ഇല്ലിക്കൽ 6 [കഥാനായകൻ] 175

അത് കഴിഞ്ഞു ജിത്തുവും കൂട്ടരും അടുത്ത ഇടങ്ങളിലേക്ക് പോയി. അതെ സമയം അശ്വിൻ അവന്റെ ചടങ്ങുകൾ തീർക്കാനും അത് കഴിഞ്ഞു ശങ്കരൻ തിരുമേനിയെ കാണാൻ പോകാനും അവൻ തീരുമാനിച്ചു.

 

(ഒരു മണിക്കൂർ മുൻപേ)

 

അവരെ അമ്പലത്തിൽ ആക്കി പാർക്കിങ്ങിൽ കാറിൽ കിടന്നു ഉറങ്ങിയ സൈദു ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്. ഇത്രയും പെട്ടന്ന് അവരുടെ പരിപാടികൾ കഴിഞ്ഞോ എന്ന് വിചാരിച്ചു അവൻ ഫോൺ എടുക്കാൻ നോക്കിയപ്പോഴാണ് അത് ഏതോ സേവ് ചെയ്യാത്ത നമ്പറിൽ നിന്നുമാണ് എന്ന് മനസ്സിലായത്. അത് ഇനി ആരായാരിക്കും എന്ന് അറിയാൻ വേണ്ടി അവൻ ഫോൺ അറ്റൻഡ് ചെയ്തു.

 

“ഹലോ സൈദു ഇത് ഞാനാണ് അനൂപ്, ഈ നമ്പർ തല്ക്കാലം നി സേവ് ചെയ്യണ്ട. ഞാൻ ഇനി ഈ നമ്പറിൽ ആയിരിക്കും കൂടുതൽ നിന്നെ കോൺടാക്ട് ചെയ്യുക.”

 

“ഓക്കേ ടാ പിന്നെ നമ്മുടെ പിള്ളേരെ ഞാൻ കുറച്ചു മുൻപേ കണ്ടിരുന്നു. അതും അവരുടെ പിന്നാലെ പോകുന്നത്. അപ്പോൾ തന്നെ അത് നിന്റെ ഏർപ്പാടാണ് എന്ന് മനസ്സിലായി.”

 

“അത് ഞാൻ തന്നെ ഏർപ്പാട് ആക്കിയതാണ്. പിന്നെ ഞാൻ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ? നല്ല രീതിയിൽ നി അവരുടെ അടുത്ത സുഹൃത്തിനെ പോലെ ഇടപെടണം എന്നാലേ നമ്മുക്ക് കാര്യങ്ങൾ എല്ലാം അറിയാൻ പറ്റുള്ളൂ. പിന്നെ ഈ നമ്പറിന്റെ കാര്യം ഒഴിച്ച് മിക്കതും മേഘക്കറിയാം പക്ഷെ ഒരിക്കൽ പോലും നിങ്ങൾ തമ്മിൽ കാര്യങ്ങൾ നേരിട്ട് പറയാൻ പാടില്ല. നമ്മുടെ ലക്ഷ്യം എന്ത് വില കൊടുത്തിട്ടാണെങ്കിലും അത് നടത്തിയെടുക്കണം.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.