ഇല്ലിക്കൽ 6 [കഥാനായകൻ] 172

“അല്ല നാളെ അമ്പലത്തിൽ അല്ലെ പോകുന്നത് മേഘ വരുമോ അമ്പലത്തിലേക്ക്?”

 

കാർത്തു ആശ്ചര്യത്തോടെ അവളുടെ സംശയവും മേഘയെ നോക്കി ചോദിച്ചു.

 

“കാർത്തു ഇവൾ പള്ളിയിൽ പോയതിനേക്കാൾ ഇരട്ടി അമ്പലങ്ങളിൽ പോയിട്ടുണ്ട്.”

 

മാളു മേഘയെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു. അത് കണ്ടപ്പോൾ തന്നെ അവൾ മാളുവിനെ പിച്ചിയിട്ട് പറയാൻ തുടങ്ങി.

 

“അങ്ങനെ ഒന്നും അല്ല ചേച്ചി ഈ മാളു ചേച്ചി  വെറുതെ പറയുന്നതാ. ഞാൻ പള്ളിയിലും പോകും അമ്പലത്തിലും പോകും. പിന്നെ ഇവരുടെ കൂടെ എങ്ങോട്ട് പോയാലും മാളുചേച്ചിക്ക് ഏതെങ്കിലും അമ്പലം കണ്ടാൽ കയറി തൊഴണം. എന്റെ ഏട്ടന്മാർക്കാണെങ്കിൽ അമ്പലവും പള്ളിയുമൊക്കെ ഹറാമാണ്. അപ്പോൾ ചേച്ചിക്ക് കൂട്ടിന് ഞാൻ പോകും അത്രയേ ഉള്ളൂ.

 

പിന്നെ ഞാൻ നാളെ സൈദുവിക്കയുടെ കൂടെ രാവിലെ തന്നെ വന്നോളാം.”

 

അങ്ങനെ നാളത്തെ കാര്യങ്ങളുടെ തീരുമാനം എടുത്തതോടെ അവർ പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു യാത്ര തുടർന്നു.

 

അവരെ തിരിച്ചു വില്ലയിൽ ആക്കിയ ശേഷം അനൂപും മാളുവും മേഘയും തിരിച്ചു പോയി. അത്യാവശ്യം യാത്ര ചെയ്ത ക്ഷീണവും കൂടി ആയപ്പോൾ കാർത്തുവും ജിത്തുവും പെട്ടെന്ന് തന്നെ ഉറങ്ങി.

 

******************************************************************************************************

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *