നമ്മുടെ കഥയിലെ നായകൻ ഒരു കോളേജ് വിദ്യാർത്ഥി ആണ്.നമ്മുടെ കഥയിലെ നായകന്റെ പേര് രാഹുൽ എന്നാണ്. രാഹുലിന് കഥകൾ എഴുതാൻ ഭയങ്കര ഇഷ്ട്ടമാണ്. രാഹുലിന് നാലു സുഹൃത്തുക്കൾ ഉണ്ട് കോളേജിൽ. രാഹുൽ എഴുതുന്ന കഥകൾ എല്ലാം ഇവന്റെ ഈ കൂട്ടുകാരോട് പറയും. ഒരു ദിവസം രാഹുൽ അവന്റെ കൂട്ടുകാരോട് ഒരു ഹൊറാർ സ്റ്റോറി പറഞ്ഞു. അവന്റെ കൂട്ടുകാർക്ക് ആ കഥ ഭയങ്കര ഇഷ്ടമായി. അതിൽ ഒരു കൂട്ടുകാരൻ പറഞ്ഞു ഈ കഥ ഷോർട് ഫിലിം ആക്കിയാലോ എന്ന്. ആ ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഹൊറാർ ഷോർട് ഫിലിം എടുക്കാൻ ഒരു ആളൊഴിഞ്ഞ വീട്ടിൽ പോകുന്നതും അവിടെ ശെരിക്കും പ്രേതം വരുന്നതുമാണ് കഥ. രാഹുലും കൂട്ടുകാരും ചേർന്ന് മറ്റ് കൂട്ടുകാരോടും മറ്റ് കോളേജിൽ ഉള്ളവരോടും ഈ കഥ പറഞ്ഞു. കോളേജ് മാനേജ്‌മന്റ് ഈ ഷോർട് ഫിലിം പ്രൊഡ്യൂസ് ചെയ്യാം എന്നും പറഞ്ഞു. രാഹുലും കൂട്ടുകാരും ചേർന്ന് ഈ ഷോർട് ഫിലിമിന്റെ പണിപ്പുരയിൽ ഇറങ്ങി. കഥ തുടങ്ങുന്നത് ആ കോളേജിൽ വെച്ചാണ്. ഷോർട് ഫിലിം എടുക്കാൻ വീട് നോക്കാൻ പോകുന്ന ദിവസം എത്തി. രാഹുലും കൂട്ടുകാരും കൂടി മറ്റ് കൂട്ടുകാർക്ക് അഭിനയിക്കാൻ ഡയലോഗ്സ് കൊടുത്തിട്ട് അഞ്ചു പേരും വീട് നോക്കാൻ പോകാൻ തയാറെടുത്തു. അവർ തിരഞ്ഞെടുത്ത വീട് ഒരു കൂട്ടുകാരന്റെ ഐഡിയ ആയിരുന്നു. പെട്ടെന്ന് രാഹുലിന്റെ വീട്ടിൽ നിന്ന് അമ്മുമ്മക്ക് സുഖം ഇല്ല ആശുപത്രിയിൽ കൊണ്ട് ചെല്ലാൻ രാഹുൽ ചെല്ലണം എന്ന് പറഞ്ഞ് രാഹുലിന്റെ അമ്മയുടെ വിളി വന്നു. രാഹുൽ പറഞ്ഞു നമ്മൾക്ക് വൈകിട്ട് പോകാം എന്ന്. കൂട്ടുകാർക്കും അത് സമ്മതിച്ചു. കൂട്ടുകാർ ഒരുമിച്ച് വന്നോളാം എന്നും രാഹുൽ അവിടേക്ക് വന്നാൽ മതി എന്നും ഒരു കൂട്ടുകാരൻ പറഞ്ഞു. രാഹുലും അത് സമ്മതിച്ചു. രാഹുൽ വീട്ടിലേക്കും കൂട്ടുകാർ ഒരു കൂട്ടുകാരന്റെ വീട്ടിലേക്കും പോയി. വൈകിട്ട് കൂട്ടുകാർ രാഹുലിനെ വിളിച്ചു എന്നിട്ട് പറഞ്ഞു ലൊക്കേഷൻ വാട്സപ്പ് ചെയ്തിട്ടുണ്ട് അങ്ങോട്ടേക്ക് വന്നാൽ മതി എന്ന്. രാഹുൽ അവന്റെ സ്കൂട്ടറും എടുത്ത് കൂട്ടുകാരൻ അയച്ച ലൊക്കേഷനിൽ എത്തി. ആ വീടിനു അടുത്ത് എത്തിയപ്പോൾ സിംന്റെ റേഞ്ച് മൊത്തം പോയി. രാഹുലിന് അവരെ വിളിക്കാനും പറ്റാത്ത അവസ്ഥ ആയി. അവൻ ആ വീട്ടിലേക്ക് ഒന്ന് നോക്കി. ആ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അവൻ വീട്ടിലേക്ക് കയറി നോക്കി.രാഹുലിന്റെ നാലു കൂട്ടുകാരും അകത്തു നില്പുണ്ട്. രാഹുൽ അവരോട് ദേഷ്യത്തോടെ ചോദിച്ചു എന്നെ കൂട്ടാതെ അകത്തു കയറിയത് എന്തിനാ. അവന്റെ കൂട്ടുകാർ ചിരിച്ചു കൊണ്ട് പറഞ്ഞു നീ വരാൻ താമസിച്ചത് കൊണ്ടാണ് കയറി നോക്കിയത് എന്ന്. രാഹുലും കൂട്ടുകാരും കൂടി എല്ലാ മുറികളും കയറി നോക്കാൻ തുടങ്ങി. പെട്ടെന്ന് വീടിന്റെ മുൻപിലെ വാതിൽ തനിയെ അടഞ്ഞു. വതിൽ അടഞ്ഞ ശബ്‌ദം കേട്ട് എല്ലാവരും പേടിച്ചു. എല്ലാവരും മുൻ വാതിലിന്റെ അടുത്തേക്ക് ഓടി. വാതിൽ എത്ര തുറക്കാൻ ശ്രെമിച്ചിട്ടും പറ്റുന്നില്ലായിരുന്നു. വീടിന്റെ പുറകിൽ പുറത്തോട്ട് ഇറങ്ങാൻ ഒരു വാതിൽ ഉണ്ടെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞു. അവരെല്ലാം ആ ഭാഗത്തേക്ക് ഓടി. രാഹുലിന് എന്തൊക്കെയോ സംശയങ്ങൾ തോന്നാൻ തുടങ്ങി. രാഹുൽ കുറച്ച് സമയം ആലോചിച്ചിട്ട് അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഒരു കൊച്ചു കുട്ടി ഇരിക്കുന്നത് രാഹുലിന്റെ ശ്രേദ്ധയിൽ പെറ്റു. അവൻ ആ കുട്ടിയുടെ അടുത്ത് ചെന്ന് ചോദിച്ചു ആരാണെന്നും ഈ ആളില്ലാത്ത വീട്ടിൽ എന്താണ് ചെയ്യുന്നത് എന്നും. പെട്ടെന്ന് അവന്റെ കൂട്ടുകാർ അവന്റെ അടുത്തേക്ക് ഓടി എത്തിയിട്ട് പറഞ്ഞു ആ വാതിലും തുറക്കാൻ പറ്റുന്നില്ല എന്നെ. അപ്പോൾ രാഹുൽ ഈ കൊച്ചിന്റെ കാര്യം പറഞ്ഞു. അവന്റെ കൂട്ടുകാർ അവനോട് ചോദിച്ചു ഏത് കുട്ടിയുടെ കാര്യമാണ് നീ പറയുന്നത് എന്ന്. രാഹുൽ തിരിഞ്ഞു നോക്കി അപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. രാഹുൽ പേടിച്ചു. രാഹുൽ എല്ലാ സ്ഥലവും അരിച്ചു പെറുക്കി. ആ കുട്ടിയെ എങ്ങും കണ്ടില്ല. രാഹുലും പേടിച്ച് കൂട്ടുകാരുടെ അടുത്തേക്ക് ഓടി. രാഹുൽ കൂട്ടുകാരുടെ എടുത്ത് ചെന്നപ്പോൾ എല്ലാവരും മുറികളിൽ ഏതൊക്കെയോ തിരയുകയായിരുന്നു. രാഹുൽ നോക്കിയപ്പോൾ ഒരു കൂട്ടുകാരനെ കാണുന്നില്ല.രാഹുൽ എല്ലാ മുറിയും നോക്കാൻ തുടങ്ങി. രാഹുൽ ഒരു മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത മുറിയിലെ കട്ടിലിൽ രാഹുൽ അവന്റെ കൂട്ടുകാരൻ ഇരിക്കുന്നത് കണ്ടു. രാഹുലിന്റെ പേടി മാറി അവൻ കൂട്ടുകാരനെ നോക്കി കൂട്ടുകാരൻ അവനെ പേടിയോടെ നോക്കി.രാഹുൽ ആ സമയം അവന്റെ കൂട്ടുകാരന്റെ അടുത്ത് കണ്ടാൽ പേടി തോന്നുന്ന ഒരു രൂപം നിൽക്കുന്നത് കണ്ടു. രാഹുൽ അവനെ ഉച്ചത്തിൽ വിളിച്ച് കൊണ്ട് ആ മുറിയുടെ അടുത്തേക്ക് ഓടി. രാഹുൽ മുറിയുടെ അടുത്ത് എത്തിയപ്പോഴേക്കും ആ മുറിയുടെ വാതിൽ അടഞ്ഞു. അവൻ എത്ര തുറക്കാൻ ശ്രെമിച്ചിട്ടും സാധിച്ചില്ല. രാഹുൽ അവന്റെ മറ്റു കൂട്ടുകാരെ വിളിച്ചു എന്നിട്ട് വാതിൽ ചവിട്ടി തുറക്കാൻ നോക്കി. പെട്ടെന്ന് വാതിൽ തനിയെ തുറന്നു. രാഹുൽ മുറിയുടെ ഉള്ളിൽ കയറി അവിടെയെല്ലാം അവന്റെ ആ കൂട്ടുകാരനെ തിരഞ്ഞു. പക്ഷെ അവന് കണ്ടെത്താൻ ആയില്ല. രാഹുൽ അവന്റെ മറ്റു കൂട്ടുകാരുടെ അടുത്തേക്ക് പോയി.