?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

അവളെ ഒന്ന് കണ്ടാലോ? ഞാൻ മെല്ലെ അവളുടെ റൂമിൽ എത്തി.. നെഞ്ച് വരെ ബെഡ്ഷീറ് പുതച്ചു മയക്കത്തിൽ ആണ്.. കുളിച്ച ശേഷം അമ്മ അവൾക്ക് ചന്ദനം തൊട്ടു കൊടുത്തിട്ടുണ്ട്..

ഞാൻ അവളെ ഒന്ന് നോക്കി.. 

ഒരു പെണ്ണ് ഉറങ്ങുന്നത് കാണാൻ എന്തൊരു ഭംഗിയാണ്.. ഒരു ശില്പം പോലെ. അവളുടെ മാറിടം മെല്ലെ ഉയർന്നു താഴുന്നതാണ് അവൾ ശ്വസിക്കുന്നു എന്നുള്ളതിന് ഏക തെളിവ്…

അവളുടെ ചെഞ്ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. കറുത്ത പീലികൾ തിങ്ങിയ കണ്ണുകൾ അടഞ്ഞിരുന്നു എന്നാലും അവളുടെ കൃഷ്ണമണികൾ മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.. മുടി ഒരു വശത്തേക്ക് കിടക്കുന്നു.. ഒരു കൈ വയറ്റിലും, മറു കൈ നീട്ടിയും വച്ചിരിക്കുന്നു..

ഞാൻ അവൾ അറിയാതെ അവളുടെ ചന്ദനം മണക്കുന്ന നെറ്റിയിൽ ഒരു ചുംബനം കൊടുത്തു..

അവൾ ഒന്ന് പുഞ്ചിരിച്ചോ?

അപ്പോഴാണ് ശ്രദ്ധിച്ചത്.. അവളുടെ ഇടത്തെ കവിളിൽ എന്റെ കൈപ്പാട്.. അത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി.. അടിച്ചത് മോശം ആയി..

ഞാൻ അവൾക്ക് വേണ്ടി വാങ്ങിയ സാധനങ്ങൾ മേശപ്പുറത്ത് വച്ച് മെല്ലെ റൂമിന് വെളിയിലേക്ക് നടന്നു.. പോയ്‌ കുളിച്ചു..

ഒരു വെളുത്ത ഫുൾ സ്ലീവ് ബനിയനും നല്ലൊരു മുണ്ടും ഉടുത്തു താഴേക്ക് ചെന്നു..

അമ്മ എന്നെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്നു..

“എന്താ അമ്മേ?”

“നിന്റെ മുഖത്ത് ഈ സന്തോഷം കാണുമ്പോൾ.. എനിക്ക് എത്ര സമാധാനം ആണെന്ന് അറിയുമോ? പിന്നെ എല്ലാം ക്ഷമിക്കുക… സ്നേഹം കാണിക്കണം മോനെ.. സ്നേഹിക്കുന്നവരെ അകറ്റരുത്…”

അമ്മ അത് പറഞ്ഞു റൂമിലേക്ക് പോയപ്പോൾ അമ്മക്ക് എല്ലാം മനസ്സിലായിട്ടുണ്ട് എന്നെനിക്ക്‌ തോന്നി..

അറിയാതെ അവളുടെ റൂമിലേക്ക് കാലുകൾ ചലിച്ചു.. വാതിലിന് നേരെ നോക്കി കിടക്കുന്ന ശ്രീ…

എന്നെ കണ്ടതും ആ കണ്ണുകളിൽ ഒരു നാണം മിന്നി.. അതിശയം… സന്തോഷം.. അങ്ങനെ എന്തൊക്കെയോ.. അവൾ എന്നെ അടിമുടി നോക്കി…

“ശിവേട്ടാ…. ആകെ ഒരു മാറ്റം.. ഇങ്ങനെ കാണുന്നത് എത്ര വർഷങ്ങൾക്ക് ശേഷം ആണ്… ദേവീ..”

അവൾ എന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് പെട്ടെന്ന് ഒരു ചമ്മൽ തോന്നി..

ഞാൻ വേഗം ശ്രദ്ധ മാറ്റാൻ വേണ്ടി നേരത്തെ കൊണ്ടുവന്നു വച്ച കവർ എടുത്തു തുറന്നു..

“നിനക്ക് വേണ്ടി വാങ്ങിയതാണ്…”

ഞാൻ ആ സാരി അവൾക്ക് നേരെ നീട്ടി… അവൾ കണ്ണുകൾ വിടർത്തി അത് വാങ്ങി.. അതൊന്നു മണത്തു നോക്കി… അത് നെഞ്ചിൽ വച്ചു… 

“അപ്പൊ എന്റെ ഇഷ്ടങ്ങൾ ഒന്നും മറന്നിട്ടില്ല.. അല്ലെ?” 

“ശ്രീ.. ഞാൻ ഒന്നും മറന്നിരുന്നില്ല.. അതുപോലെ നിന്നോടുള്ള സ്നേഹം കൂടി എന്നല്ലാതെ ഒരിക്കലും കുറഞ്ഞിരുന്നില്ല.. സ്നേഹം കാണിക്കാൻ കഴിഞ്ഞില്ല.. അതാണ് എന്റെ തെറ്റും…” 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.