ഇല്ലിക്കൽ 6 [കഥാനായകൻ] 172

“എന്താ അച്ചുവിയിത് നല്ല നീരുണ്ടല്ലോ അതുപോലെ കല്ലിച്ചിട്ടുണ്ട്.”

 

അവൾ ആ പാടിൽ തൊട്ട് കൊണ്ട് പറഞ്ഞപ്പോൾ അവൻ എരിവ് വലിച്ചു.

 

“ഏഹ് വലിയ കുഴപ്പമില്ല പെണ്ണെ അതൊക്കെ പെട്ടെന്ന് മാറിക്കോളും. മുറിവെണ്ണ ഉണ്ടല്ലോ അത് തേച്ചാൽ മതി. “

 

“ആഹ് അതും പറഞ്ഞു ഇരുന്നോ. ഞാൻ പറയുന്നതൊന്നും കേൾക്കാൻ വയ്യല്ലോ. ഇങ്ങനെ തല്ലും കൂടി നടന്നാൽ മാത്രം പോരെ നിങ്ങൾക്ക്.”

 

അവൾ വീണ്ടും ദേഷ്യം കൊണ്ട് പിറുപിറുക്കാൻ തുടങ്ങിയതും അവൻ വീണ്ടും തിരിഞ്ഞു അവളെ എടുത്തേക്ക് ചേർത്ത് നിർത്തി.

 

“എന്താ പെണ്ണെ നിന്റെ പ്രശ്നം. ഞാൻ എല്ലാം നേരത്തെ പറഞ്ഞതല്ലേ. എനിക്ക് ഒന്നും സംഭവിക്കില്ല എന്റെ കൂടെ ഇല്ലിക്കൽ ദേവിയുണ്ട്. നിനക്കറിയാലോ അപ്പോൾ പേടിക്കാതെ ഇരിക്ക് കേട്ടോ ഉണ്ടക്കണ്ണി.”

 

അവൻ അവളെ ചേർത്ത് നിർത്തി പറഞ്ഞപ്പോൾ അവൾ അവനെ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു. അവൻ അവളെ വീണ്ടും അടുത്തേക്ക് ചേർത്ത് നിർത്തിയിട്ട് അവന്റെ മുഖം അവളുടെ മുഖത്തിന്റെ എടുത്തേക്ക് പെട്ടെന്ന് എത്തിച്ചു. പെട്ടെന്ന് അവന്റെ മുഖം എടുത്തു വന്നപ്പോൾ അവളുടെ മുഖത്തു പെട്ടെന്ന് ആകാംഷ നിറഞ്ഞെങ്കിലും പിന്നെ അത് നാണത്തിലേക്ക് മാറി. കണ്ണും അടച്ചു എന്തിനോ വേണ്ടി കാത്തിരിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചുകൊണ്ട് തന്നെ ആ ചുണ്ടിൽ ചുംബനം കൊടുത്തു. രണ്ടുപേരും ആ ചുംബനത്തിൽ കുറച്ചു നേരം ലയിച്ചു നിന്നു.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *