ഒരു ബൈക്ക് യാത്രികൻ [Sajith] 1358

ഞങ്ങളുടെ യാത്ര അങ്ങനെ നാടുകാണി ബോർഡറിൽ എത്തി നിൽക്കുകയാണ്. വന്നിരുന്ന വഴികൾ ഹാസ്യാത്മകമായതിനാൽ ചെറുതായി വിവരിക്കാം. ഡാർ ചെയ്യ്ണ്ടിടത്ത് ഇന്റർലോക്കുകൾ പതിപ്പിച്ചിരുന്നു. കുഴികളും ഗട്ടറുകളും നിറഞ്ഞ റോഡുകളൊക്കെ മനോഹരം തന്നെ. റോഡിന് വേണ്ടി വഴി വെട്ടി അതിന്റെ മണ്ണെടുത്ത് തന്നെ വരമ്പ് കെട്ടിയിരുന്നു. വളരെ ഡെവലപ്പ്ഡായ മൈന്റ് സെറ്റാണ് ചേട്ടന്മാർക്കെന്ന് തോന്നിപ്പിക്കും വിധമായിരുന്നു റോഡുകൾ. കാരണമെന്തെന്നാൽ കോടികൾ മുടക്കി കേരള സർക്കാർ അലുമിനിയവും സ്റ്റീലുമൊക്കെ ഉപയോഗിച്ച് വരമ്പ് കെട്ടി ഹൈടെക് എന്ന വാചകം കൈവശം ആക്കുമ്പോൾ വെറും മണ്ണ് കൊണ്ട്, അതും ഭാക്കി വന്ന വേസ്റ്റ് മണ്ണ് ഉപയോഗിച്ചാണ് ഇങ്ങനെ ഒരു മുന്നേറ്റമെന്നത് പ്രശംസനാർഹമാണ്. ഇങ്ങനെ ഒക്കെ ആണങ്കിലും കാഴ്ചകൾ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത് തന്നെ. 

 

ഒരു വിധത്തിൽ കല്ലും മുള്ളും തണ്ടി നാടുകാണി എത്തി. സമയം ഏകദേശം ഏഴ് മണിയോടടുക്കുന്നു പത്ത് മണിക്ക് മുൻപേ തിരുനെല്ലി എത്തണം എന്നാണ് ഞങ്ങളുടെ പ്ലാൻ ക്ഷേത്രത്തിൽ നിന്ന് തൊഴുത് ബ്രേക്ഫാസ്റ്റ് അവടെ നിന്ന് തന്നെ കഴിക്കണം പിന്നത്തെ ഡെസ്റ്റിനേഷൻ മാനന്തവാടി. പിന്നെ അനിയായി അവന്റെ പെണ്ണായി അവരുടെ പാടായി ഞാൻ കട്ട പോസ്റ്റും ആവും അതെനിക്കുറപ്പായി. 

നാട്കാണിയാണ് ആദ്യ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കൂടെ എക്‌സൈസും ഉണ്ട്. വരിവരിയായി ലോറികൾ പർക്ക് ചെയ്തിരിക്കുന്നു ഇവരുടെ ചെക്കിംഗ് കഴിഞ്ഞ് പോവുമ്പോഴേക്കും നേരം ഒരുപാട് വൈകും അത് കാക്കാൻ എനിക്കും അനിക്കും ക്ഷമ ഇണ്ടായില്ല.  അതിനെ ഒക്കെ ഓവർടേക്ക് ചെയ്ത് ഞങ്ങൾ മുന്നോട്ട് പോയി. ചെക് പോസ്റ്റിനടുത്തെത്തിയപ്പോൾ ഹമ്പ് അത് ചാടിക്കാനായി ഞാൻ ഡ്രൈവിങ് സീറ്റിൽ നിന്നും എഴുന്നേറ്റു അൽപ്പം സാഹസികമാവാം… ദുർഭാഗ്യം ചെക്കു പോസ്റ്റിലെ ചേട്ടൻ കൈകാട്ടി. തമിഴ്നാട്ട് കാരനാണെങ്കിലും പുള്ളി അനായാസം മലയാളം പറയും ഇവിടെ ബോർഡറിൽ അങ്ങിനെയാണ് മലയാളവും തമിഴും വളരെ നിസ്സാരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തികളുണ്ട്. എണ്ണത്തിൽ വളരെ കുറവാണങ്കിൽ കൂടി. ഞങ്ങളുടെ KL രജിസ്‌ട്രേഷൻ കണ്ടപ്പോൾ പുള്ളി മലയാളത്തിൽ പറഞ്ഞു. കാളവാല് പൊക്കുന്നെ എന്തിനാണെന്ന് നമ്മക്കറിയാലോ മുൻപും പല തവണ ഞങ്ങൾ ഇതുവഴി പോയിട്ടുണ്ട്. ബൈക്കിന് 20 രൂപയും കാറിന് 50 രൂപയുടെ അടുത്തും എൻട്രി ഫീ ഈടാക്കുന്നുണ്ട് പെർ ഹെഡിനാണ് ചാർജ്. ചെക്ക് പോസ്റ്റിൽ തിരക്കോ മറ്റോ ഉണ്ടങ്കിൽ എല്ലാവരുടെ കൈയ്യിൽ നിന്നും ടിക്കറ്റ് പിരിക്കാൻ സമയം കിട്ടാറില്ല അതിന്റെ ഒരു ഗ്യാപ്പിൽ ഓവർടേക്ക് ചെയ്ത് പോവാമായിരുന്നു നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ വന്നപ്പൊ തെരക്കുമില്ല ഒരു കോപ്പുമില്ല. അങ്ങിനെ രണ്ട് ചായകാശ് കൊടുത്ത് ഞങ്ങളും ഒരു ടിക്കറ്റെടുത്തു.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.