ഒരു പോലീസ് സ്റ്റോറി (നൗഫു) 242

 

“ഉമ്മ ഇങ്ങൾ തന്ന പരാതിക്ക് ഇന്ന് രാത്രി തന്നെ പരിഹാരം കാണുമെന്ന് പറഞ്ഞു തിരികെ പോരാൻ നേരത്തായിരുന്നു ഉമ്മ പറഞ്ഞത്..

 

മോനേ ഒരു ഗ്ലാസ് ചായകുടിചിട്ട് പോകാമെന്നത്..”

 

“ഹേയ് വേണ്ട ഉമ്മാ.. പോയിട്ട് കുറേ പണികൾ ഉണ്ടെന്നും പറഞ്ഞു വിലക്കിയെങ്കിലും…

 

മോൾ ചായ എടുക്കാൻ പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു പേരും അവിടെ തന്നെ നിന്നു…”

 

“ഞാൻ അവിടുത്തെ വീടുകൾ എല്ലാം ഒന്ന് കണ്ടു നോക്കി…

 

കാട്ടു മുക്ക് പോലെ ആയിരുന്നെങ്കിലും മൂന്നാൽ വീടുകൾ വാർപ്പ് ഇട്ടതും.. പിന്നെ ഉള്ള നാലഞ്ചെണ്ണം ഓടിട്ടതും ആയിരുന്നു…

 

പിന്നെ ഉള്ളത് ഓല കൊണ്ട് മറച്ച ഒരു ഷെഡ് ആയിരുന്നു..

 

അത് വിറകോ മറ്റോ ഇടുന്ന നെടുമ്പറ (ചായിപ്പ് ) ആണോ എന്ന് കരുതി നിൽക്കുമ്പോൾ അതിനുള്ളിൽ നിന്നും ഉമ്മയുടെ മകൾ ചായയുമായി വരുന്നത് കണ്ടത്…

 

ദൈവമേ…ഇവർ ഈ വീട്ടിലാണോ തന്റെ രണ്ടു മക്കളെ ഒറ്റക്കാക്കി പോകുന്നത്…

 

അതാലോചിച്ചപ്പോൾ തന്നെ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മൂളി കൊണ്ട് പോയി.. “

 

“എന്റെ ഉള്ളിലെ ഞ്ഞിക്ജ്ഞാസ പോകാതെ ഞാൻ ഉമ്മയോട് ചോദിച്ചു..

 

ഉമ്മാ ഇതാണോ നിങ്ങളുടെ വീട്…”

 

“ആ ഉമ്മ എന്തു പറയണമെന്ന് അറിയാതെ കണ്ണുകൾ താഴ്ത്തി നിന്നു…

 

അതിൽ തന്നെ ഉണ്ടായിരുന്നു അവരുടെ നിസഹായാവസ്ഥ…”

 

“എനിക്കെന്തോ എന്റെ നെഞ്ചിൽ ഒരു തീപ്പൊരി വീണത് പോലെ…

 

ഞാനൊക്കെ അടിച്ചുറപ്പുള്ള വീട്ടിൽ ആണെങ്കിലും പുറത്തൊരു തേങ്ങയോ മറ്റോ വീണാൽ പോലും ഭയമാണ് രാത്രി…

 

ഇതിപ്പോ നല്ലൊരു വാതിലോ…എന്തിനേറെ പറയുന്നു ഒരു മേൽക്കുര പോലും ഇല്ലാത്ത ഓല കൊണ്ട് മറച്ച ഷെഡ്…”

 

10 Comments

Add a Comment
  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *