?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

പക്ഷെ അവൾ പുഞ്ചിരിച്ചു… 

“എന്താ അവിടെ നിന്നത്?”

“അല്ല.. ഞാൻ ഉറങ്ങിയോ എന്ന് നോക്കാൻ …. “

ഞാൻ മെല്ലെ അകത്ത് കയറി… അവളെ നോക്കി.. സൗന്ദര്യം പഴയത് പോലെ ആയിട്ടുണ്ട്.. കാലുകൾക്ക് മാത്രമേ കുഴപ്പം ഉള്ളു.. കരഞ്ഞു കണ്ണിന്റെ താഴെ തടിപ്പ് ഉണ്ട്..

“എന്തായാലും വന്നതല്ലേ.. എന്നെ ഒന്ന് ബാത്‌റൂമിൽ കൊണ്ടുപോകുമോ…”

അവൾ ചിരിയോടെ തിരക്കിയപ്പോൾ ഞാൻ ഒന്ന് പതറി.. അമ്മക്ക് നല്ല ആരോഗ്യം ആയതു കൊണ്ട് ഈ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ലായിരുന്നു.. അവളെ കുളിപ്പിക്കുന്നതും ഒക്കെ അമ്മയാണ്.

“ഞാൻ അമ്മയെ വിളിക്കാം…”

“ഹാ എന്താ മാഷെ ഇത്? വേറെ ഒന്നിനും അല്ല.. ഒന്ന് യൂറിൻ പാസ് ചെയ്യാൻ ആണ്.. അവിടെ കൊണ്ടുപോയി ഇരുത്തിയാൽ മതി. ബാക്കി ഒക്കെ ഞാൻ ചെയ്തോളാം..”

അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ ചമ്മി.. ഇതിന് നാണവും ഇല്ലല്ലോ…

“ശരി….”

ഞാൻ ചമ്മലോടെ തന്നെ അവളെ കോരി എടുത്തു,

ഈ റൂമിൽ മാത്രം ആണ് അറ്റാച്ചഡ് ടോയ്ലറ്റ് ഉള്ളത്.. ഞാൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ അവളെ കൊണ്ടുപോയി ടോയ്ലറ്റ് സീറ്റിൽ ഇരുത്തി..

കാലുകൾ ഉറപ്പിച്ചു വച്ചു. അവൾക്ക് പിടിക്കാൻ പാകത്തിന് കൊളുത്തുകൾ ഉണ്ടായിരുന്നു..

ഞാൻ വാതിൽ ചാരി പുറത്ത് ഇറങ്ങി അവളുടെ ബെഡ്ഷീറ് ഒക്കെ ഒന്ന് മാറ്റി വിരിച്ചു..

“കഴിഞ്ഞു…”

അവൾ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീണ്ടും ചെന്ന് അവളുടെ നൈറ്റി ശരിയാക്കി അവളെ കോരി എടുത്തു..

അവൾക്ക് ഇടത്തെ കാലിൽ കുറച്ചു ബലം കൊടുക്കാൻ കഴിയുന്നുണ്ട്.. അതുകൊണ്ടു അവൾക്ക് വീഴാതെ ഇരിക്കാൻ കഴിയും..

റൂമിലേക്ക് കൊണ്ടുവന്നപ്പോൾ അവൾ എന്റെ ഇടത്തെ നെഞ്ചിൽ ഒന്ന് ചെവി അമർത്തിയോ?

പണ്ട് അവൾ അത് എപ്പോഴും ചെയ്യുമായിരുന്നു.. എന്റെ നെഞ്ചിടിപ്പ് കേട്ട് അങ്ങനെ നിൽക്കും..നെഞ്ചിൽ തല വച്ച്..

അവളുടെ നെഞ്ചിടിപ്പ് കേട്ടോട്ടെ എന്ന് കുസൃതി ചിരിയിൽ ചോദിച്ചപ്പോൾ പോടാ പട്ടി എന്ന് വിളിച്ചു ഒരു കടിയും തന്നു അവൾ ഓടി പോയത് എനിക്ക് ഓർമ വന്നു..

“എന്താ ഒരു ചിരി? എന്തോ വേണ്ടായ്ക ആണല്ലോ? വല്ലതും കണ്ടോ? നൈറ്റി പൊക്കാൻ മാത്രമേ എനിക്ക് പറ്റു താഴ്ത്താൻ പറ്റില്ല..”

അവളെ ബെഡിലേക്ക് കിടത്താൻ നേരം ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചപ്പോൾ ഞാൻ അവളെ അല്പം മുകളിൽ നിന്നും ബെഡിലേക്ക് ഇട്ടു..

“അമ്മേ…. ഇങ്ങനെ ഇട്ടാൽ ബാക്കി കൂടെ തളരും..”

അവൾ കണ്ണ് മിഴിച്ചു..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.