MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 845

പാഞ്ഞു വന്ന വലിയ തീയുണ്ട ഷിപ്പിന് തൊട്ട് അടുത്ത് എത്തിയപ്പോൾ മൂൺലൈറ്റ് ഷിപ്പ് പെട്ടെന്ന് ഒന്ന് വെട്ടിച്ചു.
അത് തല കുത്തനെ ഒന്ന് തിരിഞ്ഞു ഒരു വശത്തേക്ക് തിരിഞ്ഞു തീയുണ്ടകളിൽ നിന്നും വെട്ടി മാറി മുൻപോട്ട് സഞ്ചരിച്ചു..

എന്താണ് നടന്നത് എന്ന് പോലും അവർക്ക് മനസ്സിലായില്ല.. അപ്പോഴേക്കും കൂടുതൽ തീയുണ്ടകൾ പാഞ്ഞു വന്നിരുന്നു… മൂൺലൈറ്റ് ഷിപ്പിനെ ഒരു കൊച്ച് കളിപ്പാട്ടം പോലെ ഇട്ടു കറക്കി.. അതിന്റെ ഇടയിൽ കൂടെ ഒരു കൊറൽ പോലും ഇല്ലാതെ അവൾ ഷിപ്പ് വെട്ടിച്ചു എടുത്തു..

അത് മാത്രമല്ല…അവർ താഴെ നിന്നും ഒരു ലിവർ വലിച്ച ശേഷം അതിലെ ചില സ്വിച്ചുകൾ അമർത്തി.

രണ്ടോ മൂന്നോ മിസൈൽ മുൻപോട്ട് കുതിക്കുന്നത് കണ്ടു. താഴെ വലിയ സ്ഫോടനവും നടന്നു.. അവൾ ഷിപ്പ് വെട്ടിച്ചു താഴേക്ക് പറത്തി എവിടേക്കോ വിട്ട ശേഷം ഒരു സ്ഥലം നോക്കി വട്ടത്തിൽ കറക്കി താഴേക്ക് ഇറക്കി..

അതിന് ശേഷം എന്തോ കൂടെ ഷിപ്പിന്റെ കൺട്രോളുകളിൽ ചെയ്ത ശേഷം അവൾ ഡോർ ഓപ്പൺ ചെയ്തു.. അതിന് ശേഷം എഴുന്നേറ്റ് വന്നു..

“പോകാം…? അപ്പോൾ പറഞ്ഞത് പോലെ.. നിങ്ങൾ പോകേണ്ടത് കിഴക്ക് വശത്തേക്ക് ആണ്..

മല ഇറങ്ങി വന്നു എന്ന് പറഞ്ഞ അതിലെ തന്നെ കയറുക.. തോക്കുകൾ കയ്യിൽ വെക്കണം.. ഇലവനുകളെ കണ്ടാൽ തോക്ക് താഴെ ഇടണം.. അല്ലെങ്കിൽ അവർ ആക്രമിക്കും.. എല്ലാം വ്യക്തമല്ലേ..?”

മൂൺലൈറ്റ് ജെയിംസ്സിനെയും കൂട്ടരെയും നോക്കി ചോദിച്ചപ്പോൾ അവർ തല കുലുക്കി.

“എന്നാൽ അപ്പുറ വശത്തു കാണാം..”

ജാക്കും ഒലിവറും മിനി ഗൺ എടുത്ത് കയ്യിൽ വച്ച ശേഷം അവരെ നോക്കി പറഞ്ഞു.

ആലിസും എമ്മയും ഷിപ്പിൽ നിന്നും രണ്ട് ഇടത്തരം ഗൺ ആണ് എടുത്തത്.. ജെയിംസ് മറ്റൊരു മിനി ഗൺ എടുത്ത് തയ്യാറായി..

“കാണാം..”

അവർ മുൻപോട്ട് നടന്നപ്പോൾ മൂൺലൈറ്റ് ജൂഹിയെ നോക്കി.. മെറിനും ലിസയും കൂടെ അവരുടെ പിസ്റ്റളുകൾ തയാറാക്കുക ആയിരുന്നു..

“നിങ്ങൾ ഇത് ധരിക്കൂ മെറിൻ.. ലിസ.. ജൂഹി.. നമ്മൾ പോകുന്ന ഇടം സുരക്ഷിതം ആയിരിക്കില്ല..”

