MOONLIGHT VII മാലാഖയുടെ കാമുകൻ Previous Part ആകാശത്തേക്ക് ഒരുമിച്ച് പറന്ന് ഉയർന്ന ഡിസംബറും സ്കാർലെറ്റും കൊന്ന് തള്ളാൻ കാത്ത് നിൽക്കുന്ന റോബോട്ട് ആർമിയുടെ മുകളിലേക്ക് ഉയർന്നു.. ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന അതൊന്ന് നോക്കി നിന്ന ശേഷം അലറിക്കൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി.. അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി… അവൾ ഒരു കൈ ഉയർത്തിയതും മേഘങ്ങൾക്ക് ഇടയിൽ നിന്നും പട പട ശബ്ദത്തോടെ മിന്നൽ പിണരുകൾ അവളുടെ കൈയ്യിലേക്ക് കയറി.. അവൾ […]
Category: Stories
ഇവിടം സ്വാർഗമാണ് (നൗഫു) 747
“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്.. വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..” “ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…” “ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി… “എനിക്ക് […]
മാന്ത്രികം (നൗഫു) 786
“എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ ” മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്… ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്… “വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…” “അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..” […]
മായ[ആദിശേഷൻ] 92
മായ എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]
? ശേഷന്റെ കന്യക [ആദിശേഷൻ] 69
പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു… അതേ രാജ്യത്ത്തന്നെ ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു… തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും അവളോടൊരല്പം സംസാരിക്കുകയും ചെയ്തു… ശേഷന്റെ വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ പെൺകുട്ടി അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി.. ശേഷന്റെ ഭാഷ, ദേശം, വംശം എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി… ശേഷന്റെ കണ്ണുകളിൽ സഹതാപത്തോടെ നോക്കിയ അവളുടെ കണ്ണുകളിൽ ഒരു കനലെരിയുന്നപോലെ അവനു തോന്നി… ഇരുട്ടിൽ ശേഷനാ കനലെടുത്തു […]
അവൾ ❣️?[ആദിശേഷൻ] 64
