അതും പറഞ്ഞു അദ്ദേഹം അദേഹത്തിന്റെ സഞ്ചിയുമായി പതിയെ യാത്രയായി.
അവർ വണ്ടിയിൽ വന്നു കയറി യാത്ര തിരിച്ചശേഷം ഫോൺ നോക്കിയപ്പോൾ അനൂപും ബോഷണ്ണനും വിളിച്ചത് ജിത്തു കണ്ടത്. അവനവരെ തിരിച്ചു വിളിച്ചു കാര്യങ്ങൾ അറിഞ്ഞു അവർ അവരുടെ യാത്ര തുടർന്നു.
അദ്ദേഹം ഉദ്ദേശിച്ചതെന്താണെന്നോ ഒന്നും അവർക്ക് മനസ്സിലായില്ല. അദ്ദേഹം പറഞ്ഞപോലെ അതൊരു ഭ്രാന്തന്റെ വാക്കുകളായി കണക്കാക്കാൻ അവരുടെ മനസ്സ് പറഞ്ഞത് കൊണ്ട് അവർ പിന്നെയതിൽ ശ്രദ്ധ കൊടുത്തില്ല.
****************************************************************************
മുൻപ് മരിച്ച പയ്യന്റെ കേസ് ഫയൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അരവിന്ദൻ. പക്ഷെ അതിൽ നിന്നും സംശയാസ്പദമായ ഒരു വിവരവും അരവിന്ദന് കിട്ടിയില്ല എന്ന് മാത്രമല്ല അവനെയത് കൂടുതൽ അറിയാനുള്ള ജിജ്ഞാസ കൂടിക്കൊണ്ടിരുന്നു. വെള്ളം ഉള്ളിൽ കയറി മരിച്ചു എന്നല്ലാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അതിൽ കൂടുതലൊന്നും കണ്ടില്ല.
അവൻ വായിച്ചുകൊണ്ടിരിക്കെ ഒരു കോൺസ്റ്റബിൾ വന്നു.
“സാർ ഇന്ന് കണ്ടെടുത്ത ബോഡി പോസ്റ്റ്മോർട്ടത്തിനു കയറ്റി.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️