്റേഷും ഭാർഗ്ഗവപണിക്കരുടെയും മകൻ രാധാകൃഷ്ണന്റെയും പ്ലാന്റേഷനുകളും അഹങ്കാരത്തോടെ തലയെടുപ്പോടെ നിൽക്കുന്നു. തേയില പ്ലാന്റേഷനടുത്തുകൂടി കടന്നുപോവുമ്പോൾ തന്നെ നല്ല ഉണങ്ങിയ തേയിലയുടെ ഉന്മേഷം പകരുന്ന മണം മൂക്കിലടിച്ചു കയറും. നീലഗിരിയിലൂടെ കടന്നു പോവുന്ന ഏതൊരാളും ഒരു പായ്കറ്റ് തേയിലയോ രണ്ടു കിലോ ചോക്ലേറ്റോ വാങ്ങാതെ മടങ്ങില്ല. ചോക്ലേറ്റ് ഹോം മെയ്ടായത് കൊണ്ട് തന്നെ അധികം മധുരമോ മറ്റോ ഉണ്ടാവില്ല കൊക്കോയുടെ തനി ചുവയായിരിക്കും. കേക്ക് ഷോപ്പോ മറ്റോ നടത്തുന്നവരുണ്ടെങ്കിൽ ബൾക്കായി കൊണ്ടു പോവാറുണ്ട്. പിന്നെ നല്ല കാട്ടുതേനും വിലകുറഞ്ഞ മുന്തിരി വൈനും ധാരാളം ലഭിക്കും പരസ്യമായൊരു രഹസ്യം പോലെ കാട്ടു പന്നിവേട്ടയും നിഗൂഢമായ ഒരു ആനന്തത്തോടെ ചെയ്ത് പോരുന്നു. അനിയുടെ വയനാട് പോവലിന്റെ ഉദ്ദേശത്തെ കുറിച്ച് എനിക്ക് നല്ല ധാരണ ഇല്ല. അതിനെ കുറിച്ച് അറിയാൻ ഉള്ള ഒരു ത്വര മലപ്പുറക്കാരൻ എന്ന നിലക്ക് എന്റെയുള്ളിൽ തലപൊക്കി. 

 

ഞാൻ : കോളേജിന്ന് തോന്നാത്ത ഒരിഷ്ട്ടം ഇപ്പൊ പെട്ടന്ന് പൊട്ടി മൊളച്ചോ. എങ്ങനെ? Tell me the truth.

അനിരുദ്ധൻ: ഇപ്പളൊന്നും അല്ല കോളേജ്ന്നേ ഇണ്ടേന്നു. 

ഞാൻ: അതെപ്പൊ ഞാനറിഞ്ഞില്ലല്ലോ?

അനിരുദ്ധൻ: അറിഞ്ഞിട്ട് എന്ത്ണ്ടാക്കാനാ. 

ഞാൻ: ഒന്നും ഇണ്ടാക്കാനൊന്നും അല്ല നാലും. 

അനിരുദ്ധൻ: ആ… കോളേജ്ന്ന് ഞാൻ പിന്നാലെ നടന്നിലേ അന്ന് ഓള് ഇൻസ്റ്റ ഐഡി പറഞ്ഞന്നു പിന്നെ ഫോളോ ആയി ചാറ്റായി.

ഞാൻ: ഒടുക്കം ചീറ്റായി.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.