നിനക്കെത്രയെത്ര ഭാവങ്ങളാണ് അനു …? പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ… വർഷങ്ങൾക്കിപ്പുറവും ഓരോ നിമിഷവും, ശ്വാസവും, ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ… എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്, ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…? നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും, ചുംബനചൂടിൽ വേകാത്ത ഉടലും ഓർമകളിൽപോലും എത്രദൂരെയാണെന്നോ…? നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…! നീയെന്നെ എത്ര മനോഹരമായാണ് […]
എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 54
മലനിരകളുടെ താഴ് വാരത്ത് തേയിലകുന്നുകൾക്ക് നടുവിലായിരുന്നു ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ.. പത്താം ക്ലാസ്സ് പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്.. കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി… കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്.. അന്നൊരു ദിവസം കാട് […]
ദുസ്വപ്നം ?[ആദിശേഷൻ] 44
എഴുതിപൂർത്തിയാക്കാത്ത തുടർകഥയിൽ നിന്നും അനു പതിയെ ഇറങ്ങി നടന്നു… പ്രണയപരവശംകൊണ്ട് തന്നെപൂർണ്ണമായുംമറന്ന ശേഷന്റെ ചിന്തകളിലേക്കുള്ള ദൂരം അവൾക്ക് വ്യക്തമായറിയാം.. അക്ഷരങ്ങളുടെഞരുക്കങ്ങൾക്കിടയിൽ ശ്വാസംമുട്ടിപിടഞ്ഞവളുടെ അലർച്ചകളിലൊന്നും കാതോർക്കാത്തവനോടുള്ള വിദ്വോഷംപൂണ്ട് നിലിച്ചകവിൾത്തടങ്ങൾ നനച് അനു മെല്ലെ ശേഷന്റെ ഉറക്കത്തിലേക്ക് നൂന്നുകയറി… ആന്തരാത്മാവിൽ ആഴത്തിൽകീറിയ പച്ചമുറിവിന്റെ ഗന്ധം രാത്രിയുടെ നനുത്തസീൽക്കാരങ്ങൾ വകഞ്ഞുമാറ്റി നിലാവിന്റെ അലകളിലാകെപടർന്നുപൂത്തു… ശേഷാ……. സ്വപ്നങ്ങളുടെഉൽചുഴികളിൽ നിന്നും പുറത്തുകടക്കാതെ തന്നെ ആഴ്ന്നനിദ്രയിൽ അവൻചെറുതായൊന്നു മൂളി… ഉം… 169 രാത്രികളിൽ ഒരിക്കൽപോലും […]
മോഹ ഭംഗം ?[ആദിശേഷൻ] 36
ചന്ദനം ചോരാതെ കാത്തു വെച്ച നെറ്റി ചുളിച്ചവൾ മിഴിച്ചു നിന്നു , ഉദരത്തിലെ ഉയിരായ ഉണ്ണിയെ വേണ്ടന്നു തൻ പാതി ചൊല്ലിയ നേരം. ദാരിദ്രമാം നാഗത്തിൻ ദംശനമേറ്റ തറവാട്ടിലിന്ന് ഒരു കുഞ്ഞിക്കാലിന് വാഴുവാൻ യോഗമില്ലാ.. അവനെ വളർത്തുവാൻ , അവളെ പുണരുവാൻ കയ്യിലെ പണത്തിനൊക്കുകില്ല. പൊക്കിൾ കൊടിയറുത്ത് കയ്യിലേന്തി മുലയൂട്ടുവാൻ കൊതിച്ച അമ്മമനമപ്പോൾ കൈകൂപ്പി തേങ്ങി പറഞ്ഞ കാര്യമവൻ കേൾക്കാതെ മുഖംമറച്ച് നീങ്ങിയ നേരം അവൻ്റെ കണ്ണ് നീർ തുള്ളികൾ അവനറിയാതെ നിലംപതിച്ചു. […]
