അവൻ ആണെങ്കിൽ വല്യമ്മ എന്ത് പറയും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാണ് അവളുടെ വെപ്രാളവും കൊണ്ടുള്ള സംസാരവും പിന്നെ അത് കഴിഞ്ഞുള്ള ഓട്ടവും. അതുംകൂടി കണ്ടതോടെ അവൻ നിസഹായ അവസ്ഥ പോലെ ആയി.
“ആഹ് ഞാൻ വന്നത് നാളെ നി തിരുനാവായ പോകുന്നില്ലേ രാവിലെ അതുകഴിഞ്ഞു ശങ്കരൻ തിരുമേനിയെ ചെന്നൊന്നു കാണണം. ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് അപ്പോൾ അദ്ദേഹം പറയുന്നത് എന്താ എന്നുള്ളത് കെട്ട് എന്നെ അറിയിക്കണം കേട്ടോ.”
അവന്റെ അവസ്ഥ മനസ്സിലാക്കി എന്നവണം തമ്പുരാട്ടി കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ തന്നെ അവന് ആശ്വാസം ആയി.
“ശരി വല്യമ്മേ നാളെ ഞാൻ പോയിട്ട് വരുമ്പോൾ കയറാം. “
“ആഹ് എന്നാ ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക്. ഞങ്ങൾ ഇതുപറയാൻ വന്നതാ പിന്നെ നി എന്താ അവിടെ വന്നു നിൽക്കാത്തത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.”
തമ്പുരാട്ടി അതും പറഞ്ഞു ആക്കിയ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു. അതും കെട്ട് വിളറി നിന്ന അവനെ നോക്കികൊണ്ട് അമലുവും കളിയാക്കി ചിരിച്ചുകൊണ്ട് ഇറങ്ങാൻ പോയപ്പോൾ അശ്വിൻ പിടിച്ചു നിർത്തി.
“വല്യമ്മ ആയിട്ട് വരുമ്പോൾ ഒന്ന് വിളിച്ചൂടെടാ തെണ്ടി.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️