CI : അത് cross ചെയ്തതിന് ഞാനൊരു ഫൈനടപ്പിക്കണ്ടെയാണ് സാരില്ല വേഗം വിട്ടൊ.
വളരെ വിനകകുലിതനായി കട്ട മുന്നിൽ നടന്നു. പറയുന്നതിന് മുന്നെ വണ്ടിയിൽ കയറി ഇരുന്ന എന്നെ അവൻ കണ്ടില്ല. പാവം തിരിഞ്ഞ് നോക്കുമ്പോ ഞാൻ അവടെ ഇല്ല ഓടിവന്ന് വണ്ടിമേല് ചാടി കയറി പുറത്തിട്ടൊരു വീക്കും തന്നു.
അനിരുദ്ധൻ: ഒറ്റക്കാക്കോടാ പന്നി. കോളേജ്ന്നേ തോടങ്ങിയെ ആണ് അന്റെ ഈ തൊലിഞ്ഞ സ്വഭാവം.
ഞാൻ: നീ അത് വിട്രാ.
അനിരുദ്ധൻ: ഊ… ഇന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ. എന്ത് കോപ്പിനാ അതും ചാടി കടന്ന് പോയെ.
ഞാൻ: ഇയാള് പിന്നേം നീ അത് വിട്.
അനിരുദ്ധൻ: ആ…
ഞാൻ: ഇന്നാലും അയാളെന്ത് പരിപാടിയാ കാട്ടിയെ ല്ലേ.
അനിരുദ്ധൻ: എന്ത്?
ഞാൻ: അല്ല മൂപ്പരല്ലേ പറഞ്ഞെ കൊക്കേ ചാടുംന്ന്. അങ്ങേരെ ഹോണടിക്ക് ഇന്റെ ചെവി പൊട്ടി അപ്പളേലും ഞാൻ വീണേന്നേങ്കിലോ.
അനിരുദ്ധൻ: ഞാൻ രക്ഷപെട്ടേനെ
ഒച്ച താത്തി പതുക്കെ പറഞ്ഞോണ്ടും കാറ്റടിച്ചോണ്ടും ഞാനത് വ്യക്തമായിട്ട് കേട്ടില്ല.
ഞാൻ: എന്താ….?
അനിരുദ്ധൻ: ഓ… ഒന്നുല്ല. അയാള് അത്രേം വല്ല്യ ഡൈലോഗടിച്ചപ്പൊ ആശാനവടെ ഇണ്ടായിരുന്നു ല്ലേ.
ഞാൻ: പിന്നേ… അനക്കറിയാലോ ഇനിക്ക് പണ്ടേ പോലീസിനെ കണ്ടാ ചൊറിഞ്ഞ് കേറുംന്ന്.
അനിരുദ്ധൻ: ഉവ്വ അല്ലാണ്ട് പേടിച്ചിട്ടല്ല.
ഞാൻ: എന്താ…?
അനിരുദ്ധൻ: ഒന്നുല്ല എവടെയാ ചൊറിയ്ണേന്ന് ചോയിച്ചെയാ.
ഞാൻ: അത്.
അനിരുദ്ധൻ: മതി കൊണച്ചത് മുന്നിക്ക് നോക്കി വണ്ടി ഓടിക്ക്.
അവന്റെ മാസ്റ്റർപീസ് പുശ്ചമിട്ട് എനിക്ക് ഓടർ കിട്ടി. എക്സ് പൾസ് ചീറിപ്പാഞ്ഞു എന്ന് പറയണം എന്നൊക്കെ ആഗ്രഹമുണ്ടങ്കിലും വളവുകളും തിരിവുകളുമായതിനാൽ ചലിച്ച് തുടങ്ങി എന്ന് പറയാം. കലമാനുകളെ ധാരാളമായി കണ്ടുവന്നിരുന്ന ഒരു ഗ്രീൻബെൽറ്റ് ഏരിയയിലൂടെ ആണ് ഞങ്ങൾ പൊയ് കൊണ്ടിരിക്കുന്നത്. കാട്ടിനകത്ത് നിന്ന് മാനിന്റെ അമറലുകൾ നേർമതയോടെ കേൾക്കാം വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ അവറ്റകൾ ഓടി മറയും. ഇരുട്ട് വിട്ട് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. മഹിരിബിന്റെ ബാങ്ക്വിളി ഉയർന്ന് കേട്ടപ്പൊ സമയം അഞ്ചരയായെന്ന് മനസ്സിലായി. ഇരുട്ടായോണ്ട് വാച്ചില് നോക്കാൻ പറ്റണില്ല. ഞാൻ അച്ഛനോട് അന്നേ പറഞ്ഞതാ ലൈറ്റ് കത്തണ വാച്ചെട്ക്കാൻ കേട്ടില്ല. വ്യൂ പോയിന്റിൽ നിന്ന് സമയം കളഞ്ഞെന്ന് അനി നിരന്തരം പറഞ്ഞ് കൊണ്ടിരുന്നു. രണ്ട് കൊടുങ്ങല്ലൂർ ഭരണിയിൽ അവൻ അടങ്ങി. ചുരം കയറുന്ന ലോറികളുടെ പിറകെ പിടിച്ച് പോവുക ഒരു സുഖമുള്ള ഏർപ്പാടാണ്. കയറ്റം കയറികൊണ്ടിരിക്കുമ്പോൾ ലോറികളുടെ ചുറ്റിലും നല്ല ചൂടായിരിക്കും. ഈ തണുപ്പിന് അതൊരു ചെറിയ ആശ്വാസമായി തോന്നി. ഞങ്ങളുടെ കൈയ്യിൽ അധികം സമയം കളയാനില്ലാത്തതിനാലും അരിച്ചരിച്ച് കയറുന്ന ലോറിയെ പിന്തുടരുന്നത് ശ്രമകരമായതു കൊണ്ടും ഓവർടേക്ക് ചെയ്ത് ഞങ്ങൾ ബോർഡർ ലക്ഷ്യമാക്കി നീങ്ങി. അനി അവന്റെ ചളിയുടെ പോയിന്റുകൾ പറഞ്ഞ് കൊണ്ടേ ഇരുന്നു. കുറച്ച് സമയത്തിന് അവന്റെ എല്ലാ ചേറുവാരിപൊത്തലിനും ചിരിച്ച് കൊടുക്കേണ്ടി വന്നു. ചിരിച്ചില്ലെങ്കിൽ അന്നത്തെ ഒരു ചായ ആ നല്ലവനായ ഉണ്ണി കട്ട് ചെയ്ത് കളയും. അവനാണ് യാത്രയുടെ മുഴുവൻ ക്യാപിറ്റലും ഇൻവസ്റ്റ് ചെയ്യുന്ന വ്യക്തി.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue