ഇതൊക്കെ കെട്ട് കൊണ്ട് ഇരുന്ന കാർത്തു അവളുടെ ആകാംഷ കൊണ്ട് ചോദിച്ചു.
“അല്ല ജിത്തുവേട്ടന് ഈ സ്ഥലങ്ങളൊക്കെ എങ്ങനെ അറിയാം?”
“എടി ഇന്നല്ലേ ലതികമ്മയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഈ കാര്യങ്ങളൊക്കെ. അത് ഞാൻ ഇന്ന് സൈദുവിനോട് ചോദിച്ചപ്പോൾ അവനാണ് ഇങ്ങനെ പോകാം എന്നൊരു ഐഡിയ പറഞ്ഞു തന്നത്.”
അവൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് മറുപടി കൊടുത്തു.
“എന്നിട്ട് അമ്മ എന്നോടൊന്നും പറഞ്ഞില്ലല്ലോ?”
“നിനക്ക് നല്ല ഓർമ ശക്തി അല്ലെ അതുകൊണ്ടാ പറയാത്തത്.”
അവൻ അവളെ കളിയാക്കിക്കൊണ്ട് മറുപടി കൊടുത്തതും അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചു. അവരുടെ സംസാരം കെട്ട് ചിരിച്ചു കൊണ്ട് ഇരുന്ന അനൂപ് ചോദിച്ചു.
“അല്ല മേഘയെ നാളെ മുതൽ നിങ്ങളുടെ കൂടെ വിടണ്ടേ? അവളെ എപ്പോഴും നിങ്ങളുടെ കൂടെ വിടണം എന്നാണലോ അങ്കിൾ വിളിച്ചപ്പോൾ പറഞ്ഞത്.”
അനൂപ് അവന്റെ സംശയം അവരോട് ചോദിച്ചു.
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️