?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഇതിനിടയിൽ അവളുടെ അമ്മ വന്നു അവളെ കണ്ടു.. കുറെ നേരം കെട്ടിപിടിച്ചു ഇരുന്നു കരഞ്ഞു.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നെനിക്ക് ബോധ്യം വന്നു.. 

ഒരു ദിവസം ഞാൻ അവളുടെ കാലിൽ എണ്ണ ഇട്ടു തിരുമ്മുകയായിരുന്നു.. ഇടത്തെ കാൽ ഇപ്പോൾ അവൾക്ക് അനക്കാം.. മെല്ലെ നിലത്തു കുത്തി നോക്കാൻ ഒക്കെ കഴിയും.. 

“ഞാൻ പോയാൽ ശിവേട്ടൻ വേറെ കെട്ടുമോ?” 

അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.. അവളുടെ കണ്ണിൽ കുസൃതി ആണ്.. 

“മ്മ്മ് കെട്ടും.. നിന്റെ അമ്മയെ.. നീ വാങ്ങും എന്റെ കയ്യിന്നു…” 

ഞാൻ ആ ദേഷ്യം അവളുടെ കാലിൽ ആണ് കാണിച്ചത്.. ആഞ്ഞു തിരുമ്മി.. 

“ആആആ.. എന്താ ഇത്? വേദനിച്ചു കേട്ടോ.. അമ്മേ….” 

അവളുടെ ഒച്ച പൊങ്ങി… 

“ഇനി ഇമ്മാതിരി ചോദ്യം ചോദിച്ചാൽ….. അല്ല… നീ… നീയിപ്പോ എന്താ പറഞ്ഞെ???” 

ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് നിന്നു… അവൾ ആകെ പകച്ചുപോയി.. 

“സോറി ഞാൻ വെറുതെ…” 

“അതല്ല.. വേദനിക്കുന്നു എന്ന് പറഞ്ഞത്?” 

“ആ പിന്നെ കാലിൽ അങ്ങനെ അമർത്തിയാൽ വേദനിക്കാതെ ഇരി…….. എന്റെ ദേവീ ദുർഗ്ഗേ……..!!” 

അവളുടെ കണ്ണുകൾ മിഴിഞ്ഞു… എന്റെ കണ്ണിൽ നിന്നും ശരിക്കും നനവ് ചാടി…. അവൾക്ക് വേദനിച്ചു എന്ന് പറഞ്ഞാൽ കാലിൽ ജീവൻ വരുന്നു എന്നല്ലേ അർഥം???? 

“അമ്മേ… ഓടി വാ…..!!!” 

ഞാൻ വിളിച്ചു കൂവിയപ്പോൾ അവൾ മുഖം പൊത്തി വിങ്ങി വിങ്ങി കരയുകയായിരുന്നു.. 

*** 

അതൊരു സന്തോഷ ദിനം ആയിരുന്നു.. ദിവസങ്ങൾ കഴിയേ അവൾക്ക് കാൽ വിരലുകൾ അനക്കാൻ കഴിഞ്ഞു.. മെല്ലെ മടക്കാൻ കഴിഞ്ഞു.. 

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അല്ലാതെ എനിക്ക് അത് കാണാൻ കഴിഞ്ഞില്ല.. 

അവളെ ഞാൻ എടുത്തു പൊക്കി നിലത്ത് കാലു കുത്തിച്ചു… മെല്ലെ നടത്തി.. വീണു പോകാതെ ഇരിക്കാൻ അവളെ ചേർത്ത് പിടിച്ചു.. 

അവളെ പാടവരമ്പിൽ കൊണ്ടുപോയി.. ഞാവൽ പറിച്ചു കൊടുത്തു.. എനിക്ക് തന്നെ അറിയില്ലായിരുന്നു ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത് എന്ന്.. 

അവൾക്ക് നടക്കാൻ ഉള്ള ഉപകരണം വാങ്ങി.. 

അതിൽ കൈകൾ താങ്ങി അവൾ മിറ്റത്ത് കൂടെ മെല്ലെ മെല്ലെ നടന്നപ്പോൾ എനിക്ക് ലോകം കീഴടക്കിയ ഭാവം ആയിരുന്നു.. 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.