രാഹുൽ നോക്കിയപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരനെ പോലും കാണുന്നില്ല. പെട്ടെന്ന് ഒരു കൊച്ചു കുട്ടി എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു ഞാൻ പുറത്തു കൊണ്ട് വിധം എന്ന്. രാഹുൽ അപ്പോൾ ഒന്ന് പേടിച്ചു. പക്ഷെ അവൻ അത് പുറത്തു കാണിക്കാത്ത രീതിയിൽ ആ കുട്ടിയുടെ കൂടെ നടക്കാൻ തുടങ്ങി. രാഹുൽ ഓരോ മുറിയിൽ നോക്കുമ്പോഴും ആ വികൃതമായ രൂപം എന്നെ നോക്കുന്നത് കണ്ടു. ആ കുട്ടി മുൻപിലത്തെ വാതിലിന്റെ അടുത്ത് എത്തിച്ചു. തുറക്കാൻ പറ്റാത്ത ആ വാതിൽ ആ കുട്ടി തുറന്നു തന്നു എന്നിട്ട് പറഞ്ഞു പൊയ്ക്കോളൂ ഇനി ഇവിടെ വരാൻ പാടില്ല എന്ന്.രാഹുൽ പുറത്തേക്ക് ഓടി. ഓടുന്നതിന് ഇടയിൽ രാഹുൽ തിരിഞ്ഞു നോക്കി. ആ വികൃതമായ രൂപം ആ കുട്ടിയേയും കൊണ്ട് എ=വീടിന്റെ അകത്തേക്ക് പോയി. പെട്ടെന്ന് വാതിൽ അടഞ്ഞു. രാഹുൽ അവന്റെ സ്കൂട്ടറും എടുത്ത് വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ അവന് ഒരു ഫോൺ കാൾ വന്നു. വിളിച്ചത് വികൃതമായ രൂപത്തിന്റെ അടുത്ത് പെട്ടുപോയ ആ കൂട്ടുകാരൻ ആയിരുന്നു. രാഹുൽ സ്കൂട്ടർ നിർത്തി കാൾ എടുത്തു. ആ കൂട്ടുകാരൻ പറഞ്ഞു. ഞങ്ങൾക്ക് വരാൻ പറ്റിയില്ല. എന്റെ ബൈക്ക് കംപ്ലൈന്റ്റ് ആയി.ഞങ്ങൾ വർക്ഷോപ്പിൽ ആണേ എന്ന്.രാഹുൽ അപ്പോൾ നിങ്ങൾ എന്നെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു അല്ലെ. ഇത് കേട്ട് ആ കൂട്ടുകാരൻ ചൂടായി സംസാരിക്കാൻ തുടങ്ങി. രാഹുൽ കാൾ കട്ട് ചെയ്തു. അപ്പോൾ ഇത്രെയും സമയം രാഹുലിന്റെ കൂടെ ഉണ്ടായിരുന്ന അവർ ആരായിരുന്നു.
CATEGORIES
Recent Comments
- Tom D Azeria on Lucifer : The Fallen Angel [ 11 ]
- A b h I on Lucifer : The Fallen Angel [ 11 ]
- Tom D Azeria on Lucifer : The Fallen Angel [ 1 ]
- nvkuruvilla on അപരാജിതന് – query to author
- വിശാഖ് on Lucifer : The Fallen Angel [ 1 ]
- Sajith on പതിനേഴാം 👹 തീയാട്ട് {Sajith}
- Tom D Azeria on Lucifer : The Fallen Angel [ 11 ]
- Tom D Azeria on Lucifer : The Fallen Angel [ 11 ]
- NK on Lucifer : The Fallen Angel [ 11 ]
- Eren yeager on Lucifer : The Fallen Angel [ 11 ]
Log In
Please log into the site.