അവർ ?[ആദിശേഷൻ] 39
അവൻ ഒരു കടംകഥയുടെ ആർക്കും അറിയാത്ത ഉത്തരവും അവൾ ഈണം ഇല്ലാത്ത കവിതയുടെ അവസാന വരിയും ആയപ്പോൾ വായിക്കാൻ അർത്ഥമില്ലാത്ത പുസ്തകങ്ങൾ തിരഞ്ഞെടുത്ത നിറമില്ലാത്ത അന്ധനുമായി ഞാൻ.. അവൻ അവളെ പ്രണയിച്ചു എന്നിലൂടെ അനന്തമായി.. മാരി പെയ്ത് തെളിഞ്ഞ വിടർന്ന പൂക്കൾ അവൻ അവൾക്കായി സമ്മാനിച്ചത് ഇന്നലെ രാത്രിയുടെ മൗനത്തിലൂടെ സഞ്ചരിച്ചപ്പോളായിരുന്നു.. മിന്നുന്ന നിലാവും നിശബ്ദതയുടെ ധൈര്യവും അവനെ അവന്റെ പ്രണയം പറയാൻ പിന്തുണ നൽകി. അവളുടെ കണ്ണുകളിൽ വിരസത കൂടി […]
?❤️[ആദിശേഷൻ] 30
അവനൊരു എഴുത്തുകാരൻ. അവൻ്റെ വരികളിൽ പ്രണയമില്ല. എഴുതി തുടങ്ങിയ വരിയുടെ അവസാനം സ്വർണ്ണ ചിലമ്പണിഞ്ഞ യക്ഷിയുടെ വശ്യത മാത്രം. യക്ഷിയെ പ്രണയിക്കാമോ…? പകരം ജീവൻ കടം നൽകേണ്ടി വന്നാലോ. ഭയമാണ് അവളെ കണ്ട നിമിഷം മുതൽ. യക്ഷി വെള്ളവസ്ത്രധാരി ആണെന്ന് ആരാണാവോ പറഞ്ഞു പരത്തിയ. ഞാൻ കണ്ട യക്ഷി ശാന്ത സ്വരൂപിണിയാണ്. അവൾക്ക് കൊമ്പൻ പല്ലുകളില്ല , പനംകുല പോലെ മുടികളില്ല , ആർത്ത് ചിരിക്കാൻ കഴിയില്ല , പാദം […]
ഭ്രാന്ത് ❤️?[ആദിശേഷൻ] 34
ജ്വലിച്ചു നിന്ന സൂര്യന്റെ മരണം പോലെ ചാരമായ നമ്മുടെ മാത്രം പ്രണയത്തിന്റെ ഓർമ്മക്കായി ഒരിക്കൽ കൂടി നമുക്ക് പ്രണയിക്കാം. നിനക്ക് നഷ്ടമായ നിന്റെ ആകാശവും എന്റ കറുപ്പ് നിറവും നമുക്ക് പരസ്പരം പങ്ക് വെക്കാം.. നിന്റെ കണ്ണുകളിൽ മാത്രം വിരിയുന്ന ചുവന്ന പൂക്കൾ കൊണ്ട് നീ ഒരിക്കൽ കൂടി ആഴ്ചയുടെ തുടക്കം എനിക്കായി അർച്ചന ചെയ്യുക. എനിക്കായി എഴുതിയപ്പോൾ ചാപിള്ളയായി മാറിയ കവിത കുഞ്ഞുങ്ങളെ ഇപ്പൊൾ തന്നെ നീ ചതുപ്പിൽ നിന്നും പുറത്തേക്ക് […]
?[ആദിശേഷൻ]-12 28
ജലമുറഞ്ഞ മഞ്ഞുപാളികൾ വകഞ്ഞുമാറ്റി ശേഷൻ മൂന്നുവട്ടം മുങ്ങിയെഴുന്നേറ്റു.. ജഡനനഞ്ഞതലമുടി കുടഞ്ഞിട്ടുകൊണ്ട് ചുടലാഗ്നിയെ ലക്ഷ്യമാക്കിനടക്കുമ്പോൾ വീണ്ടും ശേഷന്റെയുള്ളിൽ അവളുടെ ചിത്രം തെളിഞ്ഞുവന്നു… ഹേ.. ആരാണവൾ…? ഈ തണുത്തഭൂമികയുടെ ഏറ്റവും ഉച്ചസ്ഥായിയിൽ, ദേവാങ്കണങ്ങളുടെ അതിരകൾക്കുമപ്പുറം, പിന്നെ മനുഷ്യനെത്താത്ത ഉൾക്കാടിൻ വന്യതകളിലും തനിച്ചിരിക്കുമ്പോൾ മാത്രം ഹൃദയത്തിലേക്കിരച്ചുകയറാറുള്ള നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവിശേഷപ്പെട്ടൊരു തണുപ്പ് അവളെക്കണ്ടമാത്രതൊട്ടേ ഹൃത്തിൽ അടിഞ്ഞുകിടക്കുന്നതിന്റെ കാരണമെന്താണ്..? കഞ്ചാവ് കുത്തിനിറച്ച യാക്കിന്റെ കൊമ്പിലേക്ക് ഒരുപിടി ചുടലക്കനൽ വാരിയിട്ട് ശേഷൻ ഒന്നാഞ്ഞുവലിച്ചു.. സ്വർണ്ണപ്പുകപതിയെ ചിതാഭസ്മമുണങ്ങിപ്പിടിച്ച ചങ്കിലൂടെ […]
