മാളൂട്ടി 38

Views : 4351

ഉള്ളിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെയ്തൊഴിയാൻ തുടങ്ങും മുൻപേ ഇറങ്ങി നടന്നു. പെട്ടെന്നാണ് മാളൂട്ടിയുടെ കരച്ചിൽ കേട്ടത്.
“ദേവൂ..”
തിരിഞ്ഞു നോക്കിയില്ല… മേഘപാളികൾ കണ്ണീർ
മണികളായി താഴേക്ക് പതിക്കുന്നു… മാളൂട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുന്നു.. നിറമിഴികൾ മുന്നിലെ കാഴ്ചകളെ മറയ്ക്കുന്നു ..ഗേറ്റ് തുറന്നു പുറത്തിറങ്ങി.. അവകാശം സ്ഥാപിക്കുമെന്നു ഒട്ടും ഭയമില്ലാത്ത വിശാലമായ പുറം ലോകത്തിലേക്ക്.
********** ********************************
“ഞാൻ പറഞ്ഞിട്ടില്ലേ സിസ്റ്റർ മുൻപ് ഒരു വീട്ടിൽ ആയ യായി നിന്നിരുന്ന കാര്യം….
“ഇതാണ് എന്റെ മാളൂട്ടി.. ”

“ആയ……”ഒന്ന് നിർത്തി ഡോക്ടർ സിസ്റ്ററുടെ മുഖത്തേക്ക് നോക്കി
“പത്തുമാസം ചുമക്കാതെയും നൊന്തു പ്രസവിക്കാതെയും ഒരാൾക്ക് അമ്മയുടെ സ്നേഹവും വാത്സല്യവും പകർന്നു തരാൻ കഴിയുന്നെങ്കിൽ അവരെ നമുക്കു അമ്മയെന്ന് വിളിച്ചൂടെ സിസ്റ്റർ…. ദേവു എനിക്ക് ആയ മാത്രമായിരുന്നില്ല.. അമ്മ തന്നെ ആയിരുന്നു..”
അന്നെന്റെ കുഞ്ഞുകൈകളിൽ നിന്ന് ഊർന്നുപോയ ഈ അമ്മയെ എന്നെ തിരിച്ചേൽപ്പിക്കണം സിസ്റ്റർ..”
ഡോക്ടർ മാളവികയുടെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു.
“തെരേസ മോൾ വാശി പിടിച്ചിരിക്കുകയാണ്… ഞാൻ തന്നെ വാരികൊടുക്കണമെന്ന്… എന്നാൽ ഞാനങ്ങോട്ട്… ” വാക്കുകൾ മുഴുമിക്കാനാകാതെ ശ്രീദേവി ഒരിക്കൽ കൂടി മാളൂട്ടിയുടെ പിൻവിളിക്ക് ചെവികൊടുക്കാൻ നിവൃത്തിയില്ലാതെ അവരിൽ നിന്നും തിരിഞ്ഞു നടന്നു.

സിസ്റ്റർ ഓർക്കുകയായിരുന്നു ചില ബന്ധങ്ങൾ ഉണ്ടാവുന്നത് ഹൃദയത്തിൽ നിന്നാണ്… അതിന്റെ കണ്ണികൾ എത്രയൊക്കെ മുറിച്ചുമാറ്റിയാലും എവിടെ വെച്ചെങ്കിലും കൂടിച്ചേരുക തന്നെ ചെയ്യും… ഈ കൂടി ക്കാഴ്ചയും ഒരു നിയോഗമാണ്… ദേവു മാളൂട്ടിയെയും മാളൂട്ടി ദേവൂനെയും അത്ര മാത്രം സ്നേഹിച്ചുട്ടുണ്ടാവും.. !
വർഷങ്ങൾക്കു ശേഷവും ഒരിക്കൽകൂടി തന്റെ മാളൂട്ടിയുടെ വാക്കുകൾക്കു മുന്നിൽ ഉത്തരമില്ലാതെ നിറമിഴികളോടെ ദേവു തിരിച്ചു നടക്കുന്നത് കണ്ടപ്പോൾ അമ്മയെന്ന ആ സ്നേഹക്കടലിന്റെ ആഴമറിഞ്ഞ സിസ്റ്റർ ആഗ്നസിന്റെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു…
ശുഭം..

Recent Stories

The Author

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com