“ആണോ എന്നാ നമ്മുക്കൊരു കാര്യം ചെയ്യാം. നമ്മുക്ക് ആ സ്പോട് വരെയൊന്ന് പോയി നോക്കാം. വണ്ടി എടുക്കാൻ പറഞ്ഞോളു ഞാനിപ്പോൾ വരാം.”
കോൺസ്റ്റബളിനെ പറഞ്ഞു വിട്ടു അരവിന്ദൻ ഫോണെടുത്തു ഡയൽ ചെയ്തു രഘു സാറിനോട് പോകുന്ന കാര്യം പറഞ്ഞു അവൻ ആ പോലീസ്‌കാരുടെ കൂടെ അവിടേക്ക് യാത്രയായി.
യാത്രയിൽ ഉടനീളം അവൻ അവരോട് ഈ സംഭവങ്ങളെ പറ്റിയൊരൊ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നിട്ടും ഒരു വിവരവും അവരുടെ കയ്യിൽ നിന്നും കിട്ടിയില്ല പക്ഷെ അവന്റെ മനസ്സിൽ എന്തെങ്കിലും വഴി തെളിയും എന്നുള്ള പ്രതീക്ഷ കൈ വിടാതെ ഇരുന്നു.
അങ്ങനെ അവർ സംസാരിച്ചു ആ ഇല്ലത്തിന്റെ മുൻപിൽ എത്തി. പഴയ രീതിയിൽ പണിത ആ ഇല്ലത്തിലേക്ക് പോകാൻ ചെറിയ വഴി ആരോ പുല്ല് ഒക്കെ വെട്ടി തെളിച്ചിട്ടുണ്ട്.
“എടോ ഈ ഇല്ലത്തിന്റെ ആരും ഇപ്പോൾ ഇല്ല എന്നല്ലേ പറഞ്ഞത് അപ്പോൾ ഇതിന്റെ താക്കോൽ ആരുടെ കയ്യിലാണെന്ന് അറിയോ?”
അരവിന്ദൻ ആ ഇല്ലത്തേക്ക് നടന്നു കയറുമ്പോൾ കൂടെ ഉണ്ടായിരുന്ന പോലീസ് കോൺസ്റ്റബളോട് ചോദിച്ചു.
“അത് സാർ ഇവിടെ ഇല്ലിക്കൽ തറവാട് ഇല്ലേ അവരുടെ കയ്യിൽ കാണും. ഇപ്പോൾ ഇവിടെ ഉള്ള ചെറിയ കേടുപാടുകൾ മാറ്റി നശിക്കാത്ത രീതിയിൽ നിലനിർത്തുന്നത് അവരാണ്.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️