?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഉടനെ അവൾ ഫോൺ എടുത്തു വീണ്ടും വിളിക്കാൻ തുടങ്ങി.. അവസാനം അവൾ അലറിക്കൊണ്ട് ആ ഫോൺ എടുത്തു എങ്ങോട്ടോ വലിച്ചെറിഞ്ഞു മുഖം പൊത്തി ബെഡിൽ ഇരുന്നു കരഞ്ഞു.. 

എനിക്ക് അവളെ ആശ്വസിപ്പിക്കണം എന്ന് ഉണ്ടായിരുന്നു.. പേടി ആയിരുന്നു.. എന്നാലും മെല്ലെ ചെന്ന് അവളുടെ ചുമലിൽ കൈ വച്ചു.. 

“ശ്രീക്കുട്ടി..? മോളെ ഇങ്ങനെ കരയല്ലേ….” 

മെല്ലെ പറഞ്ഞു ഒപ്പിച്ചു.. 

“മാറടാ..! “ 

അവൾ ചാടി എഴുന്നേറ്റ് അലറിക്കൊണ്ട് എന്നെ തള്ളി മാറ്റി… കൈ ചൂണ്ടി നിന്ന് വിറച്ചു കൊണ്ട് അവൾ എന്നെ നോക്കി പല്ലു ഞെരിച്ചു.. 

“ഭർത്താവിന്റെ അധികാരം കാണിക്കാൻ വന്നാൽ ഉണ്ടല്ലോ.. കുത്തി മലർത്തും ഞാൻ….” 

അവൾ മുരണ്ടുകൊണ്ട് ഷാളിന്റെ ഇടയിൽ നിന്നും ഒരു ചെറിയ കത്തി വലിച്ചെടുത്തു എനിക്ക് നേരെ നീട്ടി.. ഞാൻ വിളറി നിന്നു… അവൾ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. 

“നീയെന്താ വിചാരിച്ചത്? തല കുനിച്ചു തന്നു എന്ന് കരുതി ഞാൻ നിന്റെ ഭാര്യ ആകുമെന്നോ? എനിക്ക് ജീവനുള്ളപ്പോൾ അത് നടക്കില്ല.. എന്റെ ഹരിയേട്ടൻ എന്നെ ചതിക്കില്ല.. ഞാൻ പോകും.. അത് വരെ നിന്റെ ഭാര്യ ആയി ഞാൻ ഇവിടെ ഉണ്ടാകും…പേരിന് മാത്രം. . പക്ഷെ ഒരു ആഴ്ച പോലും നീളില്ല ഈ ബന്ധം…”

അവൾ എന്നോട് ചീറിയപ്പോൾ ഞാൻ തളർന്നു ബെഡിൽ ഇരുന്നു.. എന്ത് പറയണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു..

“എനിക്ക് കിടക്കണം.. എനിക്ക് നിന്നെ വിശ്വാസം ഇല്ല.. നിലത്തു കിടന്നോ….”

അവൾ തന്നെ ഒരു തലയിണയും ഷീറ്റും എടുത്തു ഒരു മൂലക്ക് വലിച്ചു എറിഞ്ഞു.. ഞാൻ എഴുന്നേറ്റ് നിന്നു.

“അവിടെ കിടന്നാൽ മതി…”

അവൾ ബെഡിൽ കയറി നിവർന്നു കിടന്നു.. ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നുപോയി..

ഞാൻ എന്ന ആണ്‌ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് എനിക്ക് തോന്നി.. അല്ലെങ്കിൽ സ്വന്തം റൂമിൽ ഒരു പെണ്ണ് വന്നു എന്നെ ഇതുപോലെ അപമാനിക്കില്ലല്ലോ… ആദ്യമായി എനിക്ക് എന്റെ അമ്മയോട് ദേഷ്യം തോന്നി.. എന്നെ ഇതിലേക്ക് വലിച്ചു ഇട്ടതിൽ… 

മേശയിൽ ഇരുന്ന മരത്തിന്റെ കൃഷ്ണവിഗ്രഹം ഒന്ന് നോക്കി.. എല്ലാം നിന്റെ മായ എന്ന് മനസ്സിൽ പറഞ്ഞു ബെഡ്ഷീറ് വിരിച്ചു കിടന്നു… എന്തൊക്കെയോ ആലോചിച്ചു അവസാനം ഉറക്കത്തിലേക്ക് വീണു..

*** 

രാവിലെ പതിവ് സമയം ആയപ്പോൾ ഞാൻ എണീറ്റ് താഴേക്ക് നടന്നു.. അവൾ ബെഡിൽ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു.

പല്ലുതേച്ചു കുളിച്ചു വന്നപ്പോൾ അമ്മ അതിശയിച്ചു നിൽക്കുന്നു..

“ഇന്ന് നീ എങ്ങോട്ടാണ്? അവളെയും കൂട്ടി അമ്പലത്തിൽ പോകണം… എന്താ ശിവ ഇത്?”
അമ്മ ഒന്നും അറിയാതെ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ തന്നെ തൂമ്പ എടുത്തു നടന്നു..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.