“അല്ല സാർ ഞാൻ കഴിഞ്ഞ കൊല്ലം ജോയിൻ ചെയ്തപ്പോൾ കേൾക്കുന്നതാണ് ആ സ്ഥലത്തിനെയും അവിടെയുള്ള ആ മനയെയും പറ്റി. പക്ഷെ എനിക്ക് ഇതുവരെ ഒന്നും അറിയില്ല ശരിക്കും പണ്ട് എന്താ സാർ അവിടെ സംഭവിച്ചത്.”
അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ ചെറിയയൊരു ചിരിയോടുകൂടി അയാൾ പറഞ്ഞു തുടങ്ങി.
“എടോ സത്യം പറഞ്ഞാൽ എനിക്കും കേട്ടറിവുള്ളു പക്ഷെ സത്യം എന്താണെന്ന് പോലും അറിയില്ല. അന്ന് ആ മനയിലും പരിസരത്തും മാത്രം മരണപെട്ടവർ പത്തിന് മുകളിലാണ് അതിൽ ആ മനയിൽ ഉള്ളവരും പെടും. എന്താ അവിടെ സംഭവിച്ചതെന്നും ആരാണ് അവരെയൊക്കെ അന്ന് കൊന്നതെന്നും ഇന്നും ആർക്കും വലിയ പിടിത്തമില്ല. ചിലർ പറയുന്ന ഇതെല്ലാം ചെയ്തത് ആ മനയിലെ ഇളയ പയ്യനാണ് എന്നാ പക്ഷെ ആ പയ്യൻ അതിനുമുൻപേ നാട് വിട്ടിരുന്നു അതുകൊണ്ട് അവൻ ആയിരിക്കില്ല എന്നാണ് വേറെ ഒരു അഭിപ്രായം. അതുപോലെ അവനെ അതിന് ശേഷം ഇന്ന് വരെ ആരും കണ്ടിട്ടില്ല.”
ഇതെല്ലാം അത്ഭുതത്തോടെയാണ് അരവിന്ദൻ കേട്ടിരുന്നത്.
“അല്ല സാർ നമ്മുടെ ഓഫീസിൽ അന്ന് അത് റിപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ലേ അതുപോലെ ഏതെങ്കിലും സാക്ഷികളോ തെളിവുകളോ ഇല്ലാതെ ഇരിക്കില്ലല്ലോ.”
അവൻ കൂടുതൽ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു.
“ഇല്ലടോ അന്ന് അതിനെ പറ്റിയുള്ള ഒരു റിപ്പോർട്ട് പോലും ഇവിടെ എന്നല്ല അന്ന് ഇവിടെ ഉണ്ടായിരുന്ന പോലീസുക്കാരുടെ കയ്യിൽ പോലുമില്ല. പിന്നെ സാക്ഷി അന്ന് ആകെ അതിൽ നിന്നുമൊക്കെ രക്ഷപെട്ട രണ്ടുപേരുണ്ട് പക്ഷെ അവരെ നമ്മുക്ക് ചോദ്യം ചെയ്യാൻ പോലും സാധിക്കില്ല.”
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️