ദൂരെ നിന്നും വിളി.. ഞാൻ തിരിഞ്ഞു നോക്കി… ദൂരെ നിന്നും വരമ്പിൽ കൂടെ ശ്രീദേവി വരുന്നുണ്ട്..
കയ്യിൽ ഒരു ചോറ്റുംപാത്രം.. മറ്റേ കയ്യിൽ പകുതി കടിച്ച പച്ച മാങ്ങ.. അവളുടെ കാലിന് ഒരു കൊച്ചു വലിവ് ഉണ്ട്.. അതുകൊണ്ടു ആൾക്ക് പണ്ടത്തെ പോലെ ഓടി വരാൻ ഒന്നും പറ്റില്ല.. നടക്കുന്നതിനോ എന്ത് ചെയ്യുന്നതിനും കുഴപ്പം ഒന്നും ഇല്ല..
“നിനക്ക് ഈ മാങ്ങ തീറ്റി മാത്രമേ ഉള്ളോ? എന്തോന്നാ പെണ്ണെ ഇത്?”
അവൾ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു..
“എന്താ അറിയില്ല.. പുളി വലിയ ഇഷ്ട്ടം.. വയറ്റിൽ ഉണ്ടോ ആവൊ….”
അവളുടെ കള്ളച്ചിരി..
“തല്ക്കാലം നിനക്ക് വയറ്റിൽ ഉണ്ടാകുന്നില്ല. ഉണ്ടാക്കാം.. ഇപ്പോഴല്ല.. നീ ആദ്യം ആ ബാങ്ക് ടെസ്റ്റ് എഴുതി എടുക്ക്.. നമ്മുടെ നാട്ടിലെ ബ്രാഞ്ചിൽ തന്നെ ജോലി ഉറപ്പാണല്ലോ.. “
ഞാൻ കാര്യമായി തന്നെ പറഞ്ഞു..
“എനിക്കൊന്നും വയ്യ.. എനിക്ക് കുട്ടി വേണം.. അല്ല നമ്മുക്ക് ഈ കൃഷി ഒക്കെ പോരെ? നന്നായി പോകുന്നില്ലേ ഇതൊക്കെ… പിന്നെ എന്താ ശിവേട്ടാ…. “
അവൾ ചിണുങ്ങികൊണ്ടു എന്നെ നോക്കിയപ്പോൾ എനിക്ക് ചിരി ആണ് വന്നത്..
“അതെ.. പെണ്ണുങ്ങൾ അടുക്കളയിലും കൊച്ചിനെ നോക്കിയും ഒതുങ്ങി ജീവിക്കേണ്ടവർ അല്ല.. ഭർത്താവ് എത്ര പണക്കാരൻ ആണെങ്കിലും സ്വന്തം ഒരു ജോലി വേണം.. അതിന്റെ അഭിമാനം ഒന്ന് വേറെ ആണ്.. അല്ലെ?”
ഞാൻ അത് ചോദിച്ചപ്പോൾ അവൾ കണ്ണ് വിടർത്തി എന്നെ നോക്കി.. പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന് സാരം.. എന്നാലും വാശിക്കാരി ആണ്..
അവൾ പറഞ്ഞത് സത്യവും ആണ്.. സാരി മടക്കി കുത്തി അവൾ പാടത്തേക്ക് ഇറങ്ങിയപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയിരുന്നു… ഇത്ര പഠിച്ച പെണ്ണ് ചെളിയിൽ ഇറങ്ങുക എന്നൊക്കെ പറഞ്ഞാൽ.. പണ്ട് ഞാൻ അവളെ അകറ്റിയത് എന്തിനാണോ അത് അവൾക്ക് ഇഷ്ടമായിരുന്നു..
അവൾ കരുതിക്കൂട്ടി ആയിരുന്നു. അവൾക്ക് ബുദ്ധി വളരെ കൂടുതൽ ആണ്. പഴയ കൃഷി രീതികൾ നടത്തിയിരുന്ന അവൾ എന്നെക്കൊണ്ട് പുതിയ രീതികൾ പരീക്ഷിച്ചു.. ഹൈ ബ്രീഡ് വിത്തുകൾ, പച്ചക്കറി, പഴങ്ങൾ അങ്ങനെ ഇടവേളകൾ പലതും ഞങ്ങൾ പരീക്ഷിച്ചു..പച്ചക്കറികൾക്ക് ഡ്രിപ് ഇറിഗേഷൻ ഒക്കെ അവൾ തന്നെ പരീക്ഷിച്ചു..
അതോടെ ഇരട്ടിയിൽ അതികം ഫലങ്ങൾ കിട്ടാൻ തുടങ്ങി.. ഒരു വർഷം കൊണ്ട് തന്നെ കടങ്ങൾ ഒക്കെ വീടാനുള്ള വഴികൾ അവൾ തന്നെ കണ്ടുവച്ചിട്ടുണ്ട്.
അന്ന് അവൾ ഹരിയോട് പറഞ്ഞത് സത്യം ആയിരുന്നു.. ഭാഗ്യം അല്ല.. ഹാർഡ് വർക്ക് ആണ് ഫലം തരുന്നത്..
