തിരുനാവായ അമ്പലത്തിലെ ദർശനമൊക്കെ കഴിഞ്ഞു അവർ തൃപ്രങ്ങോട്ട് ശിവ ക്ഷേത്രത്തിൽ കയറി തൊഴുതു. സൈദു സ്ഥിരം പോലെ അവരെ അമ്പലത്തിൽ ഇറക്കി പാർക്കിങ്ങിൽ കാത്തു നിന്നു.
തൊഴുതു ഇറങ്ങി അവർ മൂവരും അമ്പലത്തിലെ ആൽത്തറയിൽ ഇരിക്കുമ്പോൾ അവരുടെ സൈഡിൽ പുതച്ചു മൂടി ഇരുന്നയാൾ അവരോട് ചോദിച്ചു.
“നിങ്ങൾ നന്നായി തൊഴുതോ മക്കളെ? നന്നായി പ്രാർത്ഥിച്ചോളു കാലഭൈരവനാ കൂടെയുണ്ടാകും മാർക്കണ്ഡേയനെ യമനിൽ നിന്നും രക്ഷിച്ച കാലസംഹാരമൂർത്തി.”
അദ്ദേഹം പറയുന്നത് കേട്ട് അവർ അദ്ദേഹത്തെ നോക്കി. നല്ല ഐശ്വര്യമുള്ള അതുപോലെ തേജസ് തോന്നിപ്പിക്കുന്ന കാവി വേഷം ധരിച്ച ആ വൃദ്ധന്.
“നന്നായി തൊഴുതു അല്ല അങ്ങ് ആരാണെന്ന് മനസ്സിലായില്ല?”
ജിത്തുവാണ് അദ്ദേഹത്തിന് മറുപടി നൽകി കൊണ്ട് ചോദിച്ചത്.
“ഞാനൊരു യാത്രികൻ ഇങ്ങനെ ഓരോ അമ്പലങ്ങളും ദേശങ്ങളും കണ്ടു നടക്കുന്നു. എന്തോ നിങ്ങളെ കണ്ടപ്പോൾ തോന്നിയത് പറയാതെയിരിക്കാൻ സാധിക്കുന്നില്ല. നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വാസം തോന്നിയില്ലെങ്കിൽ കേട്ടതായി ഭാവിക്കണ്ട അത് ഏതോ ഒരു ഭ്രാന്തന്റെ വാക്കുകളായി കരുതിയാൽ മാത്രം മതി.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️