ശങ്കരൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ട് തിരികെ വന്നുകൊണ്ടിരിക്കുന്ന അശ്വിന്റെ മനസ്സിൽ പല ചിന്തകളും വന്നു പോയി പക്ഷെ അവന് ഏറ്റവും കൂടുതൽ ആകാംഷ കൊടുത്തത് ഇല്ലത്തിന്റെ അവകാശികൾ തിരിച്ചെത്തുമെന്നാണ്. അങ്ങനെ ഓരോന്ന് ആലോചിച്ചു അവൻ വണ്ടിയൊടിച്ചു ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവൻ ഇല്ലിക്കലെത്തി. അവിടെയുള്ള ഇല്ലിക്കൽ ഗ്രൂപ്പ്സിന്റെ ഓഫീസിൽ വണ്ടി പാർക്ക് ചെയ്തു ഉള്ളിൽ കയറിയപ്പോൾ അമലുവും സിദ്ധുവും അവനെ കാത്ത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
“എന്ത് പറ്റിയെടാ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്? എന്തെങ്കിലും പ്രശ്നമുണ്ടോ?”
അശ്വിൻ കയറി വന്നതും അവരോട് ചോദിച്ചു അവർക്കെടുത്തുള്ള കസേരയിലിരുന്നു. പക്ഷെ അവരുടെ മുഖത്തുള്ള ഗൗരവം അവനെ കൂടുതൽ ടെൻഷനാക്കി.
“എടാ നി വേഗം കുറച്ചു നാളത്തേക്ക് ഒന്ന് മാറിനിൽക്കണം. എവിടെയാണെന്നൊക്കെ നമ്മുക്ക് വേഗം തീരുമാനിക്കാം.”
അമലു വേഗമാവനോട് മാറാനുള്ള കാര്യം പറഞ്ഞു സ്ഥലം ആലോചിച്ചുകൊണ്ടിരുന്നു.
“ഞാനെന്തിനാ മാറി നിൽക്കുന്നത്? നിങ്ങൾ കാര്യംപറ?”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️