ഞാൻ അവളെ പകച്ചു നോക്കി.. കരഞ്ഞു കരഞ്ഞു ഒരു അവസ്ഥ ആയിട്ടുണ്ട്.. അവൾ മനസ് തുറന്നത് നന്നായി എന്നെനിക്ക് തോന്നി..
അവൾ പറഞ്ഞത് ശരിയാണ്.. എല്ലാം അറിയുന്ന ഞാൻ എന്തിന് അവളെ കൈവിട്ടു? ഇതൊക്കെ അവളോട് ചെയ്തതും പോരാ എന്നിട്ട് കുറ്റം അവളുടെയാണ് എന്ന് ഞാൻ കണക്കു കൂട്ടി… പൊറുക്കാൻ കഴിയാത്ത തെറ്റാണല്ലോ ദേവീ..
“ശ്രീ….?”
ഞാൻ അവളുടെ കാലിൽ മുറുക്കെ പിടിച്ചു… അവൾ ചാരി കിടന്നു… കണ്ണ് തുറന്നില്ല..
“ശ്രീ.. പണ്ട് എന്റെ ഏറ്റവും വലിയ ആഗ്രഹം നിനക്ക് ഓർമയുണ്ടോ?”
ഞാൻ മെല്ലെ ചോദിച്ചപ്പോൾ അവൾ കണ്ണ് തുറന്നു.. ഒരു നേർത്ത പുഞ്ചിരി.. കണ്ണീരിലും നനുത്ത പുഞ്ചിരി..
“എങ്ങനെ മറക്കാൻ ആണ്? എംഎ മലയാളം കൂടെ ചെയ്തു ബിഎഡ് പഠിച്ചു മാഷ് ആകണം എന്നത് അല്ലായിരുന്നോ ശിവേട്ടന്റെ ആഗ്രഹം…”
അവൾ ഒന്നും മറന്നിട്ടില്ല.. ഞാൻ അവളെ നോക്കി..
“ശ്രീ.. രണ്ടു കാരണങ്ങൾ ആണ് എനിക്ക് ഉണ്ടായിരുന്നത്.. ഞാൻ തന്നെയാണ് നിന്നെ ഒഴിവാക്കിയത്.. പക്ഷെ സ്നേഹം… അതിന് അന്നും ഇന്നും ഒരു കുറവും ഇല്ല. സ്നേഹം കാണിക്കുന്നത് നിർത്തിയതാണ് എന്റെ തെറ്റ്…. എന്നിട്ടും അതൊക്കെ വിസ്മരിച്ചു ഞാൻ കുറ്റം നിന്റെ തലയിൽ ഇട്ടു.. ഒരുപക്ഷെ അതൊരു സെൽഫിഷ് ആയ ആണിന്റെ സ്വഭാവം ആയിരിക്കാം….”
ഞാൻ പറഞ്ഞപ്പോൾ അവൾ കൗതുകത്തോടെ എന്നെ നോക്കി.. ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു അറിയാനുള്ള ആകാംഷ.
“അച്ഛൻ മരിച്ചതോടെ എങ്ങനെ എങ്കിലും കടം വീട്ടണം എന്നായി ചിന്ത..
അതാണ് പണിക്ക് ഇറങ്ങിയത്.. പാടത്ത് പണി എടുക്കുന്ന എന്നെ നിനക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നൊരു ചിന്തയിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്.. എനിക്ക് നാണക്കേട് ആയിരുന്നു.. നീ പുതിയ ഡ്രെസ്സുകൾ ഒക്കെയിട്ട് എന്നെ കാണാൻ വരുമ്പോൾ ഞാൻ ചെളിയിൽ കുളിച്ചു ആകെ… അതാണ് ദേഷ്യം കാണിച്ചത്.. പക്ഷെ നിന്റെ പെണ്മനസിനെ ഞാൻ കണ്ടില്ല ശ്രീ….”
അത് കേട്ട് വീണ്ടും അവളുടെ മിഴികൾ തുളുമ്പി….
“പിന്നെ അമ്മവാൻ..അച്ഛൻ മരിച്ചതിൽ പിന്നെ ഒരിക്കലും സ്വന്തം പെങ്ങളെ പോലും ഗൗനിക്കാത്ത ആൾ, എന്നെ കണ്ടാൽ കളിയാക്കുന്ന ആൾ… പല പ്രാവശ്യം അമ്മാവൻ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ വലിയ പണക്കാരുടെ വീട്ടിലേക്ക് കെട്ടിക്കണം എന്ന്.. അന്ന് മനസ്സിലായിരുന്നു അമ്മാവൻ നിന്നെ എനിക്ക് തരില്ല എന്ന്. എന്നാലും പ്രതീക്ഷിച്ചിരുന്നു…
നിന്നെ പട്ടി കടിച്ചു എന്നറിഞ്ഞു വന്നില്ല പറഞ്ഞില്ലേ? വന്നിരുന്നു.. മുൻപിൽ വരാൻ കഴിഞ്ഞില്ല മോളെ.. ചങ്ക് തകർന്നിരുന്നു.. ഒന്ന് എത്തി നോക്കി തിരിച്ചു വന്നു… സഹിക്കാൻ വയ്യായിരുന്നു… എന്റെ തെറ്റാണല്ലോ…
പിന്നെ നീ പോകുന്ന ദിവസവും വന്നിരുന്നു.. ആരും അറിയാതെ നീ പോകുന്നത് നോക്കിയിരുന്നു.. അതുപോലെ നീ ലീവിന് വന്നപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നെ കൺകുളിർക്കെ കണ്ടു… മുൻപിൽ വന്നില്ല… നീ വീട്ടിൽ വന്നപ്പോൾ എനിക്ക് കഴിഞ്ഞില്ല നിന്റെ മുൻപിൽ നില്ക്കാൻ…
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