?[ആദിശേഷൻ]-11 30
പ്രണയത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവന്റെ ജീർണ്ണിച്ചഹൃദയത്തിൽ… അക്ഷരമറിയാത്തവന്റെ കാടൻചിന്തകൾ പൊഴിച്ചിട്ട, അഭംഗിനിഴലിച്ച എഴുത്തിടങ്ങളിൽ,… ലഹരിപടർന്നലഞ്ഞ മറവിചെരുവുകളിൽ, അത്യുന്മാദപ്രാന്തപ്രദേശങ്ങളിൽ… അനു… … എവിടെയെല്ലാം പൂത്തുലഞ്ഞു നീയെന്നിൽ… , നീ പടരും മുൻപൊരുവരണ്ട സ്മശാനമായിരുന്നില്ലേ ഞാൻ… പൊള്ളുന്നിടങ്ങളിലെല്ലാം നനവ്തൂവിയും.. ആലിംഗനങ്ങളിൽ വാത്സല്യം നിറച്ചും.., നിശ്വാസങ്ങളുടെ ഉഷ്ണവേഗങ്ങളിൽ ചുണ്ടടുപ്പിച്ചും,.. മഞ്ഞുപെയ്‌തകുറുമ്പാലകുന്നുകളിൽ ഒറ്റപുതപ്പിൽ പറ്റിചേർന്നിരുന്നും വേർപെടുത്താനാവാത്തത്ര ചുറ്റിപിണഞ്ഞില്ലേ നമ്മള്…. നീ ഉമ്മകൾ നട്ടുനനച്ചെന്നെ ഒരു […]
??[ആദിശേഷൻ]-10 25
വയറെരിഞ്ഞു, തൊണ്ട – വരണ്ടുണങ്ങി, മാറ് ചുരത്താതെ വന്നപ്പോൾ ആ അർദ്രരാത്രി അവൾ തെരുവിലേക്കിറങ്ങി…. ഭീതിപ്പെടുത്തുന്ന നിഴലനക്കങ്ങളിൽ ശ്വാസംഅടക്കിപ്പിടിച്ചു നടന്നുനീങ്ങുമ്പോളും അനുവിന്റെ ചിന്തകളിലാകെ കുഞ്ഞിന്റെ ഉറക്കദൂരത്തിനുമുൻപേ തിരിച്ചെത്തണം എന്നുമാത്രമായിരുന്നു… അടുത്തവീടുകളിലെവിടെങ്കിലും പോയി ഇന്നുകൂടി കുറച്ചു ധാന്യം കടം ചോദിച്ചാലോ…? ഗ്രാമത്തിന്റെ ഐശര്യത്തിന് കളങ്കം വരുത്തുമാറ് കാവിന് മുൻപിലെ കുടിലിൽതന്നെ , വെഭിചരിച്ചു പിഴച്ചുപെറ്റവൾ എന്ന പഴി കേട്ടും. ആട്ടിഓടിക്കപെട്ടും ഇനിയും എത്രനാൾ ഞാനിവരോട് ഭിക്ഷ യാചിക്കണം… അവൾക്ക് അടിവയറ്റിൽ കലശമായ വേദനഅനുഭവപ്പെട്ടു… […]
??[ആദിശേഷൻ]-09 23
വെടിശബ്ദങ്ങൾ നിലക്കാത്ത സിറോഗയിലെ നീല രാത്രി… മറസോമിയൻ മലനിരകളിലെല്ലാം തീവ്രവാദികൾ തമ്പടിച്ചിരുന്നു.. യുദ്ധത്തിനിടയ്ക്ക് മരണപ്പെടുന്ന സൈനികരുടെ കണക്കെടുക്കുകയും മരണവാർത്ത ഉദ്യോഗസ്ഥരെ അറിയിക്കുകയും മാത്രമായിരുന്നു ഇക്കഴിഞ്ഞ മൂന്നുമാസമായി ചെയ്തിരുന്നത്.. കഴിഞ്ഞരാത്രി പോലും യുദ്ധം നമ്മൾ ജയിക്കാൻ പോകുന്നു എന്നാർത്തുവിളിച്ച ക്യാപ്റ്റന്റെ കണ്ണിൽ ഒരു വിറയാർന്ന മരണഭയം ഞാൻ കണ്ടു.. കൂടുതൽ സൈന്യമെത്താൻ നേരം വെളുക്കണം, കനത്ത മഞ്ഞിടിച്ചിലും കൊടുംകാറ്റും മൂലം ട്രക്കുകളും ടാങ്കുകളും അടിവാരത്തിൽ കുടുങ്ങികിടക്കുകയാണ്, ഈ രാത്രി, […]
