“പിന്നെ വേണ്ടാതീനം പറഞ്ഞാലോ… “
എനിക്ക് ചെറുതായി ദേഷ്യം വന്നിരുന്നു.. അവൾ അത് കണ്ടു ചിരിച്ചു.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ അര വരെ ഷീറ്റ് പുതപ്പിച്ചു..
“അല്ല.. എന്തിനാ ചിരിച്ചത്?”
“ഒന്നും ഇല്ല.. പണ്ടത്തെ ഓരോ കാര്യങ്ങൾ…ആലോചിച്ചപ്പോൾ….”
അവളുടെ പുഞ്ചിരി ഒന്ന് മങ്ങി..
“ഓർമകൾ ഒക്കെ ഓർമകൾ ആയി നിൽക്കട്ടെ… അതല്ലേ എല്ലാവർക്കും നല്ലത്…”
അവൾ മുകളിലേക്ക് നോക്കി കിടന്നു അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.. ഒന്നും പറയാൻ ഇല്ലായിരുന്നു എനിക്ക്
***
അന്ന് രാത്രി കിടന്നപ്പോൾ മനസ് നിറയെ തീ ആയിരുന്നു.. ഉറക്കം വന്നില്ല.. അവൾ പറഞ്ഞ കാര്യങ്ങൾ നെഞ്ചിൽ കുത്തി മുറിച്ചു ചോര ഒഴുക്കുന്നു..
ശരിയാണ്.. ഞാൻ തന്നെയാണ് അവളെ അകറ്റി വിട്ടത്.. എന്നിട്ട് ഞാൻ അവളെ കുറ്റം പറഞ്ഞു.. അതിനുള്ള പരിഹാരം ആയി വേണം ഇത് കാണാൻ..
അവൾക്ക് ഐസ് ക്രീം ഒത്തിരി ഇഷ്ടമാണ്.. പിന്നെ ബീഫ് ഫ്രൈയും പൊറോട്ടയും… എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..
**
പിറ്റേ ദിവസം ഞാൻ ടൗണിൽ പോയി.. അവൾക്ക് വീട്ടിൽ ഇടാൻ പെട്ടെന്ന് ഓപ്പൺ ചെയ്യാൻ പറ്റിയ നൈറ്റികൾ വാങ്ങി..
ഒരു ഹോട്ടലിൽ കയറി പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി.. അവൾക്ക് ഇഷ്ടപെട്ട ഐസ് ക്രീം വാങ്ങി.. കുറച്ചു ചോക്ലേറ്റ് വാങ്ങി..
നേരെ അവളുടെ റൂമിലേക്ക് തന്നെ ആണ് ചെന്നത്.. ബെഡിൽ കിടന്ന അവളുടെ നോട്ടം പോയത് എന്റെ കൈയിലെ ബാഗുകളിലേക്ക് തന്നെയാണ്.. അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു…
“ഇത് നിനക്ക് വീട്ടിൽ ഇടാൻ…”
ഞാൻ ആ കവറുകൾ ബെഡിന്റെ അരികിൽ വച്ചു.. അവൾ എന്നെ നോക്കി.. മുഖത്തെ ഭാവം എനിക്ക് മനസിലായില്ല.
“ഇത് നിനക്ക് ഇഷ്ടപെട്ട ഐസ് ക്രീം.. പൊറോട്ട.. പിന്നെ ബീഫ്… ഞാൻ പ്ലേറ്റിൽ ആക്കി വരാം….”
ഒരു പുഞ്ചിരിയോടെ അത് പറഞ്ഞു ഞാൻ തിരിച്ചു നടന്നപ്പോൾ അവൾ ആ കവറുകൾ എടുത്തു നെഞ്ചിൽ അമർത്തുന്നത് ഞാൻ കണ്ടു.. അത് എന്നിൽ ഒരു പുഞ്ചിരി ഉണ്ടാക്കി..
അവൾക്കുള്ള പൊറോട്ടയും ബീഫും പ്ലേറ്റിൽ ആക്കി.. അമ്മക്ക് ബാക്കി കൊടുത്തു ഞാൻ പ്ലേറ്റും ആയി അവളുടെ റൂമിലേക്ക് പോകുന്നത് അമ്മ നോക്കി നിന്നു..
റൂമിലേക്ക് ചെന്ന് അവളെ ചാരി ഇരുത്തി പ്ലേറ്റ് എടുത്തു കയ്യിൽ കൊടുത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..
“നീ കുടിക്കുന്ന വെള്ളം ഒക്കെ കണ്ണിൽ കൂടെ ആണോ പെണ്ണെ പോണേ? അതാകുമ്പോ എളുപ്പം ആണല്ലോ അല്ലെ?”
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