?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

പാടത്തു മെയ് മറന്നു കൊത്തുമ്പോൾ ആണ് ഞങ്ങളുടെ ഒരു ബന്ധു ഓടി വന്നത്.. അയാൾ എന്റെ അടുത്ത് വന്നു നിന്ന് കിതച്ചു. ഞാൻ അമ്പരന്നു ആളെ നോക്കി..

“ശിവാ……!”

“എന്താ?”

“അമ്മാവൻ.. അമ്മാവൻ പോയി….”

അതൊരു വെള്ളിടി പോലെ ആണ് എന്റെ കാതിൽ പതിച്ചത്..

ഞാൻ കാലുകൾ മണ്ണിൽ ഉറച്ചത് പോലെ അനക്കം ഇല്ലാതെ നിന്നുപോയി.. എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ.. 

***

അമ്മാവനെ വെള്ള പുതച്ചു കിടത്തിയപ്പോൾ എനിക്ക് ആകെ ഒരു മരവിപ്പ് ആണ് തോന്നിയത്..

ആൾ സ്നേഹിച്ചു വളർത്തിയ മകൾ കാണിച്ച അഹങ്കാരം അദ്ദേഹത്തിന്റെ ജീവൻ ആണ് കൊണ്ടുപോയത്.. ഹൃദയസ്തംഭനം ആയിരുന്നു മരണ കാരണം.. അവൾ താലി പൊട്ടിച്ചു പോയി എന്നറിഞ്ഞത് മുതൽ ആൾ കിടപ്പ് ആയിരുന്നു.. 

“മകൾ വരാതെ എങ്ങനെയാണ്?”

“അവളെ കാണിക്കുക പോലും ചെയ്യരുത്.. എത്ര സ്നേഹത്തിൽ വളർത്തിയ പെണ്ണാണ്..”

“ആ ചെക്കൻ കെട്ടിയ താലി വലിച്ചെറിഞ്ഞു എന്നാ കേട്ടത്.. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ?”

അടക്കി പിടിച്ച സംസാരങ്ങൾ എന്റെ ചെവിയിലും എത്തി..

അവളെ ബന്ധുക്കൾ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അവളുടെ കൂട്ടുകാരെ ബന്ധപ്പെട്ടപ്പോൾ അവൾ എവിടെയും ഇല്ല എന്നാണ് അറിഞ്ഞത്.. കൂട്ടുകാർ വഴി അവൾ സ്നേഹിക്കുന്ന ആളെ വിളിച്ചു എങ്കിലും അയാളുടെയും ഫോൺ ഓഫ് ആയിരുന്നു.

അവസാനം ബന്ധപ്പെട്ടവർ തീരുമാനം എടുത്തു.. അവൾ കാണാതെ തന്നെ ചടങ്ങുകൾ നടത്താം..

മകൻ ഇല്ലാത്തതു കൊണ്ട് മരുമകൻ എന്ന സ്ഥാനത് ഉള്ള ഞാൻ ആണ് ചടങ്ങുകൾ നടത്തിയത്..

ഞങ്ങളോട് വലിയ സ്നേഹം ഒന്നും കാണിച്ചില്ല എങ്കിലും അദ്ദേഹത്തിന്റെ വിധിയിൽ എന്റെ മനം നന്നായി നൊന്തു.. അദ്ദേഹത്തിനും എവിടെയൊക്കെയോ പിഴച്ചിരിക്കാം..

***

പിറ്റേന്ന് ആണ് വീട്ടിൽ വന്നത്.. അമ്മ ആകെ തളർന്നിരുന്നു.. മാനസികമായും ശാരീരികം ആയും..

അവൾ കാണിച്ചതും സഹോദരന്റെ വിയോഗവും അവരെ വല്ലാതെ ബാധിച്ചിരുന്നു.. ഞങ്ങൾക്കും ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല.. അമ്മക്ക് കഞ്ഞി വച്ച് കൊടുത്തു ഞാൻ ഉമ്മറത്ത് വന്നിരുന്നു…

മെല്ലെ മെല്ലെ ദിവസങ്ങൾ കൊഴിഞ്ഞു വീണു… അപ്പോഴാണ് അടുത്ത ദുരന്തം അമ്മാവന്റെ കുടുംബത്തെ തേടി എത്തിയത്.. അമ്മാവന്റെ ബിസിനസ് പാർട്നെർസ് അമ്മാവൻ സ്ഥലം അവർക്ക് ഈടു വച്ച് വലിയ തുക ബിസിനസ് ലോൺ എടുത്തിരുന്നു എന്ന തെളിവും ആയി വന്നു..

ബന്ധുക്കൾ ഇടപെട്ടു കോർട്ടിൽ കേസ് വാദിച്ചു എങ്കിലും കേസ് തോറ്റു.. തെളിവുകൾ ശക്തം ആയിരുന്നത് കൊണ്ടും എതിർക്കാൻ അമ്മാവൻ ഇല്ലാത്തത് കൊണ്ടും അവരുടെ സ്ഥലവും വീടും വിട്ടുകൊടുക്കേണ്ടി വന്നു…

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.