മാർഗഴി [നിള] 79

ഒരു വൈകുന്നേരം പൂത്തു കിടക്കുന്ന ബോഗൈൻവില്ലയുടെ അരികിൽ അവനുണ്ടായിരുന്നു.

 

നാണത്തോടെ കാലിന്റെ പെരുവിരലിൽ ദൃഷ്ടിയുറപ്പിച്ച് നടന്നടുത്ത എന്നെയവൻ പിശുക്കില്ലാതെ എനിക്ക് മാത്രമായി നൽകാറുള്ള പുഞ്ചിരിയോടെ കാത്തു നിന്നു.

 

“ഈ ഒളിച്ചു കളി മതിയാക്കിക്കൂടെ?

അല്ല, തനിക്കെങ്ങനെയാ ശ്രീയേട്ടനെ പരിചയം?”

 

ഞെട്ടിപ്പോയി.

 

ഞാൻ ശ്രീയേട്ടനെന്ന് വിളിച്ചത് അവനെയാണെന്ന് പറയാനായില്ല.

അതിനും മുന്നേ വിജയുടെ ബുള്ളറ്റെത്തി.

 

നിരാശയോടെ അതിൽ കയറുമ്പോൾ കണ്ടിരുന്നു ശ്രീഹരി റോഡിന്റെ മറുവശത്തു നിൽക്കുന്ന ചെറുപ്പക്കാരന്റെ അരികിലേക്ക് ഓടിയണയുന്നത്.

അയാളുടെ കണ്ണുകൾ എന്നിൽ തറഞ്ഞ്‌ നിന്നത്.

 

വിജയുടെ കണ്ണുകൾ എനിക്ക് പിന്നാലെ വട്ടമിട്ടു പാറിയത് അറിഞ്ഞില്ല.

വീണ്ടുമൊരു പ്രണയലേഖനത്തോടെ ആ പ്രണയിനി എന്നെന്നേക്കുമായി തളയ്ക്കപ്പെട്ടു.

 

മുറൈ മാമനുമായി വിവാഹമുറപ്പിച്ച പെണ്ണ്.

മറ്റൊരുത്തനുവേണ്ടി പ്രണയലേഖനമെഴുതി.

 

എഴുത്തെഴുതിയത് കയ്യോടെ പിടിച്ച ആ രാത്രി തന്നെ തിരുനെൽവേലിയിൽ നിന്നും ബന്ധുക്കൾ വണ്ടി കയറി.

 

വാക്കുകൾ കൊണ്ടുള്ള പ്രഹരം ചൂരലിലേക്ക് വഴി മാറിയിട്ടും തൊലി പൊട്ടിയിട്ടും എന്റെ ചുണ്ടുകൾ നിർത്താതെ പുലമ്പി.

 

“എനക്ക് വിജയെ വേണ്ട.

നാ ശ്രീയേട്ടനെ മട്ടും താൻ കല്ല്യാണം പണ്ണുവേൻ..”

 

അത്ഭുതപ്പെടാനൊന്നുമില്ല.

ബാലാമണി ആരെയും വഞ്ചിച്ചിട്ടുമില്ല.

പലപ്പോഴായി പറഞ്ഞതാണ് വിജയെ എനിക്കിഷ്ടമല്ലെന്ന്.

അപ്പോഴൊക്കെ ഞാനെന്തോ മഹാപരാധം പറഞ്ഞതുപോലെ അമ്മയെന്റെ വായ പൊത്തും.

ഭീതിയോടെ പിന്നിലേക്ക് കണ്ണോടിക്കും.

അവൻ കേട്ടിരുന്നെങ്കിലോ എന്ന് ശകാരിച്ചു കൊണ്ട് കയ്യിൽ തല്ലും.

 

ആളുകളുടെ പത്മവ്യൂഹം എന്നെ മറ്റു പലതുമോർമ്മിപ്പിച്ചു.

 

ഒരു രണ്ടാംകെട്ടുകാരിയുമായി വിജയ്ക്കുള്ള ബന്ധമറിഞ്ഞ് തിരുനെൽവേലിയിൽ നിന്നുമൊരു പട പണ്ടൊരിക്കൽ പുറപ്പെട്ടിരുന്നു.

അന്നെനിക്ക് വയസ്സ് പതിനഞ്ച്.

 

ആത്ത വലിയ വായിൽ കരഞ്ഞു കൊണ്ട് ‘നീയെന്തിനിനി ജീവിച്ചിരിക്കുന്നു മോളെ.. നിനക്ക് മരിച്ചൂടെ’ എന്ന് ചോദിച്ചത് ഓർമ വന്നു.

 

എന്തിനാണ് ആത്ത അന്നങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.

 

5 Comments

Add a Comment
  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Leave a Reply

Your email address will not be published. Required fields are marked *