“അല്ല ഇപ്പോൾ തറവാട്ടിൽ തമ്പുരാട്ടിയും അനിയത്തിയും അല്ലാതെ വേറെ അവകാശികൾ ഇല്ലേ?”
“അങ്ങനെ ചോദിച്ചാൽ ശരിക്കും വേറെ ഒരാൾ കൂടിയുണ്ട് തിരുമേനി പക്ഷെ നേരത്തെ ഇല്ലത്തിന്റെ കാര്യം പറഞ്ഞ പോലെയാണ്. അതായത് ഇന്ദു തമ്പുരാട്ടിയുടെ അച്ഛൻ അല്ലാതെ അച്ഛന് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നു അവർക്ക് ഒറ്റ മകളാണ് ഉണ്ടായിരുന്നത്. പക്ഷെ പണ്ട് ഇഷ്ടപെട്ട ആളുടെ കൂടെ പോയി എന്നലാതെ എവിടെയാണെന്ന് ആർക്കും അറിയില്ല.”
അവൻ അദ്ദേഹത്തോട് ബാക്കി പല കാര്യങ്ങളും സംസാരിച്ചു പിന്നെ വേണ്ട കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും എഴുതി മേടിച്ചു അവിടെ നിന്നും യാത്രയാകാൻ തുടങ്ങിയപ്പോൾ തന്നെ അവന്റെ ഫോൺ ബെല്ലടിച്ചു.
അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ അമലുവാണ് ഇനി വേറെ എന്തെങ്കിലും തിരുമേനിയോട് ചോദിക്കാൻ ആണോ എന്ന് വിചാരിച്ചു അവൻ ഫോൺ എടുത്തു.
“എടാ നി എവിടെയെത്തി?”
“ഞാൻ ഇപ്പോൾ ശങ്കരൻ തിരുമേനിയുടെ ഇല്ലത്തുണ്ട് അവിടെ നിന്നും ഇറങ്ങാൻ പോകുന്നു. എന്താ കാര്യം?”
“എന്നാ നി പെട്ടെന്ന് ഇങ്ങോട്ട് പോര് പിന്നെ തറവാട്ടിലേക്ക് പോകണ്ട നേരെ ടൗണിൽ വന്നാൽ മതി ഞാൻ നമ്മുടെ ഓഫീസിൽ കാണും.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️