Tag: Malayalam Short stories

അവൾ ഗൗരി 30

Aval Gowri by Niyas Vaikkom “ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സീന്ന് ” ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി. ” കുട്ടികൾക്കിത്രയും […]

കരിയിലകൾ 25

Kariyilakal by Ajith Kumar Preman ‘നമുക്ക് പിരിയാം ദേവ്’ ഈ രണ്ട് വാചകങ്ങൾ മാത്രമുള്ള വെള്ള പേപ്പർ തന്നെ ചുട്ടെരിക്കുന്ന തീപോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞ് കിടക്കുകയാണ്. ഞാനെന്തൊരു ജന്മമാണ്, മകനേയും കൊണ്ടവൾ പോകാനൊരുങ്ങിയപ്പോൾ അരുതെന്നൊരു നോട്ടംപോലും അവൾക്കുനേരെ എറിഞ്ഞില്ലല്ലോ, അല്ല അവളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയെനിക്കുണ്ടായിരുന്നോ? ഇനി ഞാനെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതൊരു നുണ മാത്രമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം. പക്ഷെ അവളെ ഞാനെത്ര സ്നേഹിച്ചിരുന്നു എന്ന്,അല്ല സ്നേഹിക്കുന്നു എന്ന് എങ്ങിനെ അവളെ?? ശരിയാണ് ബോധിപ്പിക്കാൻ […]

ഒറ്റക്കൊലുസ്‌ 18

Ottakolusu by Shabna Felix “നീ ഇതു എന്തു നോക്കുവാ?” ചുമരിൽ തൂക്കിയ ചിത്രത്തിൽ കണ്ണുകൾ ഉടക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം ഉയർന്നത്.. “ഒന്നുമില്ലെടീ.. ചുമ്മ , ഈ ചിത്രം .. “വാചകം പൂർത്തികരിക്കാതെ അവളുടെ കണ്ണുകൾ വീണ്ടും ചുമരിലേക്കു നീണ്ടു.. അവളുടെ ദൃഷ്ടിക്കു അകമ്പടി സേവിച്ച്‌ രേണുവിന്റെയും കണ്ണുകൾ അങ്ങോട്ടു പാഞ്ഞു.. ,”ഓ.അതോ , അതൊരു പഴയ പെൻസിൽ ഡ്രോയിങ്..നീ ഈ ചായ കുടിച്ചേ..ചൂടാറും മുന്നേ..”കയ്യിലിരുന്ന ചായക്കപ്പു സംഗീതയുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് റിങ് […]

കന്യകയായ അഭിസാരിക 16

Kanyakayaya Abhisarika by Akila Regunath പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു… കാരണം ഓരോ രാവിലും …വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ…ശിവകാമി ഇന്ദ്രസദസ്സിലെ….അപ്സരസ്സുകളെ വെല്ലുന്ന….അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം….. കരിമഷിയാൽ വാലിട്ടെഴുതിയ.. കുസൃതി തുളുമ്പുന്ന …പാതി കൂമ്പിയ മാൻമിഴികളും… ഇളംകാറ്റിന്റെ ആലാപനത്തിൽ…. മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും….. നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും…. വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത […]

പാവം പ്രവാസി 36

Pavam Pravasi by Shajee Kannur അഞ്ചാം ക്ലാസിൽ പഠിക്കുംമ്പോ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹം മറ്റുള്ളവർ ഡോക്റ്റർ കളക്റ്റർ എഞ്ചിനിയർ പൈലറ്റ് എല്ലാം പറഞ്ഞെങ്കിലും എനിക്ക് സിൽമാനടനാകാനാണ് മോഹന്ന് പറഞ്ഞപ്പോ കുട്ടികളെലാരും ചിരിച്ചു ടീച്ചർ വീണ്ടും ചോദിച്ചു സിനിമ നടനായിലെങ്കിൽ പിന്നെ എന്താകാനാണ് ആഗ്രഹം ഒര് മടിയും കുടാതേ ഞാൻ പറഞ്ഞു കമ്മീഷണർ, ഇൻസ്പെകറ്റർ ബലറാമിനേപ്പോലുള്ള നട്ടെല്ലുള്ള പോലിസോഫിസറാകണമെന്ന് അത് കേട്ട് വീണ്ടും കുട്ടികൾ ചിരിച്ചു സിനിമ വിടാനുള്ള പരിപാടിയില്ലാ അല്ലേ […]

സ്നേഹസാഗരം 204

Snehasagaram by Pinku Kochu അന്നു ഹോസ്പിറ്റലിൽ പതിവിലധികം തിരക്കായതുകൊണ്ടാവാം ശ്യം നല്ല ക്ഷീണിതനായിരുന്നു.. കൊച്ചി നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് അയാൾ… ജോലിക്കാരിന്നെ മീരയും മകളും ഉറങ്ങി എന്നയാൾക്ക് മനസിലായി.നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് അവൾ. മകൾ തേഡ് സ്റ്റാൻഡിൽ പഠിക്കുന്നു. നഗരത്തിലെ തിരക്കിൽ ഒഴുകി പോകുന്ന ഒരു നുക്ലിയാർ കുടുംബം. റൂം മിലേക്ക് കയറുന്നതിനു മുൻപ് ടെബിളിലെ ജേർണലുകൾക്കിടയിലെ ഇൻലൻഡ് അയാൾ ശ്രദ്ധിച്ചത്… തനിക്ക് ലെറ്റർ അയക്കാൻ ആര് .. വിറക്കുന്ന കൈകളോടെ അയാൾ […]

കൊന്നപൂക്കളിലെ നൊമ്പരം 7

Konnapookkalile Nombaram by Krishna Kumar ഒട്ട്പേഷൃൻറ്റ് വിഭാഗത്തിൽ തിരക്കൊഴിഞ നേരം ഡോ.രാമചന്ദ്രൻ ദിവസവൂമുളള വാർഡ്റൗണ്ട്സിന് പോകാനായി എഴുന്നേറ്റു. പുറത്തേക്ക് കടക്കാൻ തുടങിയപ്പോൾ പോസ്റ്റ് മാൻ കത്തുകളുമായി കടന്നു വന്നു.കത്തുകൾ വാങിമേശപ്പുറത്തു വച്ചതിനു ശേഷം അയാൾ പുറത്ത്കടന്നു. താഴത്തെ നിലയീൽ.മുഴുവൻ ഓ.പി വിഭാഗമാണ്. ഡോ.രാമചന്ദ്രൻ നടന്ന് മുകളിലേക്കുളള സ്റ്റെപ്പിൻറ്റെഅരികിലെത്തി. ലിഫ്റ്റ് ഒഴീഞു കിടക്കുന്നുണ്ടായിരുന്നു. അയാൾ സാധാരണ ലിഫ്റ്റ് ഉപയോഗിക്കാറില്ല.കഴിവതും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാരുത് എന്ന് പഠിപ്പിച്ച തത്വം പാലിക്കാൻ അയാൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അയാൾ സ്റ്റെപ്പ് കയറി […]

പ്രവാസം 58

Pravasam by Saneesh Mohamed കുട്ടിക്കാലത്ത് വിമാനം അയാൾക്കൊരത്ഭുതമായിരുന്നു.പറവകളെ പോലെ പറക്കാൻ കഴിവുള്ള ഒരു സാധനം. ആകാശത്ത് വിമാനം പറക്കുന്നത് എല്ലാവരെയും പോലെ അയാളും ആശ്ചര്യത്തോടെ നോക്കി നിന്നിരുന്നു. എന്നാലിന്ന് വിമാന യാത്രകൾ അയാൾക്ക്‌ വിരസത നിറഞ്ഞ ഒന്നായിരിക്കുന്നു. ആകാശത്തിൽ വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ തുടികൊട്ടിയിരുന്ന ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത അയാളിൽ നിന്ന്  മാഞ്ഞുപോയതെപ്പോഴാണ്. ഇന്ന് യാത്രകൾ അയാളുടെ ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. കുറച്ച്  മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന യാത്രകൾ. അത്രതന്നെ ആയുസ്സുള്ള ചില  സൗഹൃദങ്ങളെപ്പോലെ. എല്ലാം നിരതെറ്റിയ വർണ്ണക്കുമിളകൾ പോലെ അയാളുടെ […]

