ഇല്ലിക്കൽ 6 [കഥാനായകൻ] 172

അശ്വിന് കാര്യമറിയാതെ അവന്റെയുള്ളിൽ ചെറിയ പേടി വന്നു.

 

“ടാ നി ഇന്നലെ ആ റെജിയെ തല്ലിയില്ലേ അവന്റെ കൂടെ ഒരുത്തൻ കൂടി ഉണ്ടായിരുന്നു എന്നല്ലേ എന്നോട് പറഞ്ഞത്. അവന്റെ ബോഡി രാവിലെ കിട്ടി.”

 

സിദ്ധു അശ്വിനോട് കാര്യം പറഞ്ഞു അത് കേട്ടതും അവൻ ശ്വാസം വിട്ടുവെങ്കിലും അവന്റെ മുഖത്തു വലിയ ഞെട്ടൽ ഇല്ലാത്തത് അവർ ശ്രദ്ധിച്ചു.

 

“അതാണോ പ്രശ്നം അതിനു ഞാൻ മാറി നിന്നിട്ട് എന്ത് ചെയ്യാനാ? ഞാൻ മാറി നിൽക്കുമ്പോഴാണ് അവർക്ക് കൂടുതൽ സംശയം ഉണ്ടാവുക അതുപോട്ടെ അവനെങ്ങനെയാ മരിച്ചത്?”

 

“മരിച്ചതെങ്ങനെയാണെന്ന് അറിയില്ല പക്ഷെ അവന്റെ ബോഡി കിട്ടിയത് ഇല്ലത്തെ കുളത്തിൽ നിന്നുമാണ്.”

 

അമലു അത് പറഞ്ഞതും അശ്വിൻ ഞെട്ടികൊണ്ട് അവരെ രണ്ടു പേരെയും നോക്കി. അതുമാത്രമല്ല അവന്റെ മനസ്സിൽ തിരുമേനി പറഞ്ഞ കാര്യം വീണ്ടും വന്നു. അതെ പണ്ടത്തെ കാര്യം വീണ്ടും ആവർത്തിക്കാൻ പോകുന്നു. അവനിരുന്നു വിയ്യർക്കുന്നത് കണ്ടപ്പോൾ മറ്റെ രണ്ടു പേർക്കും കുറച്ചു പേടിയായി.

 

“ടാ എന്തുപറ്റി നിനക്ക്?”

 

സിദ്ധു അവനോട് ചോദിച്ചതും അവൻ ഞെട്ടി കൊണ്ട് വീണ്ടും സ്വബോധം വന്നപ്പോൾ രണ്ടു പേരെയും നോക്കി.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *