ആ പഴയ ഞാൻ എവിടെ? [Ijas ahammed] 39

Views : 958

ഇതൊരു ഒരു കഥയായിട്ടു ആരും കാണരുത് എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ 2 വർഷമായി day by day ഞാൻ അനുഭവിക്കുന്ന കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തി എഴുതിയെന്നുള്ള….!!!!

 

  •     എനിക്ക് എന്തുപറ്റി?

ഒരു നൂറു തവണ എന്നോട് ചോദിച്ചു എന്നിട്ടും…!

അതിനു ഉത്തരം കിട്ടുന്നില്ല…!

ഞാൻ ഇങ്ങനെ ആയിരുന്നോ? ഇല്ല, ഒരിക്കലുമല്ല…!

 

ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ ജീവിതം മാറ്റി മറിച്ച്, ഒരാൾ കടന്നു വന്നു…!

അന്നുമുതൽ ഞാൻ എന്നെ സ്നേഹിക്കുന്ന വീട്ടുകാരെ പോലും മറന്ന് അവൾ സ്നേഹിച്ചു.

എന്താണെന്ന് അറിയില്ല…,

അവൾഎന്റടുത്തു മിണ്ടിയില്ലെങ്കിൽ ഞാൻ ആകെ

mood off ആകും…!

അവൾനോടുള്ള ദേഷ്യം എല്ലാം വീട്ടുകാരുടെടുത്തു കാണിക്കും

ആകെ ഒരു പ്രാന്തു പോലെ….!

അവൾഎന്റെ ജീവിതത്തിൽ വന്നതിന് ശേഷം ആ പഴയ ഞാൻ ഒരുപാട് മാറി…!

എപ്പോഴും അവൾനെ കുറിച് മാത്രമായി ചിന്ത…

വീട്ടുകാരോട് മിണ്ടണം സംസാരിക്കണം അവരോട് അടുക്കണം എന്നൊക്കെ ചിന്തിച്ചാലും എന്നെകൊണ്ട് ഒട്ടും സാധിക്കുമായിരുന്നില്ല…!

കൂടെ അവൻ ഇല്ലെങ്കിൽ പോലും പഴയ wtsp chat,

audio msg,pic ഇതൊക്കെ കേൾക്കുന്നത് പതിവാക്കി.

 

നാളുകൾ ഒരുപാട് കടന്നു പോയി,

എന്തൊക്കെയോ മാറ്റങ്ങൾ അവൾനിലും വന്നു തുടങ്ങി.

പതിയെ പതിയെ നമ്മുടെ ജീവിതത്തിലും അകൽച്ച എന്ന വലിയ മതിൽ വിധി എന്ന രൂപേണ അവിടെ പ്രത്യക്ഷമായി…!

ചെറിയൊരു വിഷമം വന്നാലും ഒരുപാട് കരയുന്ന അവസ്ഥ.,

ഉറക്കമില്ലാത്ത രാത്രികൾ,

ഒരു msg വന്നാൽ തന്നെ അവൾന്റേതാണോ,

ആയിരിക്കണേ എന്നുള്ള പ്രാർത്ഥന…!

ചില സമയം ഞാൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, “നിനക്ക് ശെരിക്കും വട്ടാണോ”…? എന്ന്…!

നീ ഇവിടെ അവൾനെ ഓർത്തു കരഞ്ഞു സമയം കളയുന്നു. അവൾഅവിടെ happy ആയി life enjoy ചെയ്ത് നടക്കുന്നു എന്ന്…!

 

എന്നാലും തൊട്ടടുത്ത നിമിഷം ആ മനസ് തന്നെ,

അവൾ എവിടെ?

എന്നാലും എന്തിനാ എന്നെ വിട്ടിട്ടുപോയത്?

അതിനും മാത്രം ഞാൻ എന്ത് ചെയ്തു?

സ്നേഹിച്ചു എന്ന തെറ്റ് മാത്രമല്ലെ ചെയ്തുള്ളു? ഇതുപോലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച് എന്നെ വീണ്ടും കരച്ചിൽ എന്ന പടുകുഴിയിലേക്ക് തള്ളിയിടും.

ഇപ്പോൾ ഞാൻ ആ പഴയ എന്നെ തിരയുവാ…! കണ്ടുകിട്ടുമായിരിക്കും എന്ന വിശ്വാസത്തോടെ… ചിലർ പറയാറുണ്ട് ‘ആസ്വദിക്കാൻ മനസ്സുണ്ടങ്കിൽ ഒറ്റപ്പെടലും ഒരു തരം ആനന്ദമാണെന്ന് .എന്നാൽ ഒരു പരിധിയിൽ കവിഞ്ഞ്‌ ആർക്കും ആ ഒറ്റപെടലിനെ ആസ്വദിക്കാൻ കഴിയില്ല എന്നതാണ് സത്യം .പതിയെ ആ ഒറ്റപ്പെടൽ നമ്മളെ കാർന്ന് തിന്നുവാൻ തുടങ്ങും .

ചുറ്റിനും ഒരുപാട് പേരുണ്ടായിട്ടും ആരെയും പരിഗണിക്കപ്പെടാതെ പോവുന്നതാണ് ഇതിലെ ഏറ്റവും വലിയ വേദനാജനകമായൊരു കാര്യം .

Recent Stories

The Author

Ijas ahammed

3 Comments

Add a Comment
  1. നിധീഷ്

    ഇവിടെ ഉപേക്ഷിക്കാൻ പോലും ഒരു അവൾ ഇല്ലാത്ത ഞാൻ… 😔😔😔😔

  2. ഞാനൊക്കെ ജീവിക്കുന്നതും ഇതേ അവസ്ഥയിൽ ആണ്

    1. 🥹🫠

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com