ഫൈസിയുടെ ആശ 68

Faisiyude Asha by Jimshi കാവുമ്പുറം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ആശ നാലുപാടും നോക്കി… ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്.. കടകളില്ലെല്ലാം തിരക്കൊഴിഞ്ഞു തുടങ്ങി… സ്കൂൾ തൊടിയിലേക്കു തിരിയുന്ന മൂലയിൽ ഉള്ള പെട്ടി കടയിൽ പതിവ് പോലെ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്… പെട്ടിക്കടയിൽ നിന്നും തെളിയുന്ന മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലും ആശ കണ്ടു അച്ഛന്റെ മുഖത്തെ പരിഭ്രമം… പതിവിലും ഇന്നൊത്തിരി വൈകി… അതെങ്ങനെയാ.. ഇറങ്ങാൻ നേരം വരും ഓരോരുത്തർ മരുന്നിന്റെ കുറിപ്പടിയും കൊണ്ട്.. ഓവർ ടൈം എടുക്കാമെന്ന് ജോസേട്ടനോട് […]

ചക്കിക്കൊത്ത ചങ്കരൻ 38

Chakkikku Otha Chankaran by Rohitha “ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി നടത്തുകയാണവർ..ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവർ കൂടുതൽ കൂടുതൽ ചേർന്ന് നിന്നു… അവൻ താലി കെട്ടുന്ന ഫോട്ടോ വന്നപ്പോൾ അവൻ വീണ്ടും റിമോട്ട് പോസ് ബട്ടണിൽ അമർത്തി… “ഇനി, […]

മടങ്ങിപ്പോകുന്നവർ 11

Madangipokunnavar by Kamar Melattur ഒരു ജീവപര്യന്തകാലഘട്ടത്തിന്റെ ഒടുക്കത്തിലൊരു പ്രഭാതത്തിലാണ്‌, വാർഡൻ മാത്യുസാർ ഇരുമ്പുവാതിൽ തള്ളിക്കൊണ്ട്‌ അകത്തുവന്നത്‌. സന്തോഷവാർത്തയോ? അറിയില്ല. നാളെ മടക്കമാണ്‌. പന്ത്രണ്ട്‌ വർഷത്തെ തടവിന്‌, ( തടവോ? ഇതൊരിക്കലും ഒരു ശിക്ഷയായിരുന്നില്ലല്ലോ) ഇന്നത്തെ രാത്രി തിരശ്ശീലയാവുകയാണ്‌. എന്നാലും തീരുമോ ശിക്ഷ? ഓർമ്മകൾ , അവ മനസ്സിനു വല്ലാത്തൊരു ജീവപര്യന്തമാണ്‌ നൽകുന്നത്‌. സ്വപ്നങ്ങളെല്ലാം ഇരുണ്ട ഗർത്തത്തിലേക്ക്‌ പെരുമഴയായ ദിവസങ്ങളാണു കടന്നുപോയത്‌. കുടുംബത്തിന്റെ അവസ്ഥ ; അത്‌ വിശദീകരിക്കേണ്ടിയിരുന്നില്ല. കുടുംബത്തിനു പുറത്താണല്ലൊ ഇക്കാലമത്രയും തീർത്തത്‌. എല്ലാം വിറ്റുതുലച്ച്‌ […]

കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

Kanniraninja Istadanam by കൃഷ്ണ മദ്രസുംപടി മുല്ലപ്പൂക്കളും, ചുവര്‍ചിത്രങ്ങളും കൊണ്ട് ഭംഗിയായി അലങ്കരിച്ച മണിയറയിലെ കട്ടിലില്‍ ആദ്യരാത്രിയുടെ നിറമുള്ള സ്വപ്നങ്ങളുമായ് ഞാന്‍ കാത്തിരിക്കുകയായിരുന്നു… ചാരിയിട്ട വാതില്‍ തുറന്ന് ഏത് നിമിഷവും എന്റെ പ്രിയപ്പെട്ടവള്‍ കടന്നുവരും..എന്നുടല്‍ പാതിയോട് ആദ്യമായ് എന്താണ് ചോദിക്കേണ്ടത്..? പേര് ചോദിച്ചാലോ..? ഛെ..മണ്ടത്തരം പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ചോദിച്ചതല്ലേ പേരൊക്കെ…എങ്ങനെ സംസാരിച്ച് തുടങ്ങുമെന്നാലോചിച്ച് എനിക്ക് ടെന്‍ഷന്‍ കൂടി വന്നു.. എന്നാലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ടതിന്…. വന്നൂ കണ്ടു കീഴടങ്ങീന്ന് പറഞ്ഞ പോലെ എടുപിടീന്നുള്ള കല്ല്യാണമായിരുന്നത് കൊണ്ട് […]

അമല 56

Amala by Jibin John Mangalathu നാട്ടിൻ പുറത്തു ജനിച്ചു വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ആഘോഷങ്ങളോട് എന്തോ ഒരു അഭിനിവേശം ഉണ്ടായിരുന്നു..പ്രത്യേകിച്ച് കല്യാണം… അതൊരു ഉത്സവം തന്നെയായിരുന്നു നാട്ടിൽ.. ഒരിക്കൽ എനിക്കും ഇത്‌പോലെ കല്യാണപ്പട്ടുടുത്തു സ്വർണാഭരണമണിഞ്ഞു കതിര്മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കാഴ്ചകൾ കാണാൻ ഈ നാട് മുഴുവൻ വരുമല്ലോ എന്നോർത്ത് നാണം കൊണ്ടിരുന്നു.. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. വയസ്സ് 27 ആയി.. എങ്കിലും ഞാനൊരു കെട്ടാച്ചരക്കായി ( നാട്ടുകാരുടെ ഭാഷയിൽ ) വീട്ടിൽ […]

മീനൂട്ടി 88

meenutty by ലീബബിജു “മീനൂട്ടീ..സൂക്ഷിച്ചു പോണേ..” “ശരിയമ്മേ’ ഉമ്മറത്തെ തൂണിനരികിൽ താൻപോകുന്നതും നോക്കി നിൽക്കുന്ന അമ്മക്ക് നേരെ കൈവീശികാട്ടി മീനൂട്ടി നടവഴിയിലൂടെ നടന്നു. സ്കൂളിലേക്ക്. നടന്നു റോഡിലെത്തി.റോഡരികിലെ ഒരു കുഞ്ഞ് ചാക്കുകെട്ട് അനങ്ങുന്നത് കണ്ട് മീനൂട്ടി അങ്ങോട്ട് ചെന്നു.രാത്രി പെയതമഴയിൽ കുതിർന്ന പുല്ലുകൾക്കിടയിൽ ചാക്കിൽ നിന്നും. മ്യാവൂ..മ്യാവൂ..എന്ന കരച്ചിൽ കേട്ടതും അവൾ വേഗം ആ ചാക്കിൻ്റെ വായ്ഭാഗം തുറന്നതും രണ്ട് പൂച്ച കുഞ്ഞുങ്ങൾ വെളിയിൽ ചാടി. “ഹയ്…”അവളുടെ കണ്ണുകൾ വിടർന്നു. “ആരാ നിങ്ങളെ ഈ ചാക്കിലിട്ടേ..ഉം..” അവൾ […]

അയലത്തെ ഭ്രാന്തി 36

Ayalathe Bhranthi by Shalini Vijayan വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്.. പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്…അധികം സംസാരിക്കാൻ നിൽക്കണ്ട.. ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും … കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ഞാൻ കെട്ടിയോനെ നോക്കി… ഈ ഭ്രാന്തുള്ളവരുടെ ഇടയിൽ എന്നേം മോളേം ഒരു കൈ കുഞ്ഞിനേം കൊണ്ടുവിട്ടിട്ട് രാവിലെ ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വൈകീട്ട് വന്നാ മതിയല്ലോ.. […]

രണ്ട് വര 16

Randu Vara by അബ്ദുസ്സമദ്‌ ഇ കെ പി ഇക്ക എഴുന്നേൽക്ക് ദേ നോകിയെ, രണ്ട് വര കാണുന്നുണ്ട്. അവൾ സുഖ നിദ്രയിൽ മതിമറന്ന് ആസ്വദിക്കുന്ന അവനെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു നീ എന്ത് വരയാണ് നേരം വെളുക്കുമ്പോൾ തന്നെ പറയുന്നത്? ഉറക്കം കളയാനായിട്ട്,,,, അവൻ കണ്ണും തിരുമ്മി പതുക്കെ അവളെ നോക്കി പുറത്ത് കോരി ചൊരിയുന്ന മഴയും അതിനേക്കാൾ വലിയ തണുപ്പും, ഈ സമയത്ത് ഉണങ്ങാത്ത മുടികളിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ അവന്റെ […]

മിഴി 20

Mizhi by ഷംനാദ് ട്രെയിൻ നീങ്ങി തുടങ്ങിയിരിക്കുന്നു.. തിരക്ക് നന്നേ കുറവാണ് സലീമും നാസിയയും മകളും റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി തങ്ങളെ പിന്തുടർന്ന ബൈക്കുകാരനെ പറ്റി പരിഭ്രമത്തോടെ ആശങ്ക പങ്കുവെക്കുകയാണ്.. ” കഴിഞ്ഞ വാരം ഉപ്പ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ഇത്ര തുക കാരണമാണ് നമുക്കിന്നെങ്കിലും പുറപ്പെടാൻ സാധിച്ചതെന്ന് പറഞ്ഞു നാസിയ തന്റെ മകളെ മാറിലേക്ക് ചേർത്ത് പിടിച്ചു..” എതിർ സീറ്റിൽ ചീകിമിനുക്കിയ തലമുടിയും, മാന്യമായ വസ്ത്രധാരണവുമായി പുസ്തക വായനയിലിരിക്കുന്ന ചെറുപ്പക്കാരനെ ഇടയ്ക്കിടെ സലിം വീക്ഷിക്കുന്നുണ്ടായിരുന്നു.. […]

ചതിയുടെ ഒടുവില്‍ 20

Chathiyude Oduvil by Samuel George ദര്‍പ്പണത്തില്‍ കണ്ട സ്വന്തം രൂപത്തിന്റെ അഴകളവുകളില്‍ മതിവരാതെ വീണ്ടും വീണ്ടും ദലീല നോക്കി. കൊത്തിവച്ചത് പോലെയുള്ള വദനകാന്തി. സ്വര്‍ണ്ണത്തില്‍ ചന്ദനം ചാലിച്ചെടുത്ത ചര്‍മ്മഭംഗി. ഇപ്പോള്‍ ജനിച്ച ശിശുക്കള്‍ക്ക് പോലും ഉണ്ടാകില്ല ഇത്ര മൃദുവായ ചര്‍മ്മം. ലജ്ജയും അഹന്തയും കലര്‍ന്ന മനസോടെ അവള്‍ സ്വയം പറഞ്ഞു. ദലീലയുടെ കണ്ണുകള്‍ വീണ്ടും ദര്‍പ്പണത്തില്‍ പതിഞ്ഞു. വിദഗ്ധനായ ഒരു ശില്‍പ്പി വര്‍ഷങ്ങള്‍ നീണ്ട ത്യാഗോജ്വലമായ സമര്‍പ്പണത്തിലൂടെ കൊത്തിയുണ്ടാക്കിയത് പോലെ തോന്നിക്കുന്ന ആകാരവടിവ്. റോസാദളങ്ങള്‍ പോലെ […]