ബുദ്ധിമതി ആയ ഒരു പെണ്ണ് പുറകിൽ ഉണ്ടെങ്കിൽ അവളെ പിടിച്ചു അങ്ങ് മുൻപിൽ നടത്തുക… അവൾ നോക്കിക്കോളും ബാക്കി എല്ലാം.. അവളുടെ കൂടെ ഉണ്ടായാൽ മതി..
“അങ്ങനെ ആണെങ്കിൽ എനിക്കും ഉണ്ട് ഡിമാൻഡ്…”
അവൾ കുറച്ചു നേരം എന്തോ ആലോചിച്ചു പറഞ്ഞു.. ചോറ്റുപാത്രം തുറന്നു ഒരു ഇലഅട ഒരു ഭാഗം പൊട്ടിച്ചു എന്റെ വായിൽ വച്ച് തന്നു.. നല്ല രുചി..
“എന്താ?”
എന്തോ പണി ആണ് വരുന്നത് എന്നെനിക്ക് അറിയാം..
“ഏട്ടൻ എംഎ മലയാളം ചെയ്യണം.. പിന്നെ ബിഎഡ് കൂടെ.. ഇത് സമ്മതിച്ചാൽ ഞാൻ ബാങ്ക് ടെസ്റ്റിൽ ഒന്നാം റാങ്ക് ഉറപ്പിക്കാം..ഏട്ടൻ എംഎ കറസ്പോണ്ടൻസ് ചെയ്താൽ മതി.. ബിഎഡ് അതിന്റെ ഒപ്പം ചെയ്യാം.. എന്ത് പറയുന്നു…?”
കണ്ടില്ലേ? പണി ആണ്..
“അയ്യോ അതൊക്കെ നടക്കുമോ..?”
ഞാൻ അല്പം ആശങ്കയോടെ അവളെ നോക്കി..
“എന്നെ വിശ്വാസം ഉണ്ടോ എന്ന് ചോദിക്കുന്നില്ല.. ഉണ്ട് എന്നെനിക്ക് അറിയാം. ഞാൻ സഹായിക്കാം.. ഏട്ടൻ മാഷും ഞാൻ ബാങ്കിലും.. നമ്മുടെ കുട്ടിയെ അമ്മയും നോക്കും.. പ്രോബ്ലം സോൾവ്ഡ്..”
അവൾ യുദ്ധം ജയിച്ചു വന്ന അഥീന ദേവിയെപോലെ കൈക്കോട്ട് എടുത്തു അത് കുത്തിപ്പിടിച്ചു അതിൽ കൈ വച്ച് എന്നെ നോക്കി.. ഇവൾ എന്നും എന്നെ അതിശയിപ്പിച്ചിട്ടേ ഉള്ളു..
“എന്നാൽ പിന്നെ നോക്കിയാലോ..?”
ഞാനും താല്പര്യം കാണിച്ചു.. മാഷ് ആകുക എന്നത് എന്റെ കുഴിച്ചു മൂടിയ ആഗ്രഹം ആയിരുന്നു.
“ഉച്ച കഴിഞ്ഞു തന്നെ വേണം… വാ.. പൂവാം…”
അവൾ എന്റെ കൈ പിടിച്ചു വലിച്ചു.
“ഇത്ര പെട്ടെന്ന് കോളേജിൽ അഡ്മിഷൻ കിട്ടുമോ? “
ഞാൻ വാ പൊളിച്ചു…
“അതൊക്കെ പിന്നെ.. ഇപ്പോൾ ഞാൻ നേരത്തെ പറഞ്ഞ കാര്യം…..”
ബാക്കി അവൾ എന്റെ ചെവിയിൽ ആണ് പറഞ്ഞത്.. ചിരിയോടെ..
“പോടീ പട്ടി…! നിന്നെ ഉണ്ടല്ലോ…”
ഞാൻ ചിരിയോടെ അവളെ കോരി എടുത്തു വട്ടം കറക്കിയപ്പോൾ അവൾ അലറിക്കൂവി ചിരിച്ചു..
ഇത് സ്ഥിരം പരിപാടി ആയതുകൊണ്ട് പണിക്കർ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
ഞങ്ങളുടെ കൊച്ചു ജീവിതം ഇതുപോലെ അങ്ങ് പോകുന്നു.. ഞാൻ അവളെയും കയ്യിൽ എടുത്തു വീട്ടിലേക്ക് നടന്നപ്പോൾ പുതിയ ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.. അത് നടക്കും എന്നുള്ള തികഞ്ഞ വിശ്വാസവും…
അവസാനിച്ചു..
എനിക്ക് അറിയുന്ന ഒരാളുടെ അനുഭവ കഥയാണ് ഇത്.. പക്ഷെ ആ ആൾ ഇതിലെ ശിവനോ ശ്രീദേവിയോ അല്ല..ഹരി ആണ് അത്. അവളെ കൈവിട്ട സങ്കടം ഇന്നും അവനുണ്ട്.. നേരിട്ട് അറിയില്ല എങ്കിലും ശ്രീദേവി ഇന്നൊരു ബാങ്ക് മാനേജർ ആണ്. ശിവൻ ഒരു മാഷും..
സ്നേഹത്തോടെ എംകെ ❤️❤️❤️❤️
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