ഇങ്ങനെയും ഒരച്ഛൻ 43

Views : 13157

” പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ നാണത്തോടെ ചായയുമായി ചെല്ലലും ….ചെക്കനെ ഇഷ്ടമായെന്നും പറഞ്ഞ് അടുക്കളമുറ്റത്തൂടെ ഇറങ്ങിയോടലും … കൊഞ്ചലോടെ ഫോൺ വിളിക്കലും… നവവധുവിന്റെ വേഷത്തിൽ സ്വർണത്തിൽ മുങ്ങി കുളിച്ച് കല്യാണ പന്തലിൽ കയറലും…. ഇതൊക്കെ സ്വപ്നം കണ്ടു നടന്ന ഞാൻ..
അച്ഛന്റെ തീരുമാനങ്ങൾക്ക് എതിർത്തു സംസാരിക്കാൻ എനിക്കായില്ല.

കല്യാണം അതിലേറെ വ്യത്യസ്തമായിരുന്നു..

നല്ല വില കൂടിയതല്ലെങ്കിലും അത്യാവശ്യം വിലയുള്ള സാരിയും ഒരു കാശി മാലയും ഒരു വളയും വാച്ചും മാത്രം ധരിച്ച് ഞാൻ വിവാഹപന്തലിലെത്തിയത് എന്നെപ്പോലെത്തന്നെ മറ്റുള്ളവരെയെല്ലാം ഞെട്ടിക്കുന്ന മനോഹരമായ കാഴ്ച്ചയായിരുന്നു….

ഒരു താലികെട്ടലോ സിന്ധൂരം ചാർത്തലോ ഒന്നുമില്ലാതെ ആ വേദിയിലെ ഉദ്ഘാടന പ്രസംഗം അച്ഛൻ നിർവഹിച്ചു..

പ്രിയരേ എന്റെ മകളും അനിലും തമ്മിലുള്ള വിവാഹമാണിന്ന് നടക്കുന്നത്. .

അതും പറഞ്ഞ് അനിയേട്ടന്റെ കൈയിൽ എന്റെ കൈ ചേർത്ത് വച്ച് ഒരനുഗ്രഹവും.

കാഴ്ച്ചക്കാരുടെ കൂടെ ഉള്ളാലെ ഞാനും ചിരിച്ചു പോയി..

അതിലേറെ അത്ഭുതം തോന്നിയത് അച്ഛനു ചേർന്ന അനിയേട്ടന്റെ കുടുംബത്തെ എങ്ങനെ കിട്ടിയെന്ന് തിരിച്ചും മറിച്ചും ഞാൻ എന്നോടു തന്നെ ചോദിച്ചു നോക്കി…

അന്നു രാത്രി റൂമിൽ വച്ച് ചെറിയൊരു താലിയിൽ ചേർത്ത ചെയിൻ എന്റെ കഴുത്തിൽ കെട്ടിയപ്പോൾ അനിയേട്ടൻ മറ്റൊരത്ഭുതമായി തോന്നി..

കല്യാണം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമായിരുന്നു ഞാനാ വാർത്ത കേട്ടത്..
അച്ഛന്റെ പേരിലുള്ള രണ്ടേക്കർ സ്വത്തിന്റെ കച്ചവടം നടന്നെന്ന്..

അന്ന് വായിൽ തോന്നിയതൊക്കെ ഞാനച്ഛനെ ഫോൺ വിളിച്ചു പറഞ്ഞു..

പിശുക്ക് കാണിച്ച് എന്നെ വളർത്തിയതിനു പിന്നിൽ അച്ഛനു മറ്റെന്തോ ദുരുദ്ദേശം കൂടി ഉണ്ടെന്ന് പറഞ്ഞപ്പോൾ
നീയും നിന്റെയമ്മയും കൂടാതെ മറ്റൊരു കുടുംബമുണ്ടെന്ന് അച്ഛനും തുറന്നടിച്ചു..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com