MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 845

•••

മുൻപിൽ വന്ന അടുത്തയാൾ അവരെ കണ്ടതും മെറിൻ മുൻപിലേക്ക് എടുത്ത് ചാടി ആഞ്ഞൊരു ചവിട്ട് കൊടുത്തു..

താടിക്ക് തന്നെ ചവിട്ട് കൊണ്ട് എടുത്ത് അടിച്ചത് പോലെ താഴേക്ക് വീണ അവനെ വലിച്ചു അവൾ പൂക്കളുടെ ഇടയിൽ ഇട്ടു തിരിഞ്ഞു..

“മനുഷ്യരെക്കാൾ ശക്തരായവർ ആണ് ഇവർ.. നിങ്ങൾ രണ്ടുപേരും മികച്ചവർ ആണ്..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ മെറിൻ ലിസയെ ഒന്ന് നോക്കി.. അവിടെ ചിരിയാണ്.

“വരൂ.. അതാണ് പ്രതിമ..”

മൂൺലൈറ്റ് അത് പറഞ്ഞു കൈ കാണിച്ചപ്പോൾ അവർ അവിടേക്ക് നോക്കി..

ഉയർന്നു നിൽക്കുന്ന പൂക്കളുടെ ഇടയിൽ ഒരു പൂവ് പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ പ്രതിമ കാണാമായിരുന്നു.. അവർ ഒരുമിച്ച് അവിടേക്ക് നീങ്ങി..

അവിടെ എത്തിയപ്പോൾ മുൻപിലേക്ക് രണ്ടുപേർ കൂടെ നടന്ന് വന്നു.. മൂൺലൈറ്റ് കൈ ഉയർത്തിയപ്പോൾ അവർ രണ്ടുപേരും അവിടെ കുഴഞ്ഞു വീണു..

അവരെ വലിച്ച് മാറ്റി മെറിൻ പ്രതിമയുടെ കൈ പിടിച്ചു അത് മുഴുവൻ അങ്ങനെ തിരിച്ചു..

പ്രതിമ തിരിഞ്ഞപ്പോൾ അതിന്റെ അടിയിൽ തന്നെ അടിയിലേക്ക് പോകുന്ന കിണർ പോലെയുള്ള ഒരു താഴ്ചയുള്ള ഭാഗം കണ്ടു.. അതിൽ കോണി പടികൾ ഉണ്ടായിരുന്നു..

സമയം കളയാതെ മെറിൻ തന്നെയാണ് ആദ്യം ഇറങ്ങിയത്.. പുറകെ ജൂഹി.. മൂൺലൈറ്റ്.. ഏറ്റവും അവസാനം ലിസ കൂടെ ഇറങ്ങി അവൾ ആ പ്രതിമ പഴയത് പോലെ തന്നെ വച്ചു..

അകത്ത് ഇരുട്ട് ആയിരുന്നു.. മൂൺലൈറ്റ് കൈ നീട്ടിയപ്പോൾ ഒരു വാൾ അവളുടെ കയ്യിൽ എത്തി..

അവൾ ആ വാൾ മുൻപിലേക്ക് നീട്ടി പിടിച്ചപ്പോൾ അതിൽ നിന്നും നീല വെളിച്ചം തെളിഞ്ഞു.. ഡിസംബറിന്റെ വാൾ ആണ് അവർക്ക് ഓർമ വന്നത്…

അവൾ മുൻപോട്ട് പോയപ്പോൾ അവർ മൂവരും അവളെ അനുഗമിച്ചു.. ഇരുട്ട് പിടിച്ച വളഞ്ഞു പുളഞ്ഞ വഴി.. കുറച്ചു സഞ്ചരിച്ച ശേഷം അവർ ഒരിടത്ത് എത്തി..

“ഇതിന്റെ പുറകിൽ ഒരു തൂൺ ആണ്.. ആ തൂൺ തുറന്നാൽ നമുക്ക് നേരെ സിംഹസനത്തിന്റെ മുൻപിൽ എത്താൻ കഴിയും..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ ഏവരും തലയാട്ടി..

“ആയുധം കയ്യിൽ വെക്കുക.. തയാറായി നിൽക്കുക.. എന്തും സംഭവിക്കാം.. ”

മൂൺലൈറ്റ് അത് പറഞ്ഞ ശേഷം ഒരു ഭാഗത്ത് അമർത്തിയപ്പോൾ ആ ഭാഗം ഒന്ന് തിരിഞ്ഞു..

അവർ നിന്ന ഭാഗം ഒന്ന് കറങ്ങി മുൻപിൽ ഉള്ള ഭിത്തി മാറി പോയപ്പോൾ അവർ പുറത്തേക്ക് ഇറങ്ങി..

ലിസയും മെറിനും ഒരുമിച്ച് തോളോട് തോൾ ചേർന്ന് ക്രോസ്സ്ബൗ നീട്ടി… ആരും ഇല്ല.. ഒരുപാട് തൂണുകൾ മുൻപിൽ ഉണ്ട്..

