അവളുടെ കല്യാണക്കുറിയും എടുത്തു കയ്യിൽ തന്നു തോളിൽ തട്ടി അമ്മാവൻ പോയപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ പുറകെ പോയി…
അവൾ കാണിച്ച ദേഷ്യം കാട്ടിക്കൂട്ടൽ അല്ലായിരുന്നു, സത്യം ആയിരുന്നു എന്ന് നിറകണ്ണുകളോടെ ഞാൻ മനസിലാക്കി..
അമ്മയുടെ കരച്ചിൽ ആണ് എന്നെ ഉണർത്തിയത്.. വാ പൊത്തി കതകിൽ ചാരി നിന്ന് കരയുന്ന അമ്മയെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി.. വെറും പൊട്ടി ആണ്..
“അമ്മെ അവൾ പഠിച്ചവൾ അല്ലെ.. അല്ലെങ്കിലും ഈ വീടൊന്നും അവൾക്ക് ചേരില്ല…”
ഞാൻ ഉറക്കെ പറഞ്ഞു.. ഉള്ളിലെ വേദന അമ്മ അറിയാൻ പാടില്ല…
“എന്നാലും… എന്റെ കുട്ടി.. വാക്കു പറഞ്ഞതല്ലേ? എന്ന് മുതൽ ആണ് മലയാളം ഡിഗ്രി വിദ്യാഭ്യാസം അല്ലാതായത്? എന്റെ ദേവീ.. ഞാൻ കാരണം എന്റെ കുട്ടി….”
അത് പറഞ്ഞു അമ്മ തേങ്ങി കരഞ്ഞപ്പോൾ എനിക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു….
****
ദിവസങ്ങൾക്ക് ശേഷം..
നെഞ്ച് നുറുങ്ങുന്ന വേദനയിലും കല്യാണത്തിന് പോയി..പുറത്ത് നാട്ടുകാരുടെ ഒപ്പം നിന്നു.. അവളെ വേറെ ഒരാൾ സ്വന്തമാക്കുന്നത് കാണാൻ വയ്യ.
മുഖത്ത് ഒരു ചിരി ഉണ്ടാക്കി ചങ്ക് തകർന്നു ഞാൻ ഒരു കോണിൽ ഇരുന്നു.. അമ്മ അകത്തെവിടെയോ ആയിരുന്നു..
മുഹൂർത്ത സമയം അടുത്തു… എന്നാൽ പുറത്തു നിന്നും എന്തൊക്കെയോ ബഹളങ്ങൾ കേട്ടപ്പോൾ ഞങ്ങൾ അമ്പരന്നു ഇരുന്നു..
ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു.. ഒച്ചപ്പാടുകൾ…
“കല്യാണം നടക്കില്ലത്രേ… ചെക്കൻ ബാംഗ്ലൂർ പോയ് വന്നില്ലത്രേ.. അവൻ അവിടെ വേറെ ഒരു ബദ്ധം ഉണ്ട് എന്ന്…”
ആരോ പറഞ്ഞു കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.. പട്ടിൽ പൊതിഞ്ഞു ദേവിയെപോലെ ഇരുന്ന അവളെ ഞാൻ കണ്ടതാണ്..
കരയുകയായിരിക്കും പാവം.. അവൾ അവനുമായി ഇഷ്ടത്തിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്?
“നീ ഇവിടെ ഉണ്ടായിരുന്നോ? എന്താ മോനെ… ഇവിടെ ആണോ ഇരിക്കുന്നത്?”
അമ്മാവൻ ഓടി വന്നു എന്റെ കൈ പിടിച്ചപ്പോൾ എനിക്ക് അതിശയം തോന്നി.. ഉടനെ വേറെ രണ്ടുപേരും വന്നു.. അതിൽ എന്റെ അമ്മയും.. അമ്മയുടെ കയ്യിൽ ഒരു മുണ്ടും ഷർട്ടും..
“വേഗം ഒന്ന് കുളിച്ചു ഇതുടുത്തു വാ.. വേഗം…”
അമ്മയും അമ്മാവനും തിരക്ക് കൂട്ടി..
“അല്ല.. ഞാൻ എന്തിനാ?”
“ശ്രീകുട്ടിയെ നീ കെട്ടണം മോനെ.. ഇന്ന് നടന്നില്ല എങ്കിൽ അവൾക്ക് കല്യാണ യോഗം ഇല്ലത്രെ.. കൈ വിടരുത്…”
അമ്മാവൻ നിറകണ്ണുകളോടെ എന്റെ കൈ പിടിച്ചു പറഞ്ഞപ്പോൾ ഞാൻ അമ്മയെ നോക്കി.. അവിടെ പുഞ്ചിരി ആണ്.. സന്തോഷം തോന്നി.. പക്ഷെ അവൾക്ക് എന്നെ ഇഷ്ടമല്ലല്ലോ..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