ഭർത്താവിന്റെ കാമുകി 26

Views : 13897

ഏട്ടൻ അതും പറഞ്ഞു എന്നോട് കുറെ വഴക്ക് ഉണ്ടാക്കി എന്നിട്ട് ഏട്ടന്റെ ഫോൺ ലോക്ക് ആക്കി

എല്ലാ മാർഗവും അടഞ്ഞു ഇനി എന്ത് ചെയ്യണം കരുതി ഞാൻ ഇരിക്കുമ്പോൾ ആണ് ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അനൂപ് എന്നെ വിളിച്ചത്, അവളുടെ നമ്പറും അഡ്രസ്സും ഞാൻ തരാം, നിനക്ക് അവനെ മാറ്റി എടുക്കാൻ പറ്റും എങ്കിൽ അത് നല്ലത് ആണ്. പിന്നെ ഞാൻ ആണ് തന്നത് എന്ന് അവൻ അറിയരുത്

ഞാൻ അവളുടെ നമ്പറിൽ കുറെ വിളിച്ചു ഞാൻ, എല്ലാ ടൈമിലും സ്വിച്ച് ഓഫ്‌, അവൾ നമ്പർ മാറി മനസിലായി

വീട് അടുത്ത ജില്ലയിൽ ആണ്. അത്രയും ദൂരം പോയിട്ട് വന്നാൽ ഏട്ടൻ പൊക്കും, എന്തെങ്കിലും കാര്യം വേണമല്ലോ

രാത്രിയിൽ ഞാൻ ചോദിച്ചു
ഏട്ടാ എന്തായാലും ഞാൻ ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല, കുറച്ചു ദിവസം വീട്ടിൽ പോയി നിന്നോട്ടെ

അച്ഛനും അമ്മയും സമ്മതിക്കും എങ്കിൽ പൊക്കോ

ഞാൻ അമ്മായിയോടും, അമ്മാവനോടും കാര്യങ്ങൾ എല്ലാം പറഞ്ഞു, ഞാൻ പോയി കണ്ടു കാര്യങ്ങൾ പറയാം, അവളെ കൊണ്ട് സംസാരിപ്പിച്ചു മാറ്റി എടുക്കാം അതെ മാർഗം ഉള്ളു

അവളുടെ വീട്ടിലേക്കു ഉള്ള യാത്രയിൽ മുഴുവൻ അവളെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു
കാലു പിടിച്ചിട്ടു ആണെങ്കിലും ഏട്ടനോട് മാറി ചിന്തിക്കാൻ പറയിക്കണം, അവളു കേൾക്കും കുറെ സ്നേഹിച്ചത് അല്ലെ, ഒരിക്കലും നശിച്ചു പോകാൻ ആഗ്രഹിക്കില്ല

ഒരു വിധത്തിൽ അവളുടെ വീട് കണ്ടു പിടിച്ചു ഞാൻ ചെന്നു. അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ട്‌, പെട്ടെന്നു ചാടി കയറി കാര്യം പറയാൻ മടി. പറയാതെയും വയ്യ. കാരണം ഇവിടുന്നു വേണം അവൾ കെട്ടിയെക്കുന്ന വീട്ടിൽ പോകാൻ അവളെ കാണാൻ

അനന്യയെ കാണാൻ വന്നത് ആണ്
ഒരു വിധത്തിൽ പറഞ്ഞോപ്പിച്ചു ഞാൻ.
ഒരു കാര്യം അവളോട്‌ പറയണം എന്നുണ്ട്

അതിനു കുറച്ചു ബുദ്ധിമുട്ട് ആകുമല്ലോ മോളെ, അവളുടെ അച്ഛൻ ആണ് മറുപടി പറഞ്ഞത്

Recent Stories

The Author

3 Comments

  1. കൊള്ളാം അടിപൊളിയായിട്ടുണ്ട്

    1. Superb
      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com