അമ്പലത്തിൽ നിന്നും അശ്വിൻ വണ്ടി നേരെ ഇന്ദു വല്യമ്മ പറഞ്ഞ പോലെ ശങ്കരൻ തിരുമേനിയെ കാണാൻ അദ്ദേഹത്തിന്റെ ഇല്ലത്തേക്ക് ആണ് അവൻ പുറപ്പെട്ടത്.
അവന് ഇന്നലെ തന്നെ അമലു ലൊക്കേഷൻ അയച്ചു കൊടുത്തിരുന്നതുകൊണ്ട് അധികം സമയം എടുക്കാതെ പെട്ടെന്ന് തന്നെ അവൻ അവിടെ എത്തി.
വലിയ ഒരു നാല് കെട്ടിന്റെ മുൻപിൽ തന്നെയാണ് അവൻ കാർ നിർത്തി ഇറങ്ങിയത്. കാറിന്റെ ശബ്ദം കേട്ട് ഉള്ളിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്ക് വന്നു.
“ആരാ? എന്ത് വേണം?”
“അല്ല ഈ ശങ്കരൻ തിരുമേനിയെ കാണാൻ വന്നതാ.”
“ആണോ കയറി ഇരിക്കു കേട്ടോ വല്യച്ഛനെ ഞാൻ വിളിച്ചോണ്ട് വരാം.”
അതും പറഞ്ഞു ആ കുട്ടി പോയതും അവൻ സിറ്റൗട്ടിൽ ഉള്ള കസേരയിൽ ഇരുന്നു. അവൻ ആ വീടിന്റെ ചുറ്റും നോക്കി. ഗേറ്റിൽ നിന്നും നല്ല പോലെ ഉള്ളിലേക്ക് വരണം വീട്ടിലേക്ക് അതിനിടയിൽ ചുറ്റും നല്ല രീതിയിൽ വലിയ മരങ്ങൾ വഴിക്ക് അപ്പുറം ഇപ്പുറമായി നിൽക്കുന്നുണ്ട്. അതുകൊണ്ട് അവിടെ ഇരിക്കുമ്പോൾ തന്നെ നല്ല തണുത കാറ്റ് കിട്ടുന്നുണ്ട്.
“ആരാ?”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️