ആദിത്യഹൃദയം 8 [Akhil] 1582

ആദി ഫെബിന്റെ കൈയിലേക്ക് കൊണ്ടുവന്ന ലാപ്ടോപ്പ് കൊടുത്തു എന്നിട്ട് ചന്ദ്രശേഖരൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി….,,,

പെട്ടന്നാണ് ആദിയുടെ കണ്ണുകളിൽ ഒരു പിങ്ക് കളർ ഹീൽ സാന്ഡൽസ് ഇട്ടിരിക്കുന്ന വെളുത്ത കാലുകൾ ശ്രദ്ധയിൽ പെട്ടത്…,,,

അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി…,,,കാലിലെ നഖങ്ങളിൽ ചുവപ്പും വെളുപ്പും കലർന്ന നെയിൽ ആർട്ട്‌ ചെയ്തിരിക്കുന്നു…,,കണങ്കാലിൽ തിളങ്ങി കിടക്കുന്ന സ്വർണ്ണ കൊലുസ് ആ കാലുകളുടെ ഭംഗി വർദ്ധിപ്പിച്ചു.,.,.,…,,,

കാലിനു മുകളിലായി ഞൊറി ഞൊറിയായി തിങ്ങി കിടക്കുന്ന നീല ചിത്രശലഭങ്ങൾ അച്ചടിച്ചിട്ടുള്ള വെളുത്ത കളർ ഫുൾ സ്ലീവ് ഫ്രോക്ക്…,,,ഫ്രോക്കിന് ചേരുന്നു പോലെയുള്ള നീല കല്ലുകൾ പതിപ്പിച്ചിട്ടുള്ള മാലയും അവളുടെ വസ്ത്രത്തിന്റെ ഭംഗി ഇരട്ടിയാക്കി…,,,

ആദി പതിയെ അവളുടെ മുഖത്തേക്ക് നോക്കി…,,,അവളുടെ മുഖം കണ്ടതും ആദി നിന്നനിൽപ്പിൽ തന്നെ ഞെട്ടി പോയി…,,,, “”ആമി””…. ആദി മനസിൽ പറഞ്ഞു….,,,

ആദി വീണ്ടും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..,,,,

ആമിയുടെ ചുവന്ന അധരങ്ങളും..,,സ്വല്പം നീട്ടി വാലിട്ടെഴുതിയ അവളുടെ വിടർന്ന പേടമാൻ മിഴികളും..,,ചുവന്ന കവിളിണകളും..,, കാതിൽ നീല കല്ല് പതിപ്പിച്ചിട്ടുള്ള കമ്മലും…,,, ഇളം കാറ്റിൽ പാറി കളിക്കുന്ന കാർക്കൂന്തലും…,,, ആദിയെ അവളിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു…,,

ആദിക്ക് ആ നിമിഷത്തിൽ അവളെ കണ്ടപ്പോൾ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു മാലാഖയെ പോലെ തോന്നി..,,,,

ആദിയുടെ മനസ്സിൽ ആകർഷണത്തിന്റെ ഒരു വേലിയേറ്റം തന്നെ നടന്നുകൊണ്ടിരിക്കുന്നു….,,,

“”ഇത്രയും ഭംഗിയുണ്ടായിരുന്നോ ഇവൾക്ക്””….ആദി മനസിൽ ആലോചിച്ചു….,,,

ഇതെല്ലാം നിമിഷനേരം കൊണ്ട് തന്നെ കഴിഞ്ഞിരുന്നു…,,, ആദി ആമിയെ കണ്ടു ഞെട്ടിയത് ആമിയല്ലാതെ വേറെയാരും കണ്ടിരുന്നില്ല….,,,,

“”എഹും എഹും “”….,,, ആമി ആദിയെ നോക്കികൊണ്ട് ഒന്ന് ഇരുത്തി ചുമച്ചു..,,,

ആദി വീണ്ടും പതിയെ ആമിയുടെ മുഖത്തേക്ക് നോക്കി..,,, ആദി തന്നെ നോക്കുന്നത് കണ്ടതും ആമി തന്റെ പുരികം മുകളിലേക്ക് ഉയർത്തികൊണ്ട് “”എന്തേ”” എന്ന് ചോദിച്ചു….,,,

അതിനു മുറുപടിയായി തന്റെ തോൾ ഉയത്തിയും കണ്ണടച്ചുകൊണ്ടും “”ഒന്നുമില്ല “”എന്ന അർത്ഥത്തിൽ ആദിയും മറുപടി കൊടുത്തു…,,,

“”ആമി…,,,, ആമി…,,,
മോളെ….,,,
നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ..,,,
മോളെ എസ്റ്റേറ്റിലേക്ക് കൊണ്ടു വന്നവനെ ഇനി കണ്ടാൽ തിരിച്ചറിയുമോ…,,,””… സജീവ് വീണ്ടും ആമിയോട് ചോദിച്ചു….,,,

സജീവിന്റെ പെട്ടന്നുള്ള ചോദ്യമാണ് ആദിയിലും ആമിയിലും പരിസര ബോധം ഉണർത്തിയത്….,,,

ആദിക്ക് സജീവൻ ഉദ്ദേശിച്ചത് തന്നെയാണ് എന്ന് ചോദ്യം കേട്ടപ്പോൾ മനസിലായി….,,,, ഇവരുടെ ഇപ്പോഴത്തെ സംസാര വിഷയം താൻ ആണെന്നുള്ള സത്യം ആ നിമിഷത്തിൽ ആദി തിരിച്ചറിഞ്ഞു…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.