ആദിത്യഹൃദയം 8 [Akhil] 1583

Views : 221377

“”അരുന്ധതി…,,
നിങ്ങൾ എവിടേക്കും പോകുന്നില്ല….,,,
അയാളെ എങ്ങനെ പിടിക്കണം എന്ന് എനിക്ക് നന്നായി അറിയാം…,,,,
ഞാൻ വരുന്നത് വരെ ഇവിടെ കഴിയാം….,,,,
അതിന് വേണ്ട സൗകര്യങ്ങൾ ഇവിടെ എന്റെ ഫ്രണ്ടിനോട് പറഞ്ഞു ഞാൻ ഏർപാടാക്കാം…,,,””…..

“”സർ…,,,
നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വസമായില്ല എന്ന് എനിക്ക് മനസിലായി ..,,,
ഞാൻ ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും സാറിനും സാറിന്റെ ഫ്രണ്ടിനും ആപത്താണ്…,,,””…..

അരുന്ധതി പറഞ്ഞത് പൂർണമായും ഞാൻ അവഗണിച്ചിരുന്നു….,,,,

പേടിച്ചു പോയ ഒരു പെണ്ണിന്റെ വാക്ക് എന്ന നിലക്ക് മാത്രമേ ഞാൻ അതിനെ കണ്ടിരുന്നുള്ളു…,,, ഞാൻ അവിടെ നിന്നും ക്യാമ്പിലേക്ക് തിരിച്ചു പോയി….,,,

അവിടെ ചെന്നപ്പോൾ ക്യാമറയിലെ എല്ലാം ദൃശ്യങ്ങളും നശിപ്പിച്ചിരുന്നു…,,, പിന്നെ ബോധം ഉള്ള പോലീസുകാരെ എല്ലാം ചോദ്യം ചെയ്തപ്പോളാണ് എനിക്ക് അരുന്ധതി പറഞ്ഞതെല്ലാം സത്യമാണ് എന്ന് മനസിലായത്….,,,,

ഞാൻ വേഗം തന്നെ അരുന്ധത്തിയെയും കുഞ്ഞിനേയും കൂട്ടി കമ്മീഷണർ ഓഫീസിലേക്ക് പുറപ്പെട്ടു അവിടെ അവരോട് കാറിൽ ഇരിക്കുവാൻ പറഞ്ഞിട്ട് ഞാൻ യുസുഫ് അഹ്മദ് ഷായെ ഡാറ്റാ ബേസിൽ തപ്പി നോക്കി…,,,,എന്നാൽ നിരാശ ആയിരുന്നു ഫലം…,,,,

പിന്നെ അരുന്ധതി പറഞ്ഞത് പോലെ അവളെയും കുഞ്ഞിനേയും അന്ന് തന്നെ രാത്രിയിലെ ട്രെയിനിൽ ഞാൻ കേരളത്തിലേക്ക് അയച്ചു…,,,

ഒരാഴ്ച്ചക്ക് ശേഷം ഞാൻ മലയാളം ന്യൂസ്‌ ചാനലിൽ കണ്ടത് മരിച്ചു കിടക്കുന്ന അരുന്ധതിയെയാണ്…,,, കുഞ്ഞിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു…,,,

ആ ഒരാഴ്ച്ചയിൽ എന്റെ ജീവിതം തന്നെ മാറി മറഞ്ഞു….,,, സുപ്പീരിയർ ഓഫീസറിനു റിപ്പോർട്ട്‌ കൊടുത്തപ്പോൾ ഒരാൾ നാലപ്പത് പേരെ തല്ലി എന്ന് പറഞ്ഞപ്പോൾ…,,, കാക്കി ഊരി വല്ല ആൺപിള്ളേർക്കും കൊടുക്കാൻ പറഞ്ഞു…,,, പിന്നെ പണിഷ്മെന്റ് ട്രാൻസ്ഫർ ട്രാഫിക്കിലോക്ക്..,,,,

ഏകദേശം രണ്ട് കൊല്ലത്തോളം ഞാൻ അനുഭവിച്ചു….,,,, പെട്ടന്നാണ് ഒരു ദിവസം പോലീസ് മേധാവി എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്….,,,

ഞാൻ അവിടെ ചെന്നപ്പോൾ കോൺഫറൻസ് മീറ്റിംഗ് പോലെ എല്ലാവരും ഉണ്ടായിരുന്നു….,,,. എന്നോട് വീണ്ടും അന്ന് നടന്ന സംഭവം വിശദീകരിക്കാൻ പറഞ്ഞു….,,,

ഞാൻ അന്ന് പറഞ്ഞതുപോലെ തന്നെ എല്ലാ കാര്യവും വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുത്തു…,,,,

എല്ലാവരുടെയും പരിഹാസം പ്രതീക്ഷിച്ച എനിക്ക് തെറ്റി…,, അവിടെ ഉണ്ടായിരുന്നു ഓഫീസർസ് എന്നോട് സോറി പറഞ്ഞു…,,, എന്നിട്ട് ഇപ്പോൾ നിങ്ങൾക്ക് കാണിച്ചു തന്ന വീഡിയോ എനിക്ക് കാണിച്ചു തന്നു….,,, അവർക്ക് ആ വീഡിയോ ഒരാൾ അയച്ചു കൊടുത്തത് ആയിരുന്നു…,,,

എന്നാൽ അയച്ചത് ആരാണ് എന്ന് കണ്ടുപിടിക്കാൻ ആർക്കും ഇന്നേ വരെ സാധിച്ചിട്ടില്ല….,,,,അന്ന് തൊട്ട് ഞാൻ ഈ കേസിന്റെ പിന്നാലെയാണ് ഒരു തുമ്പ് കിട്ടുവാൻ വേണ്ടി വെയിറ്റ് ചെയ്തു ഇരിക്കയിരുന്നു….,,, ഇപ്പോഴാണ് എല്ലാം ഒത്ത് വന്നത്….,,,, “”””””””

ശിവേദേവ് എല്ലാവരോടുമായി പറഞ്ഞു നിറുത്തി..,,,

Recent Stories

730 Comments

  1. DRACULA 🤴 PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം 💚💚

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… 😅😅😅

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha 💥

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla🥺

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie🤤🤤🤤adyame adichu maatile

          1. Vanu vannu ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com