Category: സ്ത്രീ

അമ്മയാണ് സൂപ്പർതാരം 82

Ammayanu Supertharam by Sudhi Muttam “അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..” വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്.. ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ… ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് […]

ഹണിമൂണ്‍ 33

Honeymoon by സിയാദ് ചിലങ്ക   ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ”ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ….” കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്……..തേക്കടി വരെ ഞാന്‍ ക്ഷമിച്ചു. […]

കന്യകയുടെ ആദ്യരാത്രി 37

Kanyakayude Adiyarathri by അന ഇക്കൂസ് ”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ” ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു ”അല്ല പോയ കാര്യം എന്തായി” ”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് […]

മാറ്റമില്ലാത്ത ചില മാറ്റങ്ങൾ 15

Author : Ann Vincent Saravanan ഹോട്ടൽ ലോബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. ഇത് അയാൾ തന്നെയോ. ഞാൻ ഒരു നിമിഷം ആകാംക്ഷാഭരിതയായി. ആ തിരിച്ചറിവിൽ എന്റെ ഹൃദയം ഒന്ന് അധികം മിടിച്ചുവോ? ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അയാൾ ഇടയ്ക്കു മനസിലേക്ക് അനുവാദമില്ലാതെ കയറി വരാറുള്ളത് ഒരു ചെറിയ കുറ്റബോധത്തോടെ ഓർത്തു. എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു. അപ്പന്റെ ഒരു പ്രിയപ്പെട്ട വിദ്യാർത്ഥി കൂടിയും. ഒരേ ജാതി. ഒരേ മതം. സാമ്പത്തിക […]

ഭർത്താവിന്റെ കാമുകി 26

Bharthavinte Kamuki by Arun Nair ഇതൊരു ഭാര്യയുടെ അന്വേഷണ കുറിപ്പ് ആണ് , എന്റെ കല്യാണം സുകു ഏട്ടനും ആയി നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു സുകു ഏട്ടന് വേറെ ഒരു കാമുകി ഉണ്ടായിരുന്ന കാര്യം പിന്നെ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു സുകു ഏട്ടൻ എന്റെ അമ്മാവന്റെ മകൻ ആണ്. സുകേഷ് എന്നാണ് പേര് ഞങ്ങൾ വിളിക്കുന്നത് സുകു ഏട്ടാ എന്നാണ്. കാമുകി ഉണ്ടായിരുന്നിട്ടും ഞാൻ കല്യാണത്തിന് സമ്മതിച്ചത് ഏട്ടൻ ഒരു സംഭവം […]

ചാരിത്ര്യം 22

Charithriyam by Jayaraj Parappanangadi പരസ്പരം പാലുകുടി നടത്തിയ ശേഷം മുല്ലപ്പൂതോരണങ്ങള്‍ക്കിടയില്‍ നിന്നും നിമിഷയെ പതുക്കയെഴുന്നേല്‍പ്പിച്ച് സന്ദീപ് ബെഡ്ഡില്‍ ഒരു വെള്ളമുണ്ട് വിരിച്ചു… ഇതെന്തിനാണേട്ടാ…? അതിശയോക്തിയോടെയുള്ള അവളുടെ ചോദ്യത്തിന് സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു… നിമിഷാ…. നീ തെറ്റിദ്ധരിയ്ക്കുകയൊന്നും വേണ്ട… ഞാനൊരബദ്ധവിശ്വാസിയുമല്ല.. പക്ഷേ പരമ്പരാഗതശെെലികള്‍ പലതും പുനരാവര്‍ത്തനം ചെയ്യുന്ന ഈ കാലത്ത് പണ്ടത്തെ അമ്മായിയമ്മമാര്‍ ചെയ്തു പോന്നിരുന്ന ഒരു ചാരിത്ര്യവിശേഷം വെറുതെയൊരു രസത്തിന് നിന്റെ മുന്നിലവതരിപ്പിച്ചെന്നു മാത്രം… നീ പരിശുദ്ധയാണെങ്കില്‍ നാളെരാവിലെ ഒരു റോസാപ്പൂപോലെ ഈ മുണ്ട് ചുവന്നിരിയ്ക്കും… […]

ചുവന്നുടുപ്പ് 16

Chuvanna Uduppu by Nijila Abhina “അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു….. “അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ […]

കറുത്ത വംശം 12

Karutha Vamsham by Arun “സ്വപ്നങ്ങൾ വിറ്റവരുടെ ജീവിതം” ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും. ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി […]