ഇങ്ങനെയും ഒരച്ഛൻ 43

Enganem Oru Achan by ശാലിനി വിജയൻ ‘ഇങ്ങനെ ഒരു മൊരഡൻ അച്ഛനെ അമ്മ എങ്ങിനെയാ ഇത്രേം കാലം സഹിച്ചത്…? “മുൻപേ ഇട്ടേച്ച് പോകാമായിരുന്നില്ലേ” അതു പറഞ്ഞതും മുഖമടച്ച് അമ്മയുടെ കൈയിൽ നിന്നും ഒരെണ്ണം കിട്ടിയതും ഒരുമിച്ചായിരുന്നു… “എനിക്ക് വയ്യാ അച്ഛന്റെ കോപ്രായങ്ങൾക്കനുസരിച്ച് ജീവിക്കാൻ. ” “എന്റെ ജീവിതം എങ്ങനെയൊക്കെ വേണമെന്ന് ഞാൻ തീരുമാനിക്കും…. “എപ്പോഴാ നിനക്ക് നിന്റെ ജീവിതം എന്നൊക്കെ തോന്നാൻ തുടങ്ങിയത് ..? “നീ പെണ്ണാണ് അത് മറക്കണ്ട.. “പെണ്ണിന് ആഗ്രഹങ്ങളില്ലേ.. ആവശ്യങ്ങളില്ലേ.. “തർക്കുത്തരം […]

അവളുടെ നോവ് 5

Avalude Novu by കവിത(kuttoos) വിവാഹമെന്ന സ്വപ്നം ഏതൊരു പുരുഷന്റെ യും, സ്ത്രീ യുടെയും,ജീവിതത്തിൽ ഉള്ള സ്വപ്നമാണ്,, പെണ്ണ് കാണാൻ പോകുന്ന ദിവസം മുതൽ തുടങ്ങും,പുരുഷാനും, സ്‌ത്രീയും കാണുന്ന അവരുടെ സ്വപ്നങ്ങൾ. ആ രണ്ട് മനസ്സുകൾ ഒന്നായി ചേരുന്ന, “കാമ”മെന്ന നിറകുടം പൊട്ടിയൊലിച്ചു നീങ്ങുമ്പോൾ പുതിയ ഒരു ജീവന്റെ തുടിപ്പ് തുടികൊട്ടി.” തുടക്കം മുതലുള്ള ഓരോ ദിവസവും കാത്തു, കാത്തു, ഇരുന്ന ആ നല്ല ദിവസത്തിനായി മനസ്സ് കൊണ്ട് തലോലിക്കാൻ ആ കുഞ്ഞു ജീവനുവേണ്ടി നമ്മൾ. അടിവയറ്റിൽ […]

മാളൂട്ടി 45

Malootty by Sreekala Menon അനാഥാലയത്തിലെ ആ ഇടുങ്ങിയ മുറിയിൽ ഉറക്കത്തിൽ നിന്ന് ശ്രീദേവി ഞെട്ടി എഴുന്നേറ്റു … നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ ഓർത്തു.. ‘എത്രാമത്തെ തവണയാണ് താനീ സ്വപ്നം കണ്ടുണരുന്നത്.. എത്ര ഓടിയകലാൻ ശ്രമിച്ചിട്ടും ഓർമകൾ എന്തേ വാശിയോടെ വീണ്ടും വീണ്ടും പിന്തുടർന്നെത്തുന്നു…!!’ ഇരുപത്തൊന്നു വർഷങ്ങൾ… ! “മാളൂട്ടി” ഇപ്പോൾ എവിടെയായിരിക്കും…! മെല്ലെ പുതപ്പു നീക്കി എണീറ്റു… മുറിയിൽ കുന്തിരിക്കത്തിന്റെ മണം നിറഞ്ഞിരിക്കുന്നു, പുറത്തു വെളിച്ചം വീണു തുടങ്ങുന്നേയുള്ളു…പുലർമഞ്ഞു പുതച്ച പ്രഭാതത്തിലേക്കു […]