“ഇവിടെ ഒന്നും ആരും ഇല്ലല്ലോ..”

ജൂഹി സംശയം പ്രകടിപ്പിച്ചപ്പോൾ മൂൺലൈറ്റ് മുൻപോട്ട് നടന്നു. സിംഹാസനം ഇരിക്കുന്ന വലിയ ഹാളിന്റെ ഭാഗത്ത് എത്തി അവൾ ഒന്ന് നോക്കി..

പുറകെ മെറിനും ലിസയും ജൂഹിയും ചെന്നു.. ആരും ഇല്ല.. ഒഴിഞ്ഞു കിടക്കുന്ന സിംഹസനവും ചുറ്റും ഉള്ള മന്ത്രി കസേരകളും..

“സിംഹസനത്തിന്റെ കാവൽക്കാർ പോലും ഇല്ല..”

മൂൺലൈറ്റ് സംശയത്തോടെ അത് പറഞ്ഞപ്പോൾ അവർക്കും മറുപടി ഉണ്ടായില്ല. മൂൺലൈറ്റ് പറഞ്ഞ പ്രകാരം ആണെങ്കിൽ സിംഹാസനം കാത്ത് സംരക്ഷിക്കുന്നവർ ഒരിക്കലും അവിടെ നിന്നും പോകില്ല..

അവർ സിംഹസനത്തിന്റെ അടുത്തേക്ക് നടന്നു.. ഇല്ല ആരും ഇല്ല..

“ഒരുപക്ഷെ അവർ നിലവിൽ ഇലവനുകൾ താമസിക്കുന്ന ഇടം കണ്ടു പിടിച്ചിട്ട് ഉണ്ടാകുമോ..? എല്ലാവരും അവിടേക്ക് പോയിരിക്കുമോ..?”

ലിസ സംശയത്തോടെ മൂൺലൈറ്റിനെ നോക്കി ചോദിച്ചപ്പോൾ അവൾ ഒരു ഞെട്ടലോടെ തല വെട്ടിച്ചു..

“വീഴ്ച പറ്റിയോ എനിക്ക്..?”

അവൾ അത് പറഞ്ഞു തീർന്നതും മുകളിൽ നിന്നും ഒരു വല വന്ന് അവരെ മൂടിയതും ഒരുമിച്ച് ആയിരുന്നു.. നിമിഷ നേരം കൊണ്ട് നാല് പേരെയും ഒരുമിച്ച് കുടുക്കിയ വല മുകളിലേക്ക് ഉയർന്നു..

•••

“ആരെങ്കിലും രക്ഷിക്കൂ..”

എമ്മ ഉറക്കെ വിളിച്ചു നോക്കി എങ്കിലും മറുപടി ഉണ്ടായില്ല.. അവൾ ശ്രമപെട്ട് ചുറ്റിനും നോക്കി. വള്ളികളുടെ ഇടയിൽ കിടന്ന് പിടക്കുന്ന ആലിസും ഒലിവറും ജാക്കും..

ഒരു അനക്കവും ഇല്ലാതെ കിടക്കുന്ന ജെയിംസ്..

അവൾ ഒന്നുകൂടെ കുതറി നോക്കി.. ഇല്ല വള്ളികൾ മുറുകി മുറുകി വരുന്നു…

പെട്ടെന്ന് അവൾ എന്തോ ഒരു അലർച്ച കെട്ട് കണ്ണുകൾ അവിടേക്ക് പായിച്ചു..

“നല്ല മരണം… ഞാൻ വിചാരിച്ച പോലെ തന്നെ..”

അവൾ സ്വയം അത് പറഞ്ഞപ്പോൾ അവരെ തന്നെ നോക്കി നിന്ന രണ്ട് ചുവന്ന മനുഷ്യർ അലർച്ചയോടെ അവർക്ക് നേരെ കുതിച്ചു ചെന്നു..

അതെ സമയം അപ്പുറത്തെ ഭാഗത്ത് നിന്നിരുന്ന ഡൈനോസർ പോലെയുള്ള വലിയ ജീവിയും അവർക്ക് നേരെ കുതിച്ചിരുന്നു

16 Comments

Add a Comment
  1. പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..

    നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

    1. Super bro onnum parayan ella manhoos poliyan

  2. ❤❤❤❤❤❤❤❤

  3. കുഞ്ഞളിയൻ

    Oru rekshaym illa poli story

  4. മൃത്യു

    ഈ പാർട്ടും സൂപ്പർ ?

  5. Sk മാലാഖ

    Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?

    (Mariyathek adutha bhajam pettanu
    Taranam ithu bisani alla abhesha annu)

  6. Rndha mk itrem kuranju poyathu orupadu pratheeshichu

  7. Super story ?
    Next part climax anno??

  8. കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ്‌ ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…

    1. നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.

    2. True.
      കഥാകഥനം വേഗത കൂടിയിട്ടുണ്ട്.

  9. ,?????????????????????????? പോളി പോളി പോളി.

  10. പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *