ഇങ്ങനെയും ഒരച്ഛൻ 43

Views : 13157

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ബാക്കി വരുന്ന നാണയത്തുട്ടുകൾ കണക്കു പറഞ്ഞ് എന്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങുമ്പോഴും
വളപ്പിലെ കശുവണ്ടി യുടെയും തേങ്ങയുടെയും അടക്കയുടെയും കണക്കുകൾ കൃത്യമായി എന്നെക്കൊണ്ടെഴുതിപ്പിച്ച് കാശൊക്കെ ഭദ്രമായി തകരപ്പെട്ടിയിൽ സൂക്ഷിച്ചപ്പോഴും ചാക്കോ മാഷിന്റെ മറ്റൊരു രൂപം ഞാനച്ഛന് ചാർത്തിക്കൊടുത്തു..

പലപ്പോഴും മറ്റാരും അറിയാതെ എന്നും കോളേജ് ബാഗിൽ മറ്റൊരു കുഞ്ഞ് ബാഗ് ഞാനെന്നും കരുതിവച്ചിരുന്നു.
അത്യാവശ്യം വേണ്ടിവരുന്ന പൊട്ടും വളയും വ്യത്യസ്തങ്ങളായ മാലയും കൺമഷിയും ഒക്കെ…

നേരത്തെ കോളേജിലെത്തി അര മണിക്കൂർ ഗേൾസ് റൂമിൽ കയറി കൂടും… അവിടുന്ന് അത്യാവശ്യം മെയ്ക്കപ്പൊക്കെ നടത്തി തിരിച്ചിറങ്ങും.. ക്ലാസ് കഴിഞ്ഞ് വൈകിട്ട് അതൊക്കെ ഭദ്രമായി കെട്ടി പൂട്ടി വെക്കും..

അങ്ങനെ കോളേജിൽ “ചാന്തുപൊട്ട് ” എന്നൊരു പേരും വീണു..

പിജിക്ക് പഠിക്കാൻ പോകും നേരം അൽപ്പം കൃത്രിമ കണ്ണുനീരൊക്കെ വരുത്തിത്തന്നെയായിരുന്നു അമ്മയോടും അച്ഛനോടും അനുവാദം വാങ്ങിയത്..

രണ്ടു വർഷത്തെ അടിച്ചു പൊളിച്ചുള്ള ജീവിതത്തെ സ്വപ്നം കണ്ടു തന്നെയായിരുന്നു…

മാസാമാസം എന്റെ അക്കൗണ്ടിൽ അച്ഛൻ അയച്ചുതരുന്ന തുച്ഛമായ പൈസ കണ്ടപ്പോൾ അതിലേറെ പുചഛം അച്ഛനോടു തോന്നാൻ തുടങ്ങി..

ഫോൺ വിളികൾക്കുപോലും കർശനമായ വിലക്കേർപ്പെടുത്തി അച്ഛൻ..

രണ്ടു വർഷം അടിച്ചു പൊളിച്ചായിരുന്നു ജീവിതം..
എല്ലാം കൂട്ടുക്കാരുടെ ഓസിക്കായിരുന്നു എന്നത് വലിയൊരു കടമായി ബാക്കി നിന്നു..

നാട്ടിലെത്തി സ്വന്തമായി ഒരു ജോലി കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

എന്നാൽ എന്റെ സ്വപ്നങ്ങളെ തകർക്കും വിധമായിരുന്നു അന്ന് അച്ഛൻ ആതീരുമാനം അറിയിച്ചത്..

നിന്റെ കല്യാണം തീരുമാനിച്ചു.
ചെക്കനെ നിനക്കിഷ്ടമാകും….

ആ ഞെട്ടിക്കുന്ന വാർത്ത ചെറുതായൊന്നുമല്ല എന്നെ തളർത്തിയത്..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com