സഹയാത്രികൻ 16

Sahayathrikan by Gayathri Das ഇടവപ്പാതിക്കാലത്തെ ഒരു ശനിയാഴ്‌ച. നേരം വെളുത്തു വരുന്നതേയുള്ളൂ. ഹോസ്റ്റലിലെ മറ്റു കൂട്ടുകാർ ഉണർന്നിട്ടില്ല. ഇനി മൂന്നാലുദിവസം കോളജ് അവധിയാണ്. വീടിനടുത്തുള്ള ശിവന്റെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് അമ്പലത്തിൽ തൊഴുത് വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് വീട്ടിലെ മെത്തയിൽ കിടന്നുറങ്ങാം. ഹായ് എന്തു രസം ഓർക്കുമ്പോൾത്തന്നെ. അമ്മയുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിക്ക് എന്തൊരു സ്വാദാ….. മുത്തശ്ശിയുടെ മടിയിൽ തല വച്ചുറങ്ങുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം.. കുളിക്കാൻ കയറിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി. 7.40നാണ് ട്രെയിൻ. ഉച്ചയാകുമ്പോൾ […]

പൊന്നൂന്റെ ഇച്ചൻ 14

Ponnunte Echan by Bindhya Vinu “എട്യേ നീയെന്നാത്തിനാ എന്നെ ഇത്രയ്ക്കങ്ങ് സ്നേഹിക്കണേ” പതിവ് പോലെ ഇന്നും എന്റെ താന്തോന്നിക്ക് സംശയം തുടങ്ങി…. “ഓ…അതിനീപ്പം അറിഞ്ഞിട്ടെന്നാ വേണം..ഞാൻ പെട്ട് പോയില്ലേ..ന്തോരം നല്ല ചെക്കമ്മാര് പിന്നാലെ നടന്നതാ.” “അതെന്നാടീ ഞാൻ അത്രയ്ക്ക് കൊള്ളാത്തില്ലേ..”രണ്ടും കൽപ്പിച്ചു എന്റെ താന്തോന്നി നേരേ അടുക്കളയിലേക്കൊരു ചാട്ടം “നീ ഞാൻ ചോദിച്ചതിന് ഉത്തരം താ…എന്നാത്തിനാന്നേ ഇത്രയ്ക്കങ്ങ്…പറയെടീ പൊന്നുവേ”. വിടാനുള്ള ഭാവമില്ലെന്നായപ്പൊ ഞാൻ പതിയെ എന്റെ താന്തോന്നിയെ ഒന്നു കെട്ടിപ്പിടിച്ചു.ശരിയാണ് എന്തേ ഇത്രയധികം ഞാൻ സ്നേഹിക്കണത്.ഉത്തരമില്ലെനിക്ക്.എന്റെ […]

പുഴയോര സഞ്ചാരസ്മരണകൾ 8

Puzhayorasanchara Smaranakal by രാഗനാഥൻ വയക്കാട്ടിൽ ഒരു പാടു തവണ കടത്തുവഞ്ചി കടന്നിട്ടുള്ള കനോലി കനാൽ. കടത്തുകാരൻ അക്കരെയാണെങ്കിൽ ഇവിടെ നിന്നും ഉറക്കെ കൂകിവിളിക്കും ഉറക്കെ ഒച്ചയെടുക്കാൻ കിട്ടുന്ന ആ അവസരം പാഴാക്കാറില്ല.ആ ശബ്ദം മാറ്റൊലിയായി തിരിച്ചു വരും. ‘സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് കക്ക വാങ്ങാൻ വേണ്ടി പുലത്തറക്കടവിൽ പോകാറുണ്ട്.അങ്ങനെയാണ് പുഴയും തീരവുമായി ഒരു അടുപ്പം വരുന്നത്. അതേ കാലഘട്ടത്തിൽ തന്നെ അവധിക്കാലമാകുമ്പോൾ അച്ഛനമ്മമാരോടൊപ്പം അമ്മാവന്റെ പെരിങ്ങോട്ടുകര വടക്കുംമുറിയിലെ ( താന്ന്യം) വീട്ടിലേക്ക് പോയിരുന്നത് തളിക്കുളം കിഴക്കുഭാഗത്തെ […]