?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

“അമ്മാവാ.. അവൾക്ക് എന്നെ ഇഷ്ടമല്ല.. വേറെ ആരെങ്കിലും…” 

“ഇഷ്ടമൊക്കെ വന്നോളും മോനെ.. ജാതകത്തിൽ ദോഷം ഉള്ള കുട്ടി ആണ്.. നീയേ ഉള്ളു ഇനി ആശ്രയം.. അറിയാം.. അമ്മാവൻ നിങ്ങളോടൊക്കെ ഒത്തിരി തെറ്റ് ചെയ്തിട്ടുണ്ട്.. മാപ്പാക്കണം.. കാലു പിടിക്കാം ഞാൻ….എന്റെ കുട്ടിയുടെ മാനം നീ രക്ഷിക്കണം.. ഇങ്ങനെ പറയാൻ നീ അല്ലെ ഉള്ളു? അല്ലെങ്കിൽ ചത്ത് പോകും ഞാൻ…” 

അമ്മാവൻ എന്റെ കൈ പിടിച്ചു കരഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം വേറെ ഒന്നും ഓർത്തില്ല.. എന്നാലും പണം ഒന്നും അല്ലാതാകുന്നു എന്ന കാഴ്ച ഞാൻ കണ്ടു.. 

“അവൾക്ക് ഇഷ്ടമാണെങ്കിൽ… സമ്മതം…”

ഞാൻ ഉടനെ പറഞ്ഞു..

ബാക്കി കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു… എന്നെ നല്ല വേഷം ധരിപ്പിച്ചു നിമിഷ നേരം കൊണ്ട് പന്തലിൽ എത്തിച്ചു.. അവൾ സമ്മതം പറഞ്ഞത് എനിക്ക് അത്ഭുതം ആയിരുന്നു.. 

അവൾ ചുവന്ന പട്ടിൽ കുളിച്ചു ദേവിയെ പോലെ വന്നു മുൻപിൽ നിന്നു.. തല താഴ്ത്തി.. അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അറിയുന്നില്ലായിരുന്നു..

മുഹൂർത്തം തെറ്റാതെ തന്നെ താലി ചാർത്തി.. താലി കെട്ടി കഴിഞ്ഞു അവൾ എന്നെയൊന്നു തല പൊക്കി നോക്കി..

അഭിമാനം രക്ഷിച്ച സ്നേഹം ഉണ്ടാകുമെന്നു കരുതിയ ഞാൻ കണ്ടത് പക ആയിരുന്നു..

കത്തുന്ന കണ്ണുകളിൽ എന്നെ ദഹിപ്പിക്കാനുള്ള തീ ഉണ്ടായിരുന്നു… അതിൽ ഞാൻ നിന്ന് ഉരുകി…

അവളുടെ കൈ പിടിച്ചു മണ്ഡപം ചുറ്റുമ്പോഴും നെറ്റിയിൽ സിന്ദൂരം ചാർത്തി കൊടുക്കുമ്പോഴും എന്റെ ഉള്ളു നീറുകയായിരുന്നു.. അതൊക്കെ ചടങ്ങുകൾ ആണല്ലോ..

വിളമ്പി വച്ച സദ്യയിൽ കൈ ഇട്ടു ഇളക്കി അവൾ എന്നോട് ഒരു വാക്ക് പോലും പറയാതെ എഴുന്നേറ്റു പോയപ്പോൾ കുറച്ചു കാര്യങ്ങൾ എനിക്ക് മനസിലായി.. ഇതൊരിക്കലും നല്ല രീതിയിൽ പോകില്ല.. എനിക്കും കഴിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാനും എഴുന്നേറ്റു.. ഫോട്ടോ എടുക്കലോ അങ്ങനെ ഒന്നും ഉണ്ടായില്ല…

കാറിൽ വീട്ടിലേക്ക് പോകുമ്പോൾ അവൾ ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. കിട്ടാതായപ്പോൾ പല്ലു ഞെരിക്കുന്ന ശബ്ദം എനിക്ക് കേട്ടു.. അവൾ ഞാൻ എന്നൊരു ജീവി അടുത്തുളളതായിപോലും ഭാവിച്ചില്ല..

വീട്ടിൽ എത്തി അമ്മ തെളിഞ്ഞ മുഖത്തോടെ അവളുടെ കയ്യിൽ നിലവിളക്ക് കൊടുത്തു..

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്നും നിലവിളക്ക് നിലത്തു വീണു തെറിച്ചു എന്റെ കാൽക്കൽ വീണപ്പോൾ അതെന്റെ ജീവിതം തന്നെ ആണെന്ന് എനിക്ക് തോന്നി.. 

*** 

രാത്രി ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ആരോ കോവണി കയറി വരുന്നത് കേട്ടപ്പോൾ എന്റെ ചങ്ക് പിടച്ചു.

അവൾ തന്നെ ആയിരുന്നു വന്നത്.. 

ചുവന്ന ചുരിദാർ ഇട്ടു അവൾ പാൽ ഗ്ലാസ് കൊണ്ടുവന്നു നേരെ തുറന്നു കിടന്ന ജനാലയിൽ കൂടെ പുറത്തേക്ക് ഒഴിച്ച് ഗ്ലാസ് അവിടെ വച്ചു.. എന്നെ ഒന്ന് പുച്ഛത്തിൽ നോക്കി 

“ശ്രീ….?”

ഞാൻ മെല്ലെ ഒന്ന് വിളിച്ചു.. അവൾ എന്നെ കത്തുന്ന കണ്ണുകൾ കൊണ്ട് നോക്കി… ഞാൻ ഒന്ന് പതറി..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.