ഞാൻ അവളുടെ കണ്ണിൽ നോക്കിയാണ് അത് പറഞ്ഞത്..
“ഇപ്പോഴും ഇഷ്ടമുണ്ടോ എന്നോട്?”
അവൾ അതിശയത്തോടെ ആണ് ചോദിച്ചത്… ഇത്ര ഒക്കെ കാണിച്ചിട്ടും ഇവൾക്ക് അത് അറിയുന്നില്ലേ?
“എന്നും ഇഷ്ടമാണ്.. അന്നും… ഇന്നും…”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി..
“പക്ഷെ.. ഞാൻ.. ഞാൻ മോശം ആണ് ശിവേട്ടാ.. കെട്ടിയ താലി ഞാൻ പൊട്ടിച്ചു എറിഞ്ഞില്ലേ? ഈശ്വരൻ ഏറ്റവും കൂടുതൽ എന്നെ സ്നേഹിക്കുന്ന ആളെ മുൻപിൽ കൊണ്ടുവന്നു തന്നപ്പോൾ തട്ടിയെറിഞ്ഞു പോയവൾ അല്ലെ ഞാൻ? “
അവൾക്ക് നല്ല കരച്ചിൽ വരുന്നുണ്ടായിരുന്നു.. ഞാൻ അവളുടെ ബെഡിൽ ഇരുന്നു.. അവളുടെ വിറയ്ക്കുന്ന കൈ ഞാൻ കയ്യിൽ എടുത്തു..
അവൾ എന്നെ വിറച്ചുകൊണ്ട് നോക്കി..
“മോളെ ശ്രീദേവി… ഞാനും തെറ്റ് ചെയ്തിട്ടുണ്ട്.. അപ്പോൾ നീ ചെയ്തത് എനിക്ക് പ്രശ്‌നം ഉള്ളതായി തോന്നുന്നില്ല.. തോന്നിയിരുന്നു.. പക്ഷെ ഇപ്പോൾ തോന്നുന്നില്ല.. കാലിനു സുഖം ആകട്ടെ.. നിന്നെ ഞാൻ അങ്ങനെ പറഞ്ഞു വിടുന്നില്ല.. പക്ഷെ നിന്റെ തീരുമാനം ആയിരിക്കും ശിവന്റെ ഭാര്യ ആയി നിൽക്കണോ അതോ പോകണോ എന്നത്.. കേട്ടോ? ഒരിക്കലും നിന്നെ സ്നേഹിക്കുക എന്നല്ലാതെ വെറുക്കാൻ കഴിയില്ല കുട്ടി…. “
അത് കേട്ട് തീരുന്നതിന് മുൻപേ തന്നെ അവളുടെ മുഖം മാറി.. കണ്ണുകൾ ഇടവപാതി പോലെ പെയ്യാൻ തുടങ്ങി..
“എന്തോന്നാ പെണ്ണെ ഇത്? കരഞ്ഞു കരഞ്ഞു ഇതാ സാരി നനഞ്ഞു….”
ഞാൻ അവളുടെ കവിളിൽ ഒരു നുള്ളു കൊടുത്തപ്പോൾ അവൾ അതിന്റെ ഇടയിലും ഒന്ന് ചിരിച്ചു…
“സന്തോഷം കൊണ്ടാണ്… ഒരു ആണും ക്ഷമിക്കില്ല ഞാൻ ചെയ്ത പ്രവർത്തിക്ക്…ഞാൻ കാരണം അച്ഛനും…..”
അവൾ കുറ്റബോധത്തോടെ പറഞ്ഞു.. വീണ്ടും കരയാൻ തുടങ്ങി..
“അമ്മാവന്റെ സമയം ആയി എന്നങ്ങു കൂട്ടിയാൽ മതി…അല്ലാതെ വെറുതെ അതും ഇതും ആലോചിച്ചു ശ്രീക്കുട്ടി കിടന്നു കരയണ്ട… കേട്ടോ?”
അവൾ ഒരു നിമിഷം മിണ്ടാതെ ഇരുന്നു..
“സത്യത്തിൽ ശിവേട്ടാ.. അച്ഛൻ എന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല.. അമ്മയും… അവർക്ക് ഞാൻ മകൾ ആയിരുന്നു.. പക്ഷെ.. സ്നേഹം കൊണ്ട് ഒരു നോട്ടം പോലും എനിക്ക് കിട്ടിയിട്ടില്ല.. “ അവൾ അത് പറഞ്ഞപ്പോൾ എനിക്കാണ് നൊന്തത്.. ഇതൊക്കെ അറിഞ്ഞിട്ടും അവൾ എന്റെയടുത്തേക്ക് ഓടി ഓടി വന്നിട്ടും അവളെ ഞാൻ തഴഞ്ഞു…
അവളെ കരയാൻ വിട്ടു ഞാൻ പുറത്തേക്ക് ഇറങ്ങി നനഞ്ഞ കണ്ണുകൾ തുടച്ചു..
***
ദിവസങ്ങൾ വേഗം കടന്നുപോയി…
ഞങ്ങൾ പഴയ ശിവനും ശ്രീദേവിയും ആയി.. കണ്ണുകളിൽ പ്രണയം വിരിഞ്ഞു.. അവൾ സന്തോഷവതി ആയിരുന്നു.. ഞാനും.. അമ്മയും…
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