“ഞാൻ അവിടേം വരെ ഒന്ന് പോയി…….”
അത് പറഞ്ഞു റൂമിലേക്ക് വന്ന അമ്മ പിടിച്ചു കെട്ടിയത് പോലെ അവിടെ നിന്നപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് നിന്നു.. അവൾ മുഖം തോർത്ത് കൊണ്ട് വേഗം തുടച്ചു ജനാലയിലേക്ക് നോക്കി ഇരുന്നു..
അമ്മ ഞങ്ങളെ രണ്ടുപേരെയും നോക്കി.. ചിരി വിടർന്നു.. എനിക്ക് ആകെ നാണക്കേട് പോലെ…
“അഹ് ഞാൻ കുളിച്ചു വരാം.. “
അമ്മ വേഗം തന്നെ അവിടുന്ന് പോയി… ഞാൻ ചമ്മലോടെ റൂമിന് പുറത്തേക്ക് വന്നു.. എന്താ ആകെ ഒരു പരിഭ്രമം പോലെ..
ആകെ ഒരു വിറയൽ… അവൾക്ക്.. അവൾക്ക് എന്നെ.. ഹോ എന്റെ ദേവീ… ഞാൻ പെട്ടെന്ന് പണ്ടത്തെ ശിവൻ ആയി മാറിയത് പോലെ എനിക്ക് തോന്നി.. ആ ചെറുപ്പക്കാരൻ ശിവൻ…
അറിയാതെ കൈ വളർന്ന താടിയിലും മുടിയിലും ഒന്ന് തടവി.. ഇതൊക്കെ ഒന്ന് വെട്ടണം… ആകെ ഒരു കോലം…. ഛെ ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത്…
വേണ്ട എന്ന് ചിന്തിച്ചു എങ്കിലും ഞാൻ വേഷം മാറി ഞാൻ വേഗം ടൗണിലേക്ക് പോയി.. മുടി വെട്ടി.. ക്ലീൻ ഷേവ് ചെയ്തു.. ഹോ കോലം മാറി…
അവൾക്ക് ഒരു സാരി വാങ്ങിയാലോ? ഞാൻ നേരെ ഒരു കടയിൽ കയറി..
കരിംനീല ജോർജെറ്റ് സാരി ഒരെണ്ണം വാങ്ങി.. അമ്മയ്ക്കും ഒരെണ്ണം എടുത്തു..
അവൾക്ക് ഇഷ്ടപെട്ട നീല ഷർട്ട് ഒരെണ്ണം ഞാനും എടുത്തു.. ഞാൻ എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത് എന്ന് എനിക്ക് തന്നെ വശം ഇല്ലായിരുന്നു.. ആകെ ഒരു പരിഭ്രമം.. നഷ്ടപെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെപ്പോലെ ആയി ഞാൻ..
ഓട്ടോ വിളിച്ചു വീട്ടിൽ എത്തി.. അമ്മ മിറ്റത്ത് തന്നെ ഉണ്ട്..
“നീ എവിടെ പോയി? അല്ല… അകെ ഒരു മാറ്റം.. എത്ര പറഞ്ഞതാണ് ഞാൻ ഈ താടിയും മുടിയും ഒക്കെ വെട്ടാൻ.. ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ..”
അമ്മ പരിഭവം പറഞ്ഞപ്പോൾ ഞാൻ അമ്മയെ കെട്ടിപിടിച്ചു നിറുകയിൽ ഒരു ഉമ്മ കൊടുത്തു.. അമ്മ കണ്ണ് നിറഞ്ഞു എന്നെ നോക്കി..
“എത്ര നാളായി നീ എനിക്ക് ഒരു ഉമ്മ തന്നിട്ട്? നിന്റെ അച്ഛൻ മരിച്ചതിന് തലേ ദിവസം ആണ് നീ എനിക്ക് അവസാനമായി ഉമ്മ തന്നത്….”
അത് കേട്ടപ്പോൾ ഞാൻ എന്തോപോലെ ആയി.. ശരിയാണ്.. ഞാൻ എല്ലാവരെയും തള്ളി മാറ്റുകയായിരുന്നു… ആരോടും സ്നേഹം കാണിക്കാതെ… ഇനി അതിനൊരു മാറ്റം വരണം..
“എന്റെ പാർവ്വതികുട്ടി.. ഇനി ദിവസം മൂന്ന് നേരം ഓരോ ഉമ്മ അങ്ങ് തന്നേക്കാം? എന്താ?”
ചിരിയോടെ ഞാൻ അമ്മയോട് പറഞ്ഞു..
“അമ്മയെ കളിയാക്കുന്നോ? കിട്ടും നിനക്ക്….”
അമ്മ കൈ വീശിയപ്പോൾ ഞാൻ ചിരിയോടെ ഓടി അകത്തു കയറി.. അമ്മ അവിടെ നിന്ന് ചിരിക്കുകയായിരുന്നു..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