അടിച്ചു കഴിഞ്ഞപ്പോൾ ആണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.. പെണ്ണിനെ അടിക്കുന്നവൻ ആണല്ല എന്ന രീതി ആണ് എന്റെ… എന്നാലും ഇതിനൊക്കെ ഒരെണ്ണം കൊടുത്തില്ല എങ്കിലോ? എനിക്ക് അത്രക്ക് ദേഷ്യം വന്നിരുന്നു..
“ഹോ അമ്മേ… എന്തൊരു ഉറപ്പാ കൈക്ക്.. പൊന്നീച്ച പറന്നു…!”
അവൾ അടി കിട്ടി ഒരു വശത്തേക്കു ചെരിഞ്ഞു എങ്കിലും വേഗം തന്നെ കൈ കുത്തി നേരെ ഇരുന്നു മുഖം പൊത്തി പിടിച്ചു. ചിരിച്ചു കൊണ്ടാണ് അവൾ അത് പറഞ്ഞത്..
അതെന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു..
“എന്താടീ നിന്റെ വിചാരം? ങേ? എന്നെ കൊണ്ട് ഉണ്ടല്ലേ…!!”
ഞാൻ അവളെ നോക്കി പല്ലു ഞെരിച്ചു..
അവൾ കലങ്ങിയ കണ്ണുകൾ കൊണ്ട് ഒന്ന് നോക്കി.. അവളുടെ മുഖം ചുവന്നു തിണിർത്തിരുന്നു.. ചുണ്ടിൽ അല്പം ചോര.. അത് കണ്ടപ്പോൾ എനിക്ക് ആകെ വല്ലാതായി..
“പണ്ടേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ശിവേട്ടാ ഈ കൈ കൊണ്ട് ഒരെണ്ണം കിട്ടണം എന്ന്.. ആണ് താലി പൊട്ടിച്ചു എറിഞ്ഞു തന്നപ്പോൾ കിട്ടും എന്ന് വിചാരിച്ചു.. പക്ഷെ ഇപ്പോൾ കിട്ടി ബോധിച്ചു.. ഹോ.. എന്തൊരു ശക്തി…തല കറങ്ങി….”
അവൾ അല്പം നർമം കൊണ്ടുവന്നു എങ്കിലും അവളുടെ കണ്ണ് തുളുമ്പിയത് കണ്ടപ്പോൾ എന്റെ ചങ്കിൽ ഒരു നോവ് പടർന്നു..
ഞാൻ ബെഡിൽ ഇരുന്നു.. അവളുടെ മുഖം ഒന്ന് പിടിച്ചു നോക്കി.. കൈയുടെ വിരലുകൾ അങ്ങനെ പതിഞ്ഞിട്ടുണ്ട്..
“എന്തിനാ മോളെ മരുന്ന് കളഞ്ഞത്? അതല്ലേ തല്ലിയത്?”
ഞാൻ സാവധാനം ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല.. എന്നെ ഒന്ന് നോക്കി.. അവളുടെ തൊണ്ടക്കുഴി വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു..
“ഇനി മരുന്ന് കളയുമോ? നിന്റെ അസുഖം ബേധം ആകാൻ അല്ലെ മോളെ? എന്നീറ്റ് നടക്കണ്ടേ….അതുകൊണ്ടല്ലേ അടിച്ചത്….”
അവൾ എന്നെ നോക്കി.. എന്താ ഭാവം എന്ന് മനസിലാകുന്നില്ല..
“ഇത്രയൊക്കെ ചെയ്തിട്ടും പകയും വിദ്വെഷവും കാണിച്ചിട്ടും.. എന്നെ കൈവിടാതെ കൂടെ കൂട്ടിയില്ലേ…ആരും ഇല്ലാത്തവൾക്ക് സ്വന്തം സ്ഥലം പണയപ്പെടുത്തി ചികിൽസിക്കുന്നില്ലെ? പക ആയിരുന്നു… എനിക്ക് ദേഷ്യം ആയിരുന്നു നിങ്ങളെ.. പക്ഷെ.. ഈ ശ്രീദേവി വീണ്ടും ഈ ശിവനെ പ്രണയിച്ചു തുടങ്ങി ശിവേട്ടാ… ഞാൻ… ഞാൻ…..
കാലു ശരിയായാൽ എനിക്ക് ഇവിടെ സ്ഥാനം ഇല്ലല്ലോ.. ന്റെ പൊട്ടബുദ്ധിക്ക് തോന്നിയ മാർഗം ആണ് മരുന്ന് കഴിക്കണ്ട.. അപ്പൊ നിക്ക് നിങ്ങളെ എന്നും കാണാല്ലോ ന്ന്….”
അവൾ അത് പറഞ്ഞു അവളുടെ അടുത്തിരുന്ന എന്റെ തോളിലേക്ക് ചാഞ്ഞു അലറി കരഞ്ഞപ്പോൾ എന്റെ ഹൃദയം നിലച്ചു… ഞാൻ ശ്വാസം എടുക്കാൻ മറന്നു…
എന്റെ ദേവീ.. ഞാൻ ഇപ്പോൾ എന്താ കേട്ടത്…? അവൾക്ക് അവൾക്ക് എന്നോട് പ്രേമം ആണെന്നോ? എനിക്ക് വിശ്വസിക്കാൻ ആയില്ല..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