മാർഗഴി [നിള] 79

 

“മാഡത്തിന് ശ്രീജിത്തിനെ മുൻപ് പരിചയമുണ്ടോ?” കൂടെ നിന്ന യുവതിയുടെ ചോദ്യത്തിൽ അത്ഭുതം കലർന്നു.

 

“ഉവ്വ്. എന്റെ ക്ലാസ്മേറ്റിന്റെ ബ്രദർ ആണ്.” ഞാൻ മറുപടി കൊടുത്തുകൊണ്ട് അല്ലേയെന്ന ഭാവത്തിൽ നോക്കുമ്പോൾ പ്രേതദർശനം കിട്ടിയ പോലെ വിളറിയിട്ടുണ്ട് ആ മുഖം.

 

“ഓഹോ.. എന്നാപ്പിന്നെ പരിചയക്കാര് സംസാരിക്ക്..” അവർ ചിരിയോടെ അവിടുന്ന് നടന്നു നീങ്ങിയപ്പോൾ ഞാൻ സന്തോഷത്തോടെ ശ്രീയേട്ടനെ നോക്കി.

 

ഗൗരവം നിറഞ്ഞ മുഖത്തോടെ ബാഗിൽ നിന്നും ലാപ്ടോപ് എടുത്തു വച്ച് ഓൺ ചെയ്യുകയാണ്.

എന്റെ സാന്നിധ്യത്തോട് പൊരുത്തപ്പെട്ടു കാണണം.

 

“ശ്രീയേട്ടന് എന്നോട് ദേഷ്യം വല്ലതുമുണ്ടോ?”

 

ഞാൻ ശബ്ദം താഴ്ത്തി തിരക്കി.

 

“എന്തിന്?” മറുചോദ്യത്തോടെ എന്റെ നാവടപ്പിച്ചു.

 

പിന്നീടെന്ത് പറയണമെന്നറിയാതെ ഒരു അങ്കലാപ്പ് എന്നെ മൂടി.

 

എന്താണ് ഞാൻ ചോദിക്കേണ്ടത്?

ശ്രീയേട്ടൻ എന്താണെന്നോട് മിണ്ടാത്തതെന്നോ?

കുശലം പറയാത്തതെന്നോ?

അതിനും മാത്രം പരിചയം ഞങ്ങൾ തമ്മിലില്ലല്ലോ..

 

ഒരു വിധത്തിലും പിടി തരുന്നില്ല മുന്നിലിരിക്കുന്ന മനുഷ്യൻ.

 

എന്റെ ഹൃദയത്തിന്റെ ഒച്ചപ്പാട് എനിക്ക് തന്നെ കേൾക്കാം.

 

ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കണമെന്നൊക്കെ കരുതിയെങ്കിലും മസിൽ പിടിച്ചിരിക്കുന്ന ഒരാളോട് സംസാരിക്കാൻ അനുവദിക്കാത മനസ്സ് പിന്നോട്ടു വലിച്ചു.

 

“ശ്രീഹരി ഇപ്പോഴെന്തു ചെയ്യുന്നു?” ഇറങ്ങാൻ നേരം വെറുതെ ചോദിച്ചു.

 

“ഹൈദരാബാദിൽ.” വീണ്ടുമാ വദനത്തിൽ നിരാശയുടെ കാർമേഘം ഞാൻ കണ്ടു.

 

ഒരാഴ്ച കടന്നു പോയി.

എനിക്ക് തിരികെ മടങ്ങാനുള്ള സമയവും അടുത്തു വന്നു.

 

അവസാനദിവസത്തിൽ ഇറങ്ങാൻ ഒത്തിരി വൈകി.

 

“എങ്ങനെ പോകും?” ഇരുളുന്ന വാനം നോക്കി എന്നോട് ചോദിച്ചു.

 

5 Comments

Add a Comment
  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Leave a Reply

Your email address will not be published. Required fields are marked *