മൂൺലൈറ്റ് ഷിപ്പിലെ കൊച്ച് റൂമിൽ നിന്നും കൃതിരിൻ പെണ്ണുങ്ങൾ ഇടുന്ന വേഷം അവർക്ക് നേരെ നീട്ടി.. മെറിൻ അത് വാങ്ങി നോക്കി.. ട്രിനിറ്റി അത് ഇട്ട് കണ്ടിട്ടുണ്ട്..

അവൾ ലിസയെ ഒന്ന് നോക്കി.. അവൾ അത് കേട്ടതും അവളുടെ വേസ്റ്റ് ഊരി മാറ്റിയിരുന്നു.. അവർ വേഗം തന്നെ ഇട്ടിരുന്ന വേഷം അഴിച്ചു മാറ്റി അത് ധരിച്ചു..

നല്ല സുഖവും ബലവും തോന്നി.. മൂൺലൈറ്റ് രണ്ട് നീളൻ വാളുകൾ എടുത്ത് മെറിനും ലിസക്കും നേരെ നീട്ടി..

“ഇത് ഒരു ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കുക..പുറകിൽ വച്ചാൽ മതി.. ഈ വേഷത്തിൽ പറ്റി ഇരുന്നോളും..”

അവർ അത് വാങ്ങി പുറകിൽ വച്ചു.. മൂൺലൈറ്റ് ഒന്ന് എല്ലാവരെയും നോക്കി..

“പോകാം..”

അവൾ ആദ്യം പുറത്തേക്ക് ഇറങ്ങി.. പുറകെ മെറിൻ ലിസ ഏറ്റവും അവസാനം ജൂഹി..

മൂൺലൈറ്റിന് പുറകെ അവർ ആ കാട്ടിൽ കൂടെ മുൻപോട്ട് നടന്നു.. ദൂരെ കൊട്ടാരത്തിന്റെ മകുടം കാണാമായിരുന്നു.. അവർ അത് ലക്ഷ്യം ആക്കി മുൻപോട്ട് നടന്നു..

•••

“വേഗം.. എത്രയും പെട്ടെന്ന് അവിടെ എത്തണം..”

ജെയിംസ് മുൻപോട്ട് കുറ്റിക്കാടുകൾക്ക് ഇടയിൽ കൂടെ നടന്നപ്പോൾ അവർ അയാളെ അനുഗമിച്ചു..

ഓരോ ആളുകളും ഓരോ ഭാഗത്തേക്ക് ശ്രദ്ധിച്ചുകൊണ്ടാണ് നടന്നത്… ഏതെങ്കിലും മാർഗത്തിൽ അക്രമണം വന്നാൽ അത് തടയണം എന്ന് ഉള്ള തീരുമാനം ആയിരുന്നു അത്..

“അന്ന് നമ്മൾ ഷിപ് വീണ സ്ഥലത്ത് എത്തി.. ഇനി വഴി അറിയാം.. ശ്രദ്ധിക്കണം.. ഈ കാട്ടിൽ ആ ജീവികൾ ഉണ്ടാകും..”

ജെയിംസ് അത് പറഞ്ഞു വേഗം കാടുകൾ വകഞ്ഞു മാറ്റി മുൻപോട്ട് നീങ്ങി.. പുറകെ പെണ്ണുങ്ങൾ രണ്ടുപേരും ഏറ്റവും പുറകിൽ ജാക്കും ഒലിവറും..

“ശ്..”

മുൻപോട്ട് പോയ ജെയിംസ് ചുണ്ടിൽ കൈ വച്ച ശേഷം ഒന്ന് നിന്നു. എല്ലാവരും പതുങ്ങി ഇരുന്ന് മുൻപോട്ട് നോക്കി..

കുറച്ചു മുൻപിൽ ആയി വെളുത്ത വേഷം ഇട്ട ഒരു യുവതി.. കറുത്ത നീളൻ മുടിയും കൂർത്ത ചെവികളും ആയി ഒരു സുന്ദരി..

അവളുടെ നീളൻ വിരലുകൾ കാണാം.. അവൾ എന്തോ നോക്കി നിൽക്കുകയാണ്…

“അതാരാണ്..? എൽഫ് ആണോ..?”

എല്ലാവരും അവിടെ നിന്ന ശേഷം പതിയെ പരസ്പരം ചോദിച്ചു.. ആർക്കും അതാരാണ് എന്ന് മനസ്സിലായില്ല.. എന്ത് ചെയ്യണം എന്നും..

“ജെയിംസ്…?”

അവൾ പെട്ടെന്ന് അവർ നിന്ന ഭാഗത്തേക്ക് നോക്കി വിളിച്ചുത് കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.. അവൾക്ക് എങ്ങനെ ജെയിംസിനെ അറിയാം..?

അവൾ അവിടേക്ക് തിരിഞ്ഞപ്പോൾ അവളുടെ പച്ച നിറത്തിനോട് സാമ്യം ഉള്ള കണ്ണുകൾ അവർ കണ്ടു..

“അവൾക്ക് നമ്മളെ അറിയാം ജെയിംസ്.. അപ്പോൾ അതൊരു എൽഫ് ആയിരിക്കും.. എനിക്ക് അങ്ങനെ തോന്നുന്നു..”

ആലിസ് അത് പറഞ്ഞപ്പോൾ ജെയിംസ് അവളെ നോക്കി.. അയാൾക്ക് സംശയം ആയിരുന്നു..

“കടന്ന് വരൂ ജെയിംസ്.. ഞാൻ നിങ്ങളെ കാത്തു നിൽക്കുക ആയിരുന്നു.. പേടിക്കണ്ട..”

അവൾ വീണ്ടും വിളിച്ചപ്പോൾ ജെയിംസ് അവരെ ഒന്ന് നോക്കി..

“അപ്പോൾ അത് ഇവരുടെ ആൾ തന്നെയാണ് ജെയിംസ്.. വാ…”

ആദ്യം എമ്മയാണ് എഴുന്നേറ്റ് അവളുടെ നേർക്ക് നടന്നത്.. ജെയിംസ് എഴുന്നേറ്റ് ഒന്ന് സംശയിച്ചു നിന്നു..

അവൾ പുഞ്ചിരിയോടെ ആണ് നിൽക്കുന്നത്.. പെട്ടെന്ന് അവളുടെ മുഖം മാറുന്നതും കണ്ണിൽ വല്ലാത്തൊരു തിളക്കം വന്നതും ജെയിംസ് ശ്രദ്ധിച്ചു..

“എമ്മ നോ.. പോകരുത്..”

അയാൾ ഉറക്കെ അത് പറഞ്ഞു തീരും മുൻപേ അവൾ ഒരു കത്തി എടുത്ത് എമ്മക്ക് നേരെ എറിഞ്ഞിരുന്നു..

മുൻപോട്ട് എടുത്ത് ചാടി എമ്മയെ പിടിച്ചു വലിച്ചു മാറ്റിയ ജെയിംസിന്റെ നെഞ്ചിൽ ആണ് ആ കത്തി പിടി വരെ കുത്തി കയറിയത്.. ജെയിംസ് അലർച്ചയോടെ നെഞ്ച് പൊത്തി നിലത്തേക്ക് വീണപ്പോൾ അവൾ അവരുടെ അടുത്തേക്ക് പതിയെ നടന്ന് ചെന്നു.. എല്ലാവരും ഒന്ന് വിറച്ചിരുന്നു..

അത് മിത്രം അല്ല ശത്രു ആണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഒലിവർ അയാളുടെ മിനി ഗൺ അവൾക്ക് നേരെ നീട്ടി..

അയാൾ അത് ഓൺ ചെയ്തപ്പോൾ അതിന്റെ അറ്റം വല്ലാത്തൊരു ശബ്ദത്തോടെ വെട്ടി തിരിയാൻ ആരംഭിച്ചു..

ട്രിഗർ അമർത്തും മുൻപേ ഒലിവറിന്റെ ഗൺ നിശ്ചലം ആയി.. എടുത്ത് അടിച്ചത് പോലെ ഒലിവർ തെറിച്ചു ദൂരേക്ക് പോയപ്പോൾ അവർ ഞെട്ടലോടെ ആ യുവതിയെ നോക്കി..

അവൾ വലത്തേ കൈ നീട്ടി നിൽക്കുക ആയിരുന്നു..

“ഫിൻ ടെഎൽ…”

അവൾ കൈ നീട്ടി അത് പറഞ്ഞതും അടുത്തുള്ള കുട്ടിക്കാടുകളിൽ നിന്നും കാട്ടു വള്ളികൾ പാഞ്ഞു വന്ന് അവരെ എല്ലാവരെയും വലിഞ്ഞു മുറുക്കി..

•••

“അവിടെ എത്തിയാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്..? എവിടേക്ക് ആണ് പോകേണ്ടത്..?

വെട്ടി തിളങ്ങുന്ന കൊട്ടാരത്തിന്റെ മകുടം വളരെ അടുത്ത് ആണെന്ന് കണ്ടപ്പോൾ മെറിൻ മുൻപിൽ നടക്കുന്ന മൂൺലൈറ്റിനെ നോക്കി.. അവൾ അവിടെ നിന്ന് തിരിഞ്ഞു..

“അവിടെ സിംഹാസനം സംരക്ഷിക്കുന്ന ഇലവൻ യുവതികൾ ഉണ്ട്.. അവരുടെ അടുത്ത് എത്തണം.. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം… കൊട്ടാരത്തിന്റെ ഉള്ളിൽ കയറാൻ വഴികൾ ഉണ്ട്..”

“ശരി..”

അതും പറഞ്ഞു മുൻപോട്ട് നടന്നപ്പോൾ അവർ ഏകദേശം അടുത്ത് എത്തിയിരുന്നു..

“ഈ തിണ്ടിന്റെ അപ്പുറം കൊട്ടാരം ആണ്..”

അവൾ കൈ കാണിച്ചപ്പോൾ മെറിൻ മുൻപിലേക്ക് നോക്കി. പച്ച ഇളം പുല്ല് വളർന്ന ഒരു ഉയർന്ന സ്ഥലം..

മൂൺലൈറ്റ് പുല്ലിൽ കിടന്ന് തിണ്ടിൽ വലിഞ്ഞു കയറി ദൂരെ ഉള്ള കൊട്ടാരത്തിലേക്ക് എത്തി നോക്കിയപ്പോൾ മെറിനും ലിസയും ജൂഹിയും പുറകെ കയറി.. പുല്ലുകൾക്ക് ഇടയിൽ കൂടെ തല മാത്രം പൊക്കി അവർ ദൂരേക്ക് നോക്കി..

സ്വർണ നിറത്തിൽ വെട്ടി തിളങ്ങുന്ന ഇലവൻ കൊട്ടാരം.. പൊരിന് തയാറടുത്ത രണ്ട് യുവതികൾ വാളും പിടിച്ചു നിൽക്കുന്ന വലിയ കൂറ്റൻ പ്രതിമയുണ്ട് മുൻപിൽ.. അതിനും സ്വർണ നിറം ആണ്..

കൊട്ടാരത്തിന്റെ മുൻപിൽ മനുഷ്യർ പോലെ തന്നെ ഉള്ള കാവൽക്കാർ ആണ് ഉണ്ടായിരുന്നത്.. അതും ഒരുപാട് ആളുകൾ.. സ്വർണ നിറത്തിനോട് സാമ്യം ഉള്ള വേഷം ധരിച്ച ആളുകൾ..

“ആർമെഡയുടെ ആർമി ആണ് അത്.. സൂക്ഷിക്കണം അവരുടെ കയ്യിൽ ഉള്ള ചൂണ്ടുവില്ല്‌ ഉന്നം തെറ്റാത്തത് ആണ്..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ മെറിനും ലിസയും അവരെ ശ്രദ്ധിച്ചു..

ശരിയാണ് അവരുടെ കയ്യിൽ ഒരുപാട് അസ്ത്രങ്ങൾ വച്ച ക്രോസ്സ്ബൗ ഉണ്ട്.. അതിശക്തവും നല്ല വേഗതയിലും ആയിരിക്കും അതിൽ നിന്നും വരുന്ന അസ്ത്രങ്ങൾ..

“അതിൽ ഒരെണ്ണം കിട്ടിയാൽ കാര്യം എളുപ്പം ആകും..”

“ആം ഓൺ ഇറ്റ്…”

മെറിൻ അത് പറഞ്ഞതും ലിസ പൂച്ച പോകും പോലെ തിണ്ടിൽ നിന്നും താഴേക്ക് ഊർന്ന് ചെന്നു..

