“എന്താണ് ചേച്ചി ഇന്നും പ്രശ്നം ഞാൻ അതിന് ആരുടെ കൂടെ തല്ല് കൂടിയെന്നാ പറയുന്നേ.”
അവൻ അവളുടെ തോളിൽ പിടിച്ചു തിരിച്ചു അവന് അഭിമുഖമായി നിർത്തികൊണ്ട് ചോദിച്ചു. പക്ഷെ അവൾ ദേഷ്യം കാരണം അവന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.
“ഏഹ് ചേച്ചി പിണങ്ങാതെ ഞാൻ ഒന്നും ചെയ്തില്ലല്ലോ ഇങ്ങനെ പിണങ്ങാൻ.”
അതുംകൂടി അവൻ പറഞ്ഞതോടെ ദേഷ്യം കൂടി അവൾ അവന്റെ ഷർട്ടിൽ കയറി പിടിച്ചുലച്ചു.
“ഓഹോ അറിയില്ലല്ലേ എന്ത് ചെയ്തുന്ന് ഇന്ന് ആരെയാണ് ഹോസ്പിറ്റലിൽ വൈകുന്നേരം അഡ്മിറ്റാക്കിയത്.”
അവൾ അവന്റെ ടിഷർട്ടിൽ പിടിച്ചു ഉലച്ചുകൊണ്ട് ചോദിച്ചു. അവളുടെ കണ്ണിൽ നോക്കിയവന് അത് നിറയുന്നതും കണ്ടു.
“വന്നു വന്നു എന്നോടും കള്ളം പറയാറായിയല്ലേ. ആരോടൊക്കെ പറഞ്ഞാലും എന്നോട് എല്ലാം തുറന്നു പറയും എന്ന് വിചാരിച്ച ഞാൻ മണ്ടി.”
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയവളുടെ കയ്യിൽ അവൻ കയറി പിടിച്ചു പക്ഷെ അവൾ കുടഞ്ഞു കൊണ്ട് വീണ്ടും നടക്കാൻ ഒരുങ്ങി. പക്ഷെ വീണ്ടും അവൻ അവളയുടെ കയ്യിൽ ബലമായി പിടിച്ചു അവളെ അവന്റെ നേരെ തിരിച്ചു നിർത്തി.
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️