??[ആദിശേഷൻ]-08 20
ഡാ ശേഷാ……നിനക്കോർമയുണ്ടോ..? ആ രാത്രി ആർത്തലച്ചു മഴ പെയ്തിരുന്നു… ഞാൻ നിന്റെ ചുകന്നുതുടുത്ത കവിളുകളിൽ ആദ്യമായൊന്നു ചുംബിച്ചു… നീ ശക്തിയായി വരിഞ്ഞു മുറുക്കി എന്റെ മേൽചുണ്ടുകളിൽ ഗാഢമായി ചുംബിച്ചു… ആ രാത്രി ഏറെ നമ്മൾ സംസാരിച്ചിരുന്നില്ല… പ്രണയത്തിന്റെ അക്ഷരങ്ങൾ ഉമിനീരിൽ കുതിർന്നു മറ്റൊരു ഭാഷയ്ക്ക് രുപം നൽകി.. നീ എന്റെ തവിട്ടുനിറംകലർന്ന തീരെ ചെറു മുലക്കണ്ണികളിൽ പതിയെ വിരലോടിച്ചു.. ഞാൻ നിന്റെ മുടിയിഴകളെ തഴുക്കുകയായിരുന്നു ഏറ്റവും ശാന്തമായി […]
???[ആദിശേഷൻ]-07 25
ശേഷാ., ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണത്രേ… പൂർത്തിയായ കൊത്തുപണികൾ പോലെ… അപ്പോൾ, അധരങ്ങൾ ബാക്കിവെച്ച നനഞ്ഞ ചുംബനങ്ങളോ…? അത് പാതിച്ചാരിയ വാതിലാവാം… നനവ് കാത്തിരുന്ന് ഉടലിന് തീപ്പിടിച്ച മണ്ണിനും പെണ്ണിനും ഒരേ ദാഹം… ഒരേ ഭാവം… ഒരു കാത്തിരിപ്പിനുമപ്പുറം ആവോളം കുടിച്ചുവറ്റിക്കാൻ സഗരത്തോളം ആഴമുള്ള രാത്രികൾ.. പരസ്പരം ചുംബനംകോറാത്ത മുറിവേതുണ്ട് വേദാ നമ്മുടലിലും ഉയിരിലും… ശേഷാ…… ഒന്നുകൂടി ഇറുക്കെ ചേർത്തുപിടിക്ക്, ആത്മദാഹത്തിന്റെ വരണ്ട നാമ്പുകളിൽ നിന്റെ ജീവരക്തം പടർന്നിറങ്ങട്ടെ.. […]
??❣️[ആദിശേഷൻ]-06 25
ശേഷാ…. ഉം,. നിനക്കൊരുഎഴുത്തുകാരൻ ആയിക്കൂടെ,..? ഞാനോ, എഴുത്തുകാരനോ….? എഴുത്തുകാരന്റെ എന്തെങ്കിലും സ്വഭാവഗുണങ്ങളോ, ക്ഷമയോ, മാനസികശുദ്ധിയോ എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ നിനക്ക്,..? ടാ.. നീ, എഴുതാൻ മഹാത്മാവൊന്നും ആകണ്ട, അതിനുള്ള മനസ്സ് മതി, മനസ്സ് മാത്രം മതിയോ അനു , അതിനുള്ള അനുഭവങ്ങൾ കൂടി വേണ്ടേ..,? ഒരുപാട് വായിക്കണ്ടേ,..? തോന്നുന്നിടത്തെല്ലാം യാത്ര ചെയ്യണ്ടേ..? വിരലിന്റെവേഗത്തിനൊത്തു വാക്കുകളങ്ങനെ ഇടമുറിയാതെ, ഒഴുകണ്ടേ,..? ഒള്ളിലെന്നും അക്ഷരങ്ങൾ മാത്രം നിറഞ്ഞുനിൽക്കണ്ടേ..? അതൊന്നും വേണ്ടശേഷാ……. ഉള്ളിലെന്നോ വീണൊരു […]
ഹൃദയം (നൗഫു) 743
ഹൃദയം Author : നൗഫു “നാണമുണ്ടോടാ….നിനക്ക്… അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ… എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ… അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്…… കയ്യും കാലും കഴുകി നേരത്തിനു വന്നിരുന്നാൽ മതിയല്ലേ… നേരത്തിനു ഭക്ഷണം…വിശ്രമിക്കാൻ ac യുള്ള മുറി… കിടക്കാൻ ആറടി നീളത്തിൽ ഒരു കട്ടിൽ… പിന്നെ എന്റെ മോളെന്നു […]
കളികൂട്ടുകാർ (നൗഫു) 716
കളിക്കൂട്ടുക്കാർ Author : നൗഫു “കുറേ കാലത്തിനു ശേഷം അ ഇന്നായിരുന്നു വീണ്ടും നാട്ടിലെ നബിദിനം കൂടുവാനുള്ള ഭാഗ്യം ലഭിച്ചത്…” “അതിലൊരു ഇരട്ടി മധുരം പോലെ എപ്പോഴും നിഴലു പോലെ കൂടേ ഉണ്ടാവാറുള്ള ചങ്കുകളെയും കൂടേ കിട്ടി…” “ഇപ്രാവശ്യത്തെ നബിദിനം ഏതായാലും കളർ ആകണം അതായിരുന്നു മൂന്നു പേരുടെയും മെയിൻ ലക്ഷ്യം… അപ്പൊ ഞങ്ങൾ ആരാണെന്ന് പറയാം… ആദ്യമേ പറയട്ടേ ഇതൊരു റിയൽ സ്റ്റോറി ആയത് കൊണ്ടും ഇതിലെ കഥാപാത്രങ്ങൾക് എന്നെ കുടിക്കാൻ കൊടുക്കുന്ന വെള്ളത്തെക്കാൾ […]
?[ആദിശേഷൻ]-05 31
?Author : ആദിശേഷൻ ശേഷാ…… ഉം… ഞാനില്ലാത്ത കാലങ്ങളിലെല്ലാം നീയെന്നെ എത്ര വട്ടം ഓർത്തിട്ടുണ്ട്……? നനഞ്ഞ കടൽപൂഴിയുടെ ഉച്ചിയിൽ നിന്നും കണ്ണുകീറും മുൻപേ ബുദ്ധന്റെ തകർന്നതല മെലിഞ്ഞുവിറച്ച കൈകളിലേക്ക് അടർന്നുവീണു…. ഉള്ളം കൈ മുഴുവൻ തുളുമ്പിനിന്ന പൂഴിമണല് അയാളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഉതിർന്നു തീരും മുൻപേ, വെപ്രാളപെട്ട്, പിടഞ്ഞെണീറ്റുകൊണ്ട് അവൾക്കു പിന്നിലൂടെ നീട്ടി… അനു…… ഈ തിരമാലകളെക്കാൾ മടക്കുകളുള്ള മറ്റൊരിടം അറിയോ […]
??[ആദിശേഷൻ] -04 24
??Author : ആദിശേഷൻ യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു… അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു… പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു… ഹോ…. മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു…. ഇന്നത് സാധ്യമല്ല.. ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ മാത്രം ഭാവാഭിനയങ്ങളെതും […]
??[ആദിശേഷൻ] -03 26
??Author : ആദിശേഷൻ രണ്ടുപേരുടെയും തിരക്കിനിടയിൽ നമുക്ക് സംസാരിക്കാൻ പോലും സമയം കുറഞ്ഞു പോയിരിക്കുന്നു ശേഷാ…. അവന്റെ സംസാരങ്ങളിൽ അത്രമേൽ ഭംഗിയോടെ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ആ ദിവസങ്ങളിലേക്ക് എനിക്ക് തിരിച്ചോടുവാൻ തോന്നി… അന്ന് ഞാൻ ഒരുപാട് കരഞ്ഞു.. പരസ്പരം സംസാരിക്കുവാൻ മാത്രം മനുഷ്യർക്ക് ഇത്രയും കൊതി തോന്നുമോ.. അതിന്റെ നോവ്.. കാത്തിരിപ്പ്… എത്ര തീവ്രമാണിത്….! ശേഷാ……. നിനക്ക് ഉറങ്ങണ്ടേ… രാവിലെ ഡ്യൂട്ടി ഉള്ളതല്ലേ….?? ന്റെ കുട്ടി ഇന്ന് […]