ആദ്യം ഒരു പൂന്തോട്ടം ആയിരുന്നു.. നല്ല ഉയരത്തിൽ ഉള്ള പല തട്ടുകൾ ഉള്ള പൂന്തോട്ടം. അതിന്റെ ഇടക്ക് നടക്കുന്ന വഴി..
അവൾ അതിലേക്ക് പോകുന്നതും ചില പൂക്കൾ നിന്ന ചെടികൾ ഒന്ന് കുലുങ്ങുന്നതും അവർ കണ്ടു..

അവൾ തിരികെ ഓടി വന്നപ്പോൾ അവളുടെ കയ്യിൽ രണ്ട് ക്രോസ്സ് ബൗ ഉണ്ടായിരുന്നു.. അവൾ തിരികെ വലിഞ്ഞു കയറി തിണ്ടിൽ കിടന്നു..

മൂൺലൈറ്റ് അവളെ ഒന്ന് നോക്കി.. വിചാരിച്ചത് പോലെ അല്ല അവർ എന്ന് അവൾക്ക് മനസ്സിലായി.. മെറിൻ ഒരെണ്ണം കയ്യിൽ വാങ്ങി നോക്കി.. നല്ല ഭാരം ഉണ്ട്.. ഏതോ പരിചയം ഇല്ലാത്ത ലോഹം കൊണ്ടാണ് അത് നിർമിച്ചിരിക്കുന്നത്..

ഒരെണ്ണം തെറിക്കുമ്പോൾ അവിടേക്ക് വേറെ ഒരു അസ്ത്രം വരുന്ന രീതിയിൽ ആണ് അതിന്റെ നിർമാണം..

“പോകാം..? പൂക്കളുടെ നടുക്ക് ഒരു പ്രതിമയുണ്ട്.. ആ പ്രതിമ തിരിച്ചാൽ അകത്തേക്ക് ഉള്ള വഴി കാണാം..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ അവർ സമ്മതം അറിയിച്ചു.. ഒരൊറ്റ മറിയലിന് അവർ എല്ലാവരും തിണ്ടിന്റെ താഴേക്ക് എത്തി..

അതിന് ശേഷം പതിയെ മുൻപോട്ട് നീങ്ങി.. ഒരാൾ എതിരെ വന്നതും മെറിൻ കയ്യിൽ ഇരുന്ന ക്രോസ്സ്ബൗ അയാൾക്ക് നേരെ നീട്ടി അതിന്റെ അസ്ത്രം പായിക്കുന്ന ഇടത്ത് ഒന്ന് അമർത്തി.. ഒരു നിമിഷം കൊണ്ടാണ് അവൾ അത് ചെയ്തത്..

കണ്ണടച്ചു തുറക്കും മുൻപേയാണ് അയാളുടെ നെറ്റി തുളച്ചു അസ്ത്രം എവിടേക്കോ പാഞ്ഞു പോയത്.. ഒരു അനക്കവും ഇല്ലാതെ അയാൾ താഴേക്ക് വീണു..

“ഇത് കൊള്ളാം.. അല്ലെ..?”

മെറിൻ അതിശയത്തോടെ ലിസയെ നോക്കി.. അവളും അതിശയിച്ചു പോയിരുന്നു..

മൂൺലൈറ്റ് കൈ ഒന്ന് നീട്ടിയപ്പോൾ അയാളുടെ ശരീരം ചെടികൾക്ക് ഉള്ളിലേക്ക് നീങ്ങി ആർക്കും കാണാത്ത രീതിയിൽ ആയി..

അവർ വീണ്ടും പതുങ്ങി മുൻപോട്ട് നീങ്ങി..

•••

“ജെയിംസ്..?”

നെഞ്ചിൽ കത്തി കയറി ഒരു അനക്കവും ഇല്ലാതെ കിടക്കുന്ന ജെയിംസിനെ എമ്മ വിളിച്ചു നോക്കി.. അയാളുടെ നെഞ്ചിൽ നിറയെ ചോര ആണ്..

ജെയിംസിനെ ഒഴികെ ബാക്കി എല്ലാവരെയും കാട്ട് ചെടികൾ വരിഞ്ഞു മുറുക്കി നിലത്ത് ഇട്ടിരുന്നു.. കയ്യും കാലും അനക്കാൻ പോലും പറ്റാത്ത അവസ്ഥ..

“വിളിക്കണ്ട.. അവൻ ഇനി വരില്ല..”

വെളുത്ത വേഷം ഇട്ട യുവതി അത് പറഞ്ഞപ്പോൾ അവർ അവളെ നോക്കി..

“ഇല്ല.. ഞാൻ നിങ്ങളുടെ ഭാഷ അല്ല സംസാരിക്കുന്നത്.. ഇത് എൽവിഷ് ലോകത്തിന്റെ പ്രേത്യേകത ആണ്.. എനിക്ക് വേണ്ടവൾ നിങ്ങളുടെ കൂട്ടത്തിൽ ഇല്ലല്ലോ. എവിടെ അവൾ..?”

അവൾ പതിയെ അടുത്തേക്ക് വന്ന് അത് പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടിയില്ല.. അവൾ കൈ മെല്ലെ ഒന്ന് ഉയർത്തി..

“ആാാാ… ആാാാ.. പ്ലീസ് നോ..”

ശരീരത്തിൽ ഉള്ള വള്ളികൾ മുറുകിയപ്പോൾ എമ്മ അലറി കരഞ്ഞു.. ബാക്കി എല്ലാവരും നിസ്സഹായർ ആയിരുന്നു.. ജെയിംസ് മരിച്ചു എന്നുള്ള സത്യം അവരെ വല്ലാതെ തളർത്തി..

“എന്നാൽ പറയൂ… അവൾ എവിടെ..?”

ആ യുവതി വീണ്ടും എമ്മയുടെ അരികിലേക്ക് അടുത്ത് വന്നു..

“ആരാണ്.. മൂൺലൈറ്റ്… ആ.. ആണോ.. ആഹ്..”

എമ്മ വേദന സഹിക്കാൻ കഴിയാതെ അലറിക്കൊണ്ട് അത് ചോദിച്ചു..

“ഹാ.. മൂൺലൈറ്റ്.. അല്ല അവൾ അല്ല.. അവളെ കൊല്ലാൻ തക്കവണ്ണം ഒരാൾ അവിടെ ഉണ്ട്.

എനിക്ക് വേണ്ടത് ആ ഹാഫ് ബ്രീഡ് ഇലവൻ പെണ്ണിനെ ആണ്.. എന്റെ സഹോദരി ആണ് അവൾ.. എൽവിഷ് ജനതയെ ഇല്ലായ്മ ചെയ്യേണ്ടവൾ അവരോട് ഒപ്പം ലോകത്തെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നു..”

അവൾ അത് പറഞ്ഞപ്പോൾ ആർക്കും ഒന്നും മനസ്സിലായില്ല.. ജൂഹിയെ ആണ് അവൾ നോക്കുന്നത് എന്ന് അവർക്ക് മനസ്സിലായി..

“അവർ കൊട്ടാരത്തിലേക്ക് പോയി.. അവളെ കൊല്ലരുത്.. പ്ലീസ്..”

ആലിസ് ശ്രമപെട്ട് അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ആലോചിച്ചു.

“ശരി..”

അവൾ അത് മാത്രം പറഞ്ഞു അവിടെ നിന്നും നടന്ന് അകന്നപ്പോൾ വള്ളി ചെടികൾ അവരെ വരിഞ്ഞു മുറുക്കാൻ തുടങ്ങി..
ശ്വാസം പോലും കിട്ടാത്ത അവസ്ഥയിൽ ആയി അവർ എല്ലാവരും..

16 Comments

Add a Comment
  1. പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..

    നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

    1. Super bro onnum parayan ella manhoos poliyan

  2. ❤❤❤❤❤❤❤❤

  3. കുഞ്ഞളിയൻ

    Oru rekshaym illa poli story

  4. മൃത്യു

    ഈ പാർട്ടും സൂപ്പർ ?

  5. Sk മാലാഖ

    Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?

    (Mariyathek adutha bhajam pettanu
    Taranam ithu bisani alla abhesha annu)

  6. Rndha mk itrem kuranju poyathu orupadu pratheeshichu

  7. Super story ?
    Next part climax anno??

  8. കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ്‌ ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…

    1. നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.

    2. True.
      കഥാകഥനം വേഗത കൂടിയിട്ടുണ്ട്.

  9. ,?????????????????????????? പോളി പോളി പോളി.

  10. പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *