കസേരയിലേക്ക് ഇരുന്ന് കൊണ്ട് അയാൾ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
“എന്ത് പറയാനാ സാർ ഓരോ കേസിന്റെ പിന്നാലെ നടക്കുന്നു എന്നല്ലാതെ.”
“നമ്മുടെ ജീവിതം അങ്ങനെയൊക്കെ തന്നെ അല്ലെടോ. ഈ ജോലിക്ക് കയറിയാൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ. അതുപോട്ടെ ഞാനൊരു കേസിന്റെ കാര്യം നിന്നെ ഏല്പിക്കാനാ വന്നത്.”
“ഏതാ സാർ പുതിയ കേസ്?”
സാദാരണ അങ്ങനെ നേരിട്ട് വിളിച്ചു വരുത്തി രഘു സാർ കേസിന്റെ കാര്യം പറയാറില്ലെന്ന് അരവിന്ദൻ ഓർത്തു. അപ്പോൾ അതിന്റെ ആകാംഷയിൽ അവൻ അയാളോട് ചോദിച്ചത്.
“ഇത് എന്തോ കുഴപ്പം പിടിച്ചൊരു കേസാണ് എന്നൊരു തോന്നലുണ്ട് അതാണ് തന്നെ നേരിട്ട് വിളിച്ചത്. തന്റെ തന്നെ സ്റ്റേഷൻ പരിധിയുള്ള സ്ഥലം അല്ലെ ഇല്ലിക്കൽ അവിടെ ആ പണ്ടത്തെ പ്രശ്നം ഉണ്ടായിരുന്ന മനയിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്നും അവിടെ നിന്നൊരു ബോഡി കണ്ടെത്തിയിട്ടുണ്ട്. അതാണ് രണ്ടു മാസം ലീവിൽ ഇരുന്ന തന്നെ വിളിച്ചു വരുത്താൻ കാരണം തന്നെ.”
രഘു സാറിന്റെ വാക്കുകളിൽ തന്നെ എന്തോ ഇതിന് പിന്നിൽ വലിയ എന്തോ പ്രശ്നങ്ങളുള്ള പോലെ അരവിന്ദാനൊരു തോന്നൽ.
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️