?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

 

വീണ്ടും ഒരു മാസം.. ഇപ്പോൾ അവൾക്ക് സഹായം ഇല്ലാതെ നടക്കാൻ കഴിയും.. 

പക്ഷെ അത്രക്ക് വേഗത കിട്ടില്ല.. കാലുകൾ ഇടക്ക് ഒന്ന് തെറ്റും.. അവൾ വീഴുമ്പോൾ ഞാൻ ഓടിച്ചെന്ന് കോരി എടുത്തു നെഞ്ചോട് ചേർത്ത് പിടിക്കും.. അവൾ കണ്ണടച്ച് എന്റെ നെഞ്ചിൽ ചെവി അമർത്തി പിടിക്കും.. അതും ശീലമായി.. ഞാൻ എടുത്തു പിടിക്കാൻ അവൾ ഇടക്ക് മനഃപൂർവം വീഴുന്നുണ്ടോ എന്ന് എനിക്ക് തോന്നി.. 

“ഞാൻ നിന്റെ നെഞ്ചിടിപ്പ് ചെവി വച്ച് നോക്കട്ടെ..?” 

കുസൃതി ചിരിയോടെ അവളോട് ഞാൻ ചോദിച്ചപ്പോൾ അവിടെ നാണം വിരിഞ്ഞു.. 

“നോക്കിക്കോ.. റൂമിൽ പൂവാം…”

അവൾ കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് നാണവും ചിരിയും ഒരുമിച്ചു വന്നു…

“പോടീ കള്ളി…..”  

“കള്ളൻ…” 

അവൾ എന്റെ താടിക്ക് പിച്ചി… അവളുടെ കണ്ണുകളിൽ പ്രണയം ആയിരുന്നു.. 

*** 

കുറച്ചു ദിവസം കൂടെ കഴിഞ്ഞു അവൾക്ക് ഇപ്പോൾ കുറച്ചു കൂടെ നന്നായിട്ട് നടക്കാം… 

ഒരു ദിവസം ഞാൻ ടൗണിൽ പോയി.. 

നല്ല സെറ്റ് സാരി വാങ്ങി.. ജിമുക്കി കമ്മലും പിന്നെ കയ്യിൽ ഇടാൻ കുപ്പി വളകളും.. അവൾക്ക് അതൊക്കെ ഒത്തിരി ഇഷ്ടമാണ്.. 

ഓട്ടോയിൽ വന്നു ഇറങ്ങി… അകത്തേക്ക് ചെന്നു.. അമ്മയെ കണ്ടില്ല.. അവളുടെ റൂമിൽ ചെന്നു.. 

അവളുടെ ബാഗുകൾ ഒരുക്കി വച്ചത് അല്പം പകപ്പോടെ ആണ് ഞാൻ നോക്കിയത്.. അവൾ ഞാൻ കൊടുത്ത കരിംനീല സാരി ഉടുത്തു സുന്ദരി ആയി നിൽക്കുന്നു… 

അവൾ പോകുകയാണോ? അവൾക്ക് എന്റെ മുഖത്ത് നോക്കാൻ എന്തോ മടി പോലെ എനിക്ക് തോന്നി.. ഉടനെ പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു… 

ഞാൻ തല കുനിച്ചു നിൽക്കുന്ന അവളെ ഒന്ന് നോക്കി കവറുകൾ മേശപ്പുറത്ത് വച്ച് പുറത്തേക്ക് നടന്നു.. 

വന്നത് ഒരു വെള്ള കാർ ആണ്.. അത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു.. 

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി വിയർത്തു.. 

ഹരി…. ! 

അവൻ ഇറങ്ങി എന്റെ നേരെ വരുമ്പോൾ പോകാൻ ഒരുങ്ങി നിൽക്കുന്ന ശ്രീദേവിയുടെ രൂപം ആയിരുന്നു എന്റെ മനസ്സിൽ…. 

“ഹലോ ശിവേട്ടാ..” 

അവൻ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി.. ഞാൻ ചിരിച്ചു തന്നെ കൈ കൊടുത്തു.. 

“പ്രതീക്ഷിച്ചില്ല.. ഹരി കയറി ഇരിക്ക്..” 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.