മേരികുട്ടിമാർ 6

Marykuttymar by മിനി സജി അഗസ്റ്റിൻ ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ‌ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെ നംബർ ആകാൻ കാത്തിരിക്കാൻ തുടങ്ങി.. അപ്പോളാണ് ഒരു ഫലിപ്പീനി യുവാവ് അയാളുടെ പേഷ്യന്റിനേ […]

അമ്മമാനസം 50

” എന്താ മാഷേ ഭയങ്കര ഒരു ആലോചന ” ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി.. ” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “. ഞാൻ ഒന്നുകൂടി അവരെ നോക്കി.. “അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ” കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ […]

സ്വാതി 30

മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.. താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു… […]

ദേവു 31

മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ. ” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?” “ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ” ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു. ” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് […]

അച്ചു എന്ന അർച്ചന 25

തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു …. അച്ചു എന്ന അർച്ചന … വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് … എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു…… അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല … കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു ….. മകൻ പഠനം […]

വസന്തം മറന്ന പൂക്കൾ 22

വസന്തം മറന്ന പൂക്കൾ ശ്യാം   “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]

സ്നേഹക്കൂട് 16

”വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ അഭിയേട്ടന്‍ നാട്ടിലെത്തുന്നത്…” വീണ അത് പറയുമ്പോള്‍ നന്ദിതയുടെ മനസ്സില്‍ ഉത്സവതാളമേളങ്ങള്‍ മുഴങ്ങുകയായിരുന്നു… വീണയില്‍ നിന്ന് ഒഴിഞ്ഞ് മാറി അവള്‍ തന്‍റെ മുറിയിലെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നോക്കി… ഒരു ചെറുകാറ്റ് അവളുടെ നീണ്ട് ഇടതൂര്‍ന്ന അഴിച്ചിട്ടിരുന്ന മുടിയിഴകളെയും ദാവണിയുടെ തലപ്പിനെയും തഴുകി കടന്ന് പോയി… മെല്ലെയവള്‍ നാണത്താല്‍ മുഖം പൊത്തി… ”അഭി ചേട്ടന്‍ പോവ്വാണോ…?” കൊച്ച് നന്ദിത ചോദിക്കുന്നു.. ”അതേ നന്ദൂട്ടി… പോയാലും ഞാന്‍ നന്ദൂട്ടിയെ മറക്കില്ല… ട്ടോ…” കൊച്ച് അഭി പറയുന്നു… ”എനിക്ക് കരച്ചില് […]

വെറുക്കപ്പെട്ടവൾ 16

Author : സുധീ മുട്ടം “കൊടുത്ത കാശ് മുതലായി മച്ചാനേ.നല്ല അടിപൊളി ഐറ്റം.ഇനിയൊരു പ്രാവശ്യം കൂടി കിട്ടിയാലും നല്ലൊരു മുതലാണ്…” നന്ദൻ വിനയിനോടത് പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നനഞ്ഞൊഴുകിയ മിഴികളുമായി പിന്നിൽ വേദ നിൽക്കുന്നു… “ഇവളിതുവരെ പോയില്ലായിരുന്നോ..ഛെ ആകെ കുളമായി…” നന്ദൻ മനസ്സിലോർത്തു.വിളറി വെളുത്ത മുഖവുമായി വിനയ് നന്ദനെ നോക്കി.വേദയോട് എന്ത് പറയണമെന്നറിയാതെ വിനയ് കുഴങ്ങി.മറുത്തൊരക്ഷരം ശബ്ദിക്കാതെ വേദ മുമ്പോട്ട് നടന്നു നീങ്ങി…. ഇങ്ങനെയൊരു ജീവിതം താനൊരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടബാദ്ധ്യതമൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തപ്പോൾ […]

ഗീത !!! 35

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍… എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ… വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് […]

അവൾ – ഹഫീസയുടെ കഥ 27

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]

സ്ത്രീജീവിതങ്ങൾ 19

Author : അനാമിക അനീഷ് “ആമി” വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി. “നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം” “അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം” “പിന്നല്ല, […]

ഋതുമതി 50

ഋതുമതി തച്ചാടന് നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു. അച്ഛമ്മ […]

അമ്മ മനസ്സ് 61

അമ്മ മനസ്സ് ഉമ വി എൻ   സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’ അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി […]

വിസിറ്റിംഗ് കാർഡ്‌ 22

വിസിറ്റിംഗ് കാർഡ്‌ സ്മിത്ത് കെ   “ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും.. “ഹേ.. നീ എന്താ പറഞ്ഞേ..?” “ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ് തിയേറ്ററിൽ നിന്നിറങ്ങുന്ന പെണ്പടകളിലും പകുതിമനസ്സു അവനു കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ‘അല്ല,മോനെ..ശെരിക്കും പുലിയായിട്ട് […]