പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ മഹേഷ് താൻ എവിടെ ആണ് എന്ന് പോലും മനസ്സിലാകുന്നുണ്ടായില്ല. വൈകുന്നേരം കിട്ടിയ അടിയിൽ ബോധം കെടുമ്പോൾ റോഡിൽ കിടന്ന താൻ എങ്ങനെ ആണ് ഇവിടെ എത്തിയത് എന്ന് അയാൾ ഓർക്കുകയായിരുന്നു.
ദേഹം മുഴുവൻ നല്ല വേദന ഉണ്ട് അതുപോലെ എവിടെയെക്കയോ ഒടിഞ്ഞിട്ടുണ്ട് എന്ന് അവന് മനസ്സിലായി. അവൻ ചുറ്റും ഒന്നും കൂടി നോക്കി അതൊരു കുളത്തിന്റെ കരയായിരുന്നു.
പക്ഷെ അവന് മര്യാദക്ക് എഴുനേറ്റു ഇരിക്കാൻ പോലും സാധിക്കുന്നുണ്ടായില്ല. എന്നാലും തന്നെ ആരാണ് ഇവിടെ കൊണ്ടുവന്നു കിടത്തിയത് എന്ന് വിചാരിച്ചു ചുറ്റും നോക്കാൻ കഷ്ടപ്പെട്ട് എഴുന്നേറ്റു ഇരിക്കാൻ ശ്രമിച്ചു. വേദന സഹിച്ചു അയാൾ അതിൽ വിജയിച്ചു.
അപ്പോൾ തിരിഞ്ഞു നോക്കിയ ആൾ കണ്ടത് കുറച്ചു ദൂരെ ഉള്ള കാട് പിടിച്ചു കിടക്കുന്ന ഒരു വലിയ വീടാണ്. പിന്നെ കുളത്തിന്റെ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ആ കുള കരയിൽ ആരോ ഇരിക്കുന്നത് അയാൾ കണ്ടത്. ആരാണ് എന്ന് അറിയാൻ മഹേഷ് അയാളെ വിളിച്ചു നോക്കി.
“അതെ ചേട്ടാ”
പക്ഷെ അവന്റെ വിളിയിൽ തിരിഞ്ഞു നോക്കിയ ആളെ കണ്ടു അവന്റെ മുഖത്ത് പേടി കൊണ്ട് രക്തം ഇല്ലാതെ ആയ പോലെ വിളറി വെളുത്തു.